ജീവിതത്തിലെ സ്പെഷ്യൽ ദിവസത്തെ കുറിച്ച് ദേവി ചന്ദന, ആശംസയുമായി ആരാധകർ

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവി ചന്ദന. അഭിനേത്രി എന്നതിൽ ഉപര മികച്ച നർത്തകി കൂടിയാണ് താരം കോമഡി സ്കിറ്റുകളിലൂടെ ആദ്യകാലത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയ നടി പിന്നീട് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമാകുകയായിരുന്നു. ഇപ്പോഴും നൃത്തവും അഭിനയവുമായി നടി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്. ഗായകനായ കിഷോർ വർമ്മയാണ് ദേവി ചന്ദനയുടെ ഭർത്താവ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ദേവി ചന്ദന. സീരിയൽ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും താരം ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്.

വിവാഹ വാർഷികം

ദേവി ചന്ദനയുടേയും ഗായകൻ കിഷോറിന്റേയും വിവാഹ വാർഷിക ദിനമാണ്. കിഷോറിനോടൊപ്പമുള്ള 16 വർഷത്തെ ജീവിതത്തെ കുറിച്ചുള്ള മനോഹരമായ നിമിഷം പങ്കുവെച്ച് കെണ്ടാണ് നടി ഭർത്താവിന് ആശംസ നേർന്നത്. മധുരമുള്ള 16 വർഷത്തെ ജീവിതം പൂർത്തിയാക്കി എന്ന് കുറിച്ച് കൊണ്ടാണ് കിഷോറിനോടൊപ്പമുള്ള ചിത്രങ്ങളുടെ കൊളാഷ് നടി പങ്കുവെച്ചത്. എന്നെ മനസിലാക്കി ഒപ്പം നിന്നതിന് നന്ദി. വർഷങ്ങൾ കഴിയുന്തോറും നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തരാകുമെന്ന് പ്രതീക്ഷിക്കുന്നു, വിവാഹ വാർഷികാശംസകൾ. നടി ചിത്രത്തിനൊപ്പം കുറിച്ചു.

വില്ലത്തി കഥാപാത്രം

നടിയുടെ പോസ്റ്റ് ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ദേവി ചന്ദനയ്ക്കു കിഷോറിനും ആശംസയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്. കുടുതൽ മെലിഞ്ഞ് സുന്ദരിയായിട്ടാണ് നടി പരമ്പരയിൽ എത്തിയിരിക്കുന്നത്.

പ്രണയ വിവാഹം

ഇരുവരും ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും പ്രണയത്തിലാവുന്നത്. കലാഭവന്റെ ഓഡിറ്റോറിയത്തിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ട്മുട്ടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം വണ്ണത്തിന്റെ പേരിൽ നടിക്ക് വലിയ പരിഹാസം നേരിടേണ്ടി വന്നു. തുടർന്ന് വാശിക്ക് നടി ശരീര ഭാരം കുറയ്ക്കുകയായിരുന്നു. ഇപ്പോൾ മെലിഞ്ഞ ദേവി ചന്ദനയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

മേക്കോവർ

നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ശരീരഭാരത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന വിമർശനത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ഭർത്താവായ കഷോർ മകനാണോ എന്നുള്ള ചോദ്യം പോലും നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നാണ് ദേവി ശരീര ഭാരം കുറച്ചത്. ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരമാണ് നടി കുറച്ചത്.കൃത്യമായ വ്യായമവും ഡയറ്റിങ്ങിലൂടെയാണ് വണ്ണം കറച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X