അവളിൽ നിന്ന് അകലം പാലിക്കാൻ കുടുംബം അടക്കം അവശ്യപ്പെടുന്നു, പക്ഷെ എന്ത് ആവശ്യത്തിനും ഞാനുണ്ടാകും; വിനു
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മാറ്റുരച്ച മത്സരാർത്ഥികളെക്കാൾ ആരാധകരുള്ളത് വിനു വിജയി എന്ന പിആർ കൺസൽട്ടന്റിനാണ്. സീസൺ ആറിൽ ജിന്റോ ബോഡിക്രാഫ്റ്റ് വിജയിയായപ്പോൾ മുതലാണ് വിനുവും ഇത്തരം റിയാലിറ്റി ഷോകളിൽ പിആർ വർക്ക് സൃഷ്ടിക്കുന്ന സ്വാധീനത്തെ കുറിച്ചും ബിഗ് ബോസ് പ്രേക്ഷകർ കേട്ട് തുടങ്ങിയത്. കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടിയാണ് പിആറായി വിനു ജോലി ചെയ്തിരുന്നത്.
സീസൺ ഏഴിൽ മത്സരാർത്ഥിയായി എത്തിയ അനുമോൾ മാത്രമല്ല ശൈത്യയും വിനുവിന്റെ ക്ലൈന്റായിരുന്നു. അനുമോൾ പതിനാറ് ലക്ഷത്തോളം രൂപ നൽകിയാണ് പിർ വർക്കുകളും ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റും വിനു വിജയിയെ ഏൽപ്പിച്ചത്. അദ്ദേഹം അത് വൃത്തിയായി ചെയ്തു അനുവിന് ടൈറ്റിൽ വിന്നർ ട്രോഫിയും ലഭിച്ചു.

അനുവിന് ശക്തമായ പിആർ ഉണ്ടെന്ന് സഹമത്സരാർത്ഥികളും സീക്രട്ട് ഏജന്റ് അടക്കമുള്ള ഒട്ടുമിക്ക യുട്യൂബേഴ്സും തെളിവ് സഹിതം നിരത്തി വാദിച്ചുവെങ്കിലും പിആർ നൽകിയിരുന്നുവെന്ന് അനു എവിടേയും സമ്മതിച്ചിട്ടില്ല. ശൈത്യ ഒരു ലക്ഷം രൂപയാണ് ഒരു മാസം ഹൗസിൽ തുടരാൻ വേണ്ടിയുള്ള വോട്ട് നേടി കൊടുക്കാനും പിആർ വർക്ക് ചെയ്യാനുമായി വിനുവിന് നൽകിയിരുന്നതത്രെ.
ബിഗ് ബോസ് വിജയിച്ച് ഇറങ്ങിയശേഷം ഉദ്ഘാടനങ്ങളും പ്രോഗ്രാമുകളും എല്ലാമായി അനു തിരക്കിലാണ്. വിജയിയായി പുറത്തിറങ്ങിയ ദിവസം മുതൽ ഇതുവരെയും അനുവിനൊപ്പം എല്ലാ പരിപാടികളിലും വിനുവിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. തനിക്ക് അനു സഹോദരിയും സുഹൃത്തുമാണെന്നും അതുകൊണ്ടാണ് കരുത്തായി ഒപ്പം നിൽക്കുന്നത് എന്നുമാണ് വിനു പറഞ്ഞത്.
ഇപ്പോഴിതാ അനുവുമായുള്ള അടുപ്പത്തിന് അകലം വെക്കാൻ താൻ തീരുമാനിച്ചുവെന്ന് പറയുകയാണ് വിനു. അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്... ഇതൊരു ക്ലാരിഫിക്കേഷൻ പോസ്റ്റല്ല... പക്ഷെ ഞാൻ ഒരു കാര്യം ചുരുക്കി പറയാൻ ആഗ്രഹിക്കുന്നു. യൂട്യൂബിൽ എന്നെ നെഗറ്റീവായി ചിത്രീകരിക്കുന്ന നിരവധി ചർച്ചകൾ ഞാൻ കേട്ടു. അതുപോലെ ചിലർ അനുമോളിനെ നെഗറ്റീവായി ചിത്രീകരിക്കുന്നു.
എനിക്ക് അതിൽ ചർച്ച ചെയ്യാനോ ഭാഗകാനോ താൽപ്പര്യമില്ല. ദയവായി അവൾക്ക് (അനുമോൾക്ക്) അർഹമായ ഇടം നൽകുക. അവൾ ഇപ്പോൾ അവളുടെ കരിയറിൽ വളരെ വിജയകരമായ ഒരു ഘട്ടം ആസ്വദിക്കുകയാണ്. പ്രത്യേകിച്ച് അവളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും അവളിൽ നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ട് തുടർച്ചയായി സന്ദേശങ്ങൾ ലഭിക്കുന്നതിനാൽ ഞാൻ പിന്മാറുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

അതിനാൽ കുറച്ച് അകലം പാലിക്കാൻ ഞാൻ വ്യക്തിപരമായി തീരുമാനിച്ചു. അനുമോളിന് ഇതിൽ ഒന്നും ചെയ്യാനില്ല. അവൾ ഒരു അത്ഭുതകരമായ വ്യക്തിയാണ്. എന്റെ ജീവിതവും പ്രോജക്റ്റുകളും മുന്നോട്ട് കൊണ്ടുപോകുക എന്നത് എന്റെ ഇഷ്ടമാണ്. ഞങ്ങൾ നല്ല ബന്ധത്തിലാണ്. അത് മാറില്ല. അവൾക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവൾ എന്നെ നേരിട്ട് ബന്ധപ്പെടുമെന്ന് എനിക്കറിയാം എന്നാണ് വിനു കുറിച്ചത്.
പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും വിമർശിച്ചുമെല്ലാം പ്രതികരണങ്ങൾ വന്നു. അനുവുമായി പറഞ്ഞുറപ്പിച്ചിരുന്ന സാമ്പത്തിക ഇടപാടുകൾ തീർന്നതുകൊണ്ടും ബിഗ് ബോസ് വിവാദങ്ങൾ ഒരു വിധം ശമിച്ചതുകൊണ്ടുമാണ് അനുവിൽ നിന്നും വിനു അകലം പാലിക്കാൻ പോകുന്നതെന്നാണ് ചിലർ കുറിച്ചത്.
ജിന്റോ വിജയിയായശേഷവും കുറച്ച് കാലം വിനു ജിന്റോയ്ക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചിരുന്നു. അനു വിജയിയായ ശേഷം പിആറുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. അന്ന് സോഷ്യൽമീഡിയയിൽ ഗുഡ് ഇമേജ് നിലനിർത്താൻ അനുവിനെ ഒരു പരിധി വരെ സഹായിച്ചത് വിനുവിന്റെ പിആർ, ഒആർഎം പ്രവൃത്തികളാണ്.


Click it and Unblock the Notifications











