കല്യാണാലോചനയുമായി എൻ്റെ അടുത്താണ് വന്നത്; വിവാഹാലോചന വന്നപ്പോൾ പറഞ്ഞതിനെ പറ്റി നടി ഗൗരി കൃഷ്ണൻ

'കഴിഞ്ഞ ദിവസം നടി ഗൗരി കൃഷ്ണൻ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പറഞ്ഞ കാര്യങ്ങൾ ആധാരമാക്കിയാണ് ചുവടെയുള്ള വാർത്ത. 'പതിനഞ്ച് ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കും; വിവാഹത്തിന് സമ്മതിച്ചത് ഈ നിബന്ധനയിലാണെന്ന് നടി ഗൗരി കൃഷ്ണ' എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത ഫിൽമിബീറ്റ് നല്‍കിയത്.

എന്നാൽ തലക്കെട്ടിൽ 'നിബന്ധന' എന്ന വാക്കിൽ നടി അതൃപ്തി അറിയിച്ചിരിക്കുകയാണ്. അതുകൊണ്ട് തലക്കെട്ടിൽ ഞങ്ങൾ മാറ്റം വരുത്തുന്നു. ഗൗരി കൃഷ്ണൻ നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം ചുവടെ കാണാം'.

പൗര്‍ണമിതിങ്കള്‍ സീരിയലിലെ നായിക ഗൗരി കൃഷ്ണ വിവാഹിതയാവാന്‍ പോവുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹാലോചനകളൊക്കെ നടക്കുന്നതായി ഗൗരി പറഞ്ഞിരുന്നു. ജാതകം കൂടി നോക്കിയാല്‍ കാര്യങ്ങള്‍ ഏകദേശം ഓക്കോ ആവുമെന്നായിരുന്നു അന്ന് ഗൗരി സൂചിപ്പിച്ചത്. എന്നാല്‍ ഇരുപത്തിമൂന്നിന് ഗൗരിയുടെ വിവാഹനിശ്ചയം നടക്കും എന്ന പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് പരിപാടിയില്‍ ഗൗരി കൃഷ്ണ പങ്കെടുത്തിരുന്നു. വിവാഹത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് പ്രതിശ്രുത വരനെ കുറിച്ചും വൈകാതെ വിവാഹം ഉണ്ടാവുമെന്നുമൊക്കെ നടി വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകള്‍ കേള്‍ക്കാം...

ഗൗരിയുടെ വിവാഹം ഉടനെ ഉണ്ടാവും

ഗൗരിയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്തെങ്കിലും നടക്കുന്നുണ്ടോ? ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചത് കൊണ്ട് ലൊക്കേഷനില്‍ നിന്നും സംവിധായകന്റെയോ നിര്‍മാതാവിന്റെയോ ഒക്കെ പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു സ്വാസിക അഭിമുഖത്തില്‍ ചോദിച്ചത്. ഉത്തരം പറയുന്നതിന് മുന്‍പ് ഈ വീഡിയോ എന്നാണ് ടെലികാസ്റ്റ് ചെയ്യുന്നതെന്നാണ് ഗൗരി ചോദിച്ചത്. ഇരുപത്തിമൂന്നിന് മുന്‍പോ ശേഷമോ എന്ന ചോദ്യത്തിന് മുന്‍പായിരിക്കുമെന്ന് സ്വാസിക മറുപടി പറഞ്ഞു.

ഇരുപത്തിമൂന്നിന് വിവാഹനിശ്ചയം

ഇരുപത്തിമൂന്നിന് മുന്‍പാണെങ്കില്‍ ഞാന്‍ അത് വെളിപ്പെടുത്തുന്നില്ല. കാരണം അന്ന് എന്റെ വിവാഹനിശ്ചയമാണെന്ന് ഗൗരി പറയുന്നു. അറേഞ്ച്ഡ് മ്യാരേജ് ആണോന്ന് ചോദിച്ചാല്‍ ആദ്യം ആലോചനയുമായി വന്നത് എന്റെ അടുത്ത് തന്നെയാണ്. ആ സമയത്ത് ഞാന്‍ കല്യാണം വേണോ വേണ്ടയോ എന്നൊക്കെ ആലോചിച്ച് ഇരിക്കുകയായിരുന്നു. എന്റെ സ്വഭാവം വെച്ചിട്ട് നമുക്ക് ഒരാളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലല്ലോ. അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് കല്യാണം വേണ്ട എന്ന
ആറ്റിറ്റിയൂഡില്‍ പോയി കൊണ്ടിരിക്കുകയായിരുന്നു.

15 ദിവസം ഭർത്താവിൻ്റെ വീട്ടിലും ബാക്കി സ്വന്തം വീട്ടിലും നിൽക്കും

പിന്നെ ആള്‍ക്ക് എന്റെ ക്യാരക്ടര്‍ നന്നായി മനസിലായിട്ടുണ്ട്. ഞാന്‍ അങ്ങനെ ആശ്രയിച്ച് നില്‍ക്കുന്ന സ്വഭാവമല്ല. അത് എന്റെ പോരായ്മ ആണോന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ അങ്ങനെ ആയിരിക്കും. അത് ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് എന്റെ എല്ലാ ഇഷ്ടങ്ങളും കളഞ്ഞ് ജീവിക്കാന്‍ പറ്റില്ല. ഞങ്ങള്‍ വീട്ടില്‍ രണ്ട് പെണ്‍കുട്ടികളാണ്. അതുകൊണ്ട് എനിക്ക് അച്ഛനെയും അമ്മയെയും ഒറ്റയ്ക്ക് ആക്കാനും പറ്റില്ല. ആ കാര്യമായിരുന്നു എന്റെ ഉത്കണ്ഠ. വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നിലും അതായിരുന്നുവെന്നാണ് ഗൗരി പറഞ്ഞത്.

ആ നിബന്ധന പുള്ളിക്കാരന്‍ സ്വീകരിച്ചു

വിവാഹാലോചന വന്നപ്പോൾ താൻ അങ്ങോട്ട് പറഞ്ഞ കാര്യങ്ങളെ കുറിച്ചും ഗൌരി സൂചിപ്പിച്ചിരുന്നു. 'ഈ പ്രൊപ്പോസല്‍ വന്നപ്പോള്‍ തന്നെ ഞാന്‍ ആദ്യം പറഞ്ഞത് ഇതാണ്. എനിക്ക് ഇഷ്ടമുള്ള ഇടത്ത് നില്‍ക്കാം. അത് തന്റെ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പതിനഞ്ച് ദിവസം ഇവിടെയും ബാക്കി പതിനഞ്ച് ദിവസം അവിടെയുമായി നില്‍ക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ അല്ലാതെ എനിക്ക് പറ്റില്ല. അവരൊറ്റയ്ക്ക് നില്‍ക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല. അത് പുള്ളിക്കാരന്‍ സ്വീകരിച്ചു. സാധാരണ ആരും അത് സ്വീകരിക്കില്ല' എന്നുമാണ് ഗൌരി പറയുന്നത്.

Recommended Video

ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam
കരിയർ ഉപേക്ഷിക്കാനും പറ്റില്ല

പിന്നെ കരിയറിനെ കുറിച്ചാണ്. അത് ഉപേക്ഷിച്ച് എനിക്ക് വീട്ടില്‍ ഇരിക്കാന്‍ പറ്റില്ല. ജോലിയാണെങ്കിലും വേണം. അതും സമ്മതിച്ചു. പിന്നെ എന്നെ കുറേ അറിയുന്ന ആളാണ്. നേരത്തെ പരിചയമുള്ളതും ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളുമാണ്. സീരിയലിലെ ടെക്‌നീഷനായി വര്‍ക്ക് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഇഷ്ടം പറഞ്ഞപ്പോള്‍ വീട്ടില്‍ ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ അച്ഛനോട് സംസാരിച്ചു. ജാതകം നോക്കി, അതിലും വലിയ കുഴപ്പം ഒന്നുമില്ല. നാല് മാസം കൊണ്ടാണ് ഈ ബന്ധം വളര്‍ന്ന് വന്നതെന്നാണ് ഗൗരി പറയുന്നത്.

പൗര്‍ണമി തിങ്കളിലെ പൗര്‍ണമി

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ പൗര്‍ണമി തിങ്കള്‍ സീരിയലിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിരുന്നത് നടി ഗൗരി കൃഷ്ണ ആയിരുന്നു. നാലഞ്ച് മാസങ്ങൾക്ക് മുൻപാണ് ഈ സീരിയൽ അവസാനിക്കുന്നത്. ഇപ്പോൾ കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ പ്രധാനപ്പെട്ടൊരു റോളും ഗൗരി ചെയ്യുന്നുണ്ട്യ

അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X