For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമിന്റെ ഹാങ്ങ് ഓവറിലാണ് പുത്തൻ സീരിയലിൽ എത്തിയത്; പ്രണയകഥയുമായി സീരിയൽ വരുന്നതിനെ കുറിച്ച് വിഷ്ണു നായര്‍

  |

  പൗര്‍ണമി തിങ്കള്‍ സീരിയലിലെ പ്രേം ആയി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നായകനാണ് വിഷ്ണു നായര്‍. കഴിഞ്ഞ മാസമായിരുന്നു പരമ്പര അവസാനിച്ചത്. ശേഷം പുതിയൊരു സീരിയലിന്റെ ഭാഗമാവുന്നതിന്റെ സന്തോഷത്തിലാണ് താരം. ഏതൊക്കെ കഥാപാത്രം വന്നാലും പ്രേം നല്‍കിയ സന്തോഷത്തില്‍ നിന്നും മാറാന്‍ സാധിക്കില്ലെന്ന് പറയുകയാണ് വിഷ്ണുവിപ്പോള്‍.

  സ്റ്റൈലിഷ് മേക്കോവറിൽ രമ്യ പാണ്ഡ്യൻ, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  പ്രേമിന് തന്നത് പോലുള്ള പിന്തുണ പുതിയ കഥാപാത്രത്തിനും തരണമെന്ന് കൂടി സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വിഷ്ണു പറയുന്നു. ഇത്തവണ പ്രണയം ആസ്പദമാക്കി ഒരുക്കുന്ന സീരിയലാണെന്ന് പറഞ്ഞെങ്കിലും വിഷ്ണുവിന്റെ നായികയായി എത്തുന്നത് ആരാണെന്ന കാര്യം ഇനിയും വ്യക്തമാക്കിയില്ല. വിശദമായി വായിക്കാം...

  എനിക്ക് ചെയ്യാന്‍ പറ്റുമെന്ന തോന്നലുള്ള കഥാപാത്രങ്ങള്‍ മാത്രമേ എടുക്കാറുള്ളു. അതു തന്നെയാണ് ഇത് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നാണ് വിഷ്ണു പറയുന്നത്. ഒരിക്കലും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കാറില്ല. സ്‌ക്രിപ്റ്റ് കേട്ടപ്പോഴെ ഇഷ്ടപ്പെട്ടു. മുന്‍പ് ചെയ്ത പ്രേം എന്ന കഥാപാത്രവുമായി എവിടെയൊക്കെയോ ചില സാമ്യതകള്‍ ഉണ്ട്. നമുക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരു പ്ലാറ്റ്‌ഫോം കൂടി ആയിരിക്കും ഈ സീരിയല്‍ എന്നു കൂടി തോന്നി. മാത്രവുമല്ല ഈ പരമ്പര സംവിധാനം ചെയ്യുന്നത് സജി സുരേന്ദ്രന്‍ സര്‍ ആണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമായി തന്നെ കരുതുന്നു.

  സാധാരണയുള്ള സീരിയലിന്റെ കഥയില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ കഥ എന്നാണ് എന്റെ വിശ്വാസം. ഒരു സിനിമ സംവിധായകന്‍ കൂടിയായ സാര്‍ അത് ഭംഗിയാക്കും എന്ന വിശ്വാസം അദ്ദേഹത്തിലുണ്ട്. വേറൊരു കാര്യം, ഞാന്‍ ആദ്യമായി ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലേക്ക് എത്തിയതും സൂര്യ ടിവി യിലൂടെയാണ്. അത് കൊണ്ട് തന്നെ ഈ പ്രോജക്റ്റ് വന്നപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല. ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

  മുന്‍പ് ചെയ്തിരുന്ന പ്രേം എന്ന കഥാപാത്രത്തിന്റെ ഹാങ്ങോവര്‍ വിട്ടുമാറില്ല. അത്രത്തോളം ആ വേഷം ആളുകളിലേക്ക് പതിഞ്ഞിരുന്നു. അപ്പോള്‍ ആ പ്രേം - പൗര്‍ണ്ണമി എന്ന കെമിസ്ട്രി പെട്ടെന്നൊന്നും മനസ്സില്‍ നിന്നും വിട്ടുമാറില്ല. ആദ്യ ദിവസം ഷൂട്ടിന് പോയപ്പോള്‍ തന്നെ പുതിയ ക്യാരക്ടറിലേക്ക് വരാന്‍ കുറെ സമയം എടുത്തു. കാരണം രണ്ടു രണ്ടര വര്‍ഷമായി പ്രേം എന്ന കഥാപാത്രമായിരുന്നല്ലോ ചെയ്തത്. അതില്‍ നിന്നും ആദര്‍ശിലേക്ക് (പുതിയ കഥാപാത്രം) വരാന്‍ അല്‍പ്പം സമയം എടുക്കുമെന്നാണ് വിഷ്ണു പറയുന്നത്.

  Priyadarshan denies direct-to-OTT release for Marakkar | FilmiBeat Malayalam

  തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ അത് പ്രേം ആണെന്നാണ് താരം പറയുന്നത്. ആദര്‍ശും അതുപോലെ ആകുമെന്നാണ് വിശ്വസിക്കുന്നത്. ഇത്തവണയും നായകനായിട്ടാണ് താനെത്തുന്നത്. അതേ സമയം ഈ പരമ്പരയില്‍ രണ്ട് നായകന്മാരും നായികമാരും ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. എന്റെ നായികയെ കുറിച്ചുള്ള വിവരങ്ങള്‍ പറയാന്‍ ആയിട്ടില്ല. പ്രണയകഥയാണെന്ന് മാത്രം പറയാം. ബാക്കി പ്രേക്ഷകര്‍ കണ്ട് തന്നെ അംഗീകരിക്കണം. ആരതി സോജന്‍, അശ്വതി, ജയപ്രകാശ്, ജെന്നിഫര്‍ ആന്റണി, രോഹിത് വേദ് എന്നിവരണ് പരമ്പരയിലെ മറ്റ് താരങ്ങള്‍.

  Read more about: serial സീരിയല്‍
  English summary
  Pournami Thinkal Serial Fame Vishnu Nair Opens Up About His New Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X