For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാത്തിരിപ്പ് അവസാനിക്കുന്നു... ഒന്നാകാൻ ദിവസങ്ങൾ മാത്രം'; വിവാഹ തിയ്യതി പുറത്തുവിട്ട് നടി ​ഗൗരി കൃഷ്ണൻ!

  |

  പൗര്‍ണമിത്തിങ്കളായെത്തി മലയാളിയുടെ സ്വന്തം മകളായി മാറിയ സീരിയൽ താരമാണ് ഗൗരി കൃഷ്‍ണ. പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിയെ സ്നേഹിക്കുന്നവരുടെ എണ്ണം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.

  എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലെ മിനിസ്റ്റര്‍ ഗായത്രി ദേവിയായും ​ഗൗരി തിളങ്ങിയിരുന്നു.

  Also Read: സാരിയുടുത്ത് ശരിക്കും നടക്കാൻ പോലുമറിയാത്ത ഞാനാണ് ആ കഥാപാത്രം ചെയ്യുന്നത്; അനിയത്തിപ്രാവിലെ അർച്ചിത പറയുന്നു

  സോഷ്യൽമീഡിയയിലും സജീവമായ ​ഗൗരി കൃഷ്ണൻ തന്റെ യുട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ​ഗൗരി കൃഷ്ണൻ ഇപ്പോൾ.

  ഗൗരി നായികയായ പൗർണമിത്തിങ്കൾ പരമ്പരയുടെ സംവിധായകൻ മനോജ് പേയാടാണ് വരൻ. താരത്തിന്റെ വിവാഹ നിശ്ചയം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആഘോഷമായി നടന്നത്.

  അതിന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മനോജിനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാൽ മാറ്റിവെച്ചു. പിന്നീട് അസുഖം ബേധമായ ശേഷമാണ് വിവാഹ നിശ്ചയം നടത്തിയത്.

  വരനെ കുറിച്ച് കൂടുതലൊന്നും ആദ്യം താരം വെളിപ്പെടുത്തിയിരുന്നില്ല. വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമെ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ.

  പിന്നീട് വിവാഹനിശ്ചയ ദിവസം അടുത്തപ്പോഴാണ് വരന്റെ വിവരങ്ങൾ ​ഗൗരി കൃഷ്ണൻ പങ്കുവെച്ചത്. വിവാഹം നവംബർ 24നാണ് നടക്കാൻ പോകുന്നത്. കല്യാണ സാരിയില്‍ വരന്റേയും വധുവിന്റേയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേര്‍ത്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഗൗരി കൃഷ്ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയത്.

  Also Read: ട്രോളുകൾ വിഷമിപ്പിക്കുന്നെന്ന് രശ്മിക; നിന്നെ പോലെ ആവാൻ പറ്റാത്തവരുടെ വെറുപ്പാണെന്ന് ദുൽഖർ

  പുതിയ ജീവിതം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്നതായും താരം വീഡിയോ പങ്കുവെച്ച് കുറിച്ചു. ​ഗൗരി വിവാഹ തിയ്യതി പുറത്ത് വിട്ടതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

  അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്‍ണ സീരിയൽ രംഗത്തേക്ക് എത്തിയത്. കാണാക്കണ്‍മണി, മാമാങ്കം, അയ്യപ്പ ശരണം തുടങ്ങി നിരവധി പരമ്പരകളിൽ വേഷമിട്ടു. പൗർണമിത്തിങ്കളിൽ വിഷ്‍ണു നായരാണ് താരത്തിനൊപ്പം അഭിനയിച്ചിരുന്ന നടൻ. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

  കഥാപാത്രങ്ങളോടുള്ള ഇഷ്‍ടം വ്യക്തമാക്കുന്നതാണ് ഇരുവര്‍ക്കുമായി ആരാധകര്‍ നല്‍കിയ പ്രേമി എന്ന പേര്. വിഷ്‍ണുവിനെയാണോ ഗൗരി വിവാഹം ചെയ്യുന്നതെന്ന തരത്തിൽ വരെ ചോദ്യങ്ങളും ​ഗൗരിയുടെ വിവാഹ നിശ്ചയം ഉടനെന്ന പ്രഖ്യാപനം വന്നപ്പോൾ‌ പലരും ചോദിച്ചിരുന്നു.

  'അറേഞ്ച്ഡ് മ്യാരേജ് ആണോന്ന് ചോദിച്ചാല്‍ ആദ്യം ആലോചനയുമായി അദ്ദേഹം വന്നത് എന്റെ അടുത്ത് തന്നെയാണ്. ആ സമയത്ത് ഞാന്‍ കല്യാണം വേണോ വേണ്ടയോ എന്നൊക്കെ ആലോചിച്ച് ഇരിക്കുകയായിരുന്നു. എന്റെ സ്വഭാവം വെച്ചിട്ട് നമുക്ക് ഒരാളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലല്ലോ.'

  'അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് കല്യാണം വേണ്ട എന്ന ആറ്റിറ്റ്യൂഡില്‍ പോയി കൊണ്ടിരിക്കുകയായിരുന്നു. പിന്നെ ആള്‍ക്ക് എന്റെ ക്യാരക്ടര്‍ നന്നായി മനസിലായിട്ടുണ്ട്. ഞാന്‍ അങ്ങനെ ആശ്രയിച്ച് നില്‍ക്കുന്ന സ്വഭാവമല്ല.'

  'അത് എന്റെ പോരായ്മ ആണോന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ അങ്ങനെ ആയിരിക്കും. അത് ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് എന്റെ എല്ലാ ഇഷ്ടങ്ങളും കളഞ്ഞ് ജീവിക്കാന്‍ പറ്റില്ല. ഞങ്ങള്‍ വീട്ടില്‍ രണ്ട് പെണ്‍കുട്ടികളാണ്.'

  'അതുകൊണ്ട് എനിക്ക് അച്ഛനേയും അമ്മയേയും ഒറ്റയ്ക്ക് ആക്കാനും പറ്റില്ല. ആ കാര്യമായിരുന്നു എന്റെ ഉത്കണ്ഠ. വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നിലും അതായിരുന്നു' എന്നാണ് വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മുമ്പൊരിക്കൽ സംസാരിക്കവെ ​ഗൗരി പറഞ്ഞത്.

  Read more about: serial
  English summary
  Pournamithinkal Serial Actress Gowri Krishnan Reveals Her Marriage Date, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X