ഓൺസ്ക്രീൻ ഭർത്താവിന് ആശംസയുമായി ഗൗരി, വിഷ്ണുവിന്റേയും കാവ്യയുടേയും വിവാഹ ചിത്രങ്ങൾ വൈറൽ

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പൗർണ്ണമിതിങ്കൾ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വിഷ്ണു നായർ വിവാഹിതനായിരിക്കുകയാണ്. കാവ്യയാണ് വധു. ലോക്ക് ഡൗൺ മാനദണ്ഡം പാലിച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. നടന്റെ വിവാഹം ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് നടൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. വിഷ്ണുവിനും കാവ്യയ്ക്കും ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. വിഷ്ണുവിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളു സോഷ്യൽ മീഡിയയിൽ വൈറലാണ്.

kavya- vishnu

വിഷ്ണുവിനും കാവ്യയ്ക്കും വിവാഹാശംസകളുമായി നടി ഗൗരി കൃഷ്ണ രംഗത്ത് എത്തിയിട്ടുണ്ട്. കല്യാണത്തിന് ഗൗരിയും പങ്കെടുത്തിരുന്നു. വധുവരന്മാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഗൗരി ആശംസ നേർന്നത്. വിവാഹത്തിന് ശേഷം വിഷ്ണു എടുത്ത സെൽഫിയാണ് ഗൗരി ഇൻസ്റ്റഗ്രാമിൽ പങ്കെച്ചത്. വിവാഹ ചിത്രവും ആശംസയും സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും വൈറലായിട്ടുണ്ട്. കാവ്യയേയും വിഷ്ണുവിനേയും ടാഗ് ചെയ്തു കൊണ്ടാണ് ഗൗരി ചിത്രം പങ്കുവെച്ചിരുന്നത്. ഈ വിവാഹ ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

വിവാഹനിശ്ചയത്തിനും ഗൗരി പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗൗരിയും വിഷ്ണുവും. ഒരു കാലത്ത് ഇരുവരും പ്രണയത്തിലാണെന്ന് തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഈ വാർത്ത പ്രചരിക്കുമ്പോഴായിരുന്നു വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിയുന്നത്. പൗർണ്ണമിതിങ്കൾ പരമ്പര അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ പ്രേമും പൗർണ്ണമിയും ചർച്ച വിഷയമാണ്. ഇവരുടെ ഫാൻസ് ഗ്രൂപ്പുകളും സജീവമാണ്. ഇപ്പോഴും മികച്ച പിന്തുണയാണ് ഇരുവർക്കും ഇപ്പോഴും ലഭിക്കുന്നത്.

കാവ്യയുടേയും വിഷ്ണുവിന്റേയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. പ്രണയ വിവാഹമല്ലെന്ന് നേരത്തെ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു.'പ്രേമ വിവാഹം ഒന്നും അല്ല. പ്രൊപ്പോസൽ ആയിട്ടാണ് വന്നത്. ശേഷം വീട്ടുകാർ തന്നെ മുൻകൈ എടുത്താണ് വിവാഹം നടത്തുന്നത്. എന്നാൽ ഞങ്ങൾ ഒരേ നാട്ടുകാരും കോളേജിൽ തന്റെ ജൂനിയറുമായിരുന്നു കാവ്യയെന്നും വിവാഹ വിശേഷം പങ്കുവെച്ച് കൊണ്ട് നടൻ പറഞ്ഞിരുന്നു, 'എന്റെ ജീവിതത്തിൽ ഞാൻ മുൻ‌തൂക്കം നൽകുന്നത് അമ്മയ്ക്കാണ്. ഈ ബന്ധത്തിൽ അമ്മ ഹാപ്പിയാണ് ഒപ്പം ഞാനും.. ഞാൻ എന്റെ അമ്മയെ നോക്കും പോലെ തന്നെ കാവ്യയും വീട്ടുകാരും അമ്മയെ സ്നേഹിക്കും, നോക്കും എന്നാണ് എന്റെ വിശ്വാസം,' വിഷ്ണു അന്ന് പറഞ്ഞിരുന്നു.

പൗർണ്ണമിതിങ്കളിന് ശേഷം സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന മനസ്സിനക്കരെ എന്ന പരമ്പരയിലാണ് വിഷ്ണു അഭിനയിക്കുന്നത്. ജയരാജ് ചിത്രമായ ആനന്ദഭൈരവിയിലൂടെയാണ് വിഷ്ണു അഭിനയ ജീവിതം ആരംഭിക്കുന്നത്.. സഹയാത്രികയാണ് നടന്റെ ആദ്യത്തെ പരമ്പര. പൗർണ്ണമിതിങ്കൾ കൂടാതെ ഭാഗ്യജാതകത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അനന്ദൻ എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിച്ചത്.

ചിത്രം; കടപ്പാട്; ഗൗരി ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X