»   » 'കുട്ടി മാമ ഞാന്‍ ഞെട്ടി മാമ' ടെലിവിഷന്‍ പരിപാടിക്കിടെ പ്രഭാസിനെ പറ്റിച്ച് രാജമൗലിയും റാണയും

'കുട്ടി മാമ ഞാന്‍ ഞെട്ടി മാമ' ടെലിവിഷന്‍ പരിപാടിക്കിടെ പ്രഭാസിനെ പറ്റിച്ച് രാജമൗലിയും റാണയും

By: Teresa John
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ഒറ്റ കഥാപാത്രത്തിലുടെ നടന്‍ പ്രഭാസ് തന്റെ കരിയറിലെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ പ്രഭാസ് ശരിക്കും നിഷ്‌കളങ്കനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

തന്നെ കാത്തിരുന്ന എല്ലാ ആരാധകരോടും ലാലേട്ടന്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്, എന്തിനാണെന്ന് അറിയാമോ?

റാണ ദഗ്ഗുപതി അവതാരകനായി എത്തിയ പുതിയ ടെലിവിഷന്‍ പരിപാടിയിലുടെ ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയും ചിത്രത്തിലെ വില്ലന്‍ റാണയും ചേര്‍ന്ന് പ്രഭാസിനെ നന്നായി ഒന്ന് പറ്റിച്ചിരിക്കുകയാണ്.

റാണയുടെ പരിപാടി

സിനിമ അഭിനയത്തിന് പുറമെ റാണ ദഗ്ഗുപതി പുതിയൊരു ചാറ്റ് ഷോയുടെ അവതാരകനാണിപ്പോള്‍. തെലുങ്കിലെ പ്രമുഖ ടെലിവിഷന്‍ ഷോയുടെ അവതരാകനായി കഴിഞ്ഞ ദിവസമാണ് റാണ എത്തിയത്.

ചാറ്റ് ഷോ

ടോളിവുഡിലെ പ്രമുഖ താരങ്ങളുടെ വ്യക്തി ജീവിതവും അവരുടെ ജീവിതത്തിലുണ്ടായ ചില കഥകളും തുറന്ന് സംസാരിക്കാന്‍ വേണ്ടിയാണ് പരിപാടി നടത്തുന്നത്.

രാജമൗലിയുടെ ചോദ്യം

പരിപാടിക്കിടെ രാജമൗലി പ്രഭാസിനെ വിളിക്കുകയായിരുന്നു. ശേഷം സംവിധായകന്‍ ഡാര്‍ലീങ് നീ എവിടെയാണ് എനിക്ക് അത്യാവശ്യമായി കാണണമെന്ന് പറയുന്നു.

പ്രഭാസിന്റെ മറുപടി

രാജമൗലിയുടെ ചോദിത്തിന് മറുപടിയായി എന്തിനാണ് പെട്ടെന്ന് കാണുന്നതെന്ന് ചോദിച്ച പ്രഭാസിനോട് ബാഹുബലി 3 ക്ക് വേണ്ടിയാണെന്നാണ് രാജമൌലി പറഞ്ഞത്.

പ്രഭാസ് പറഞ്ഞതിങ്ങനെ

ബാഹുബലി 3 എന്ന് കേട്ടതോടെ ഞെട്ടിത്തരിച്ച് പോവുക എന്ന് അര്‍ത്ഥത്തില്‍ (അമ്മ നീ അമ്മ) എന്നാണ് പ്രഭാസ് പറഞ്ഞത്.

ചിരിയടക്കാന്‍ കഴിയാതെ റാണയും രാജമൗലിയും

പ്രഭാസിന്റെ ഉടനെയുള്ള പ്രതികരണം കേട്ട് രാജമൗലിയ്ക്കും റാണയ്ക്കും ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പ്രഭാസിന്റെ നിഷ്‌കളങ്കമായ മറുപടിയാണ് പുറത്ത് വന്നിരുന്നത്.

പരിപാടിയില്‍ പങ്കെടുത്തത് സംവിധായകനും നിര്‍മാതാവും

റാണയുടെ പരിപാടിയില്‍ ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയും നിര്‍മാതാവ് ശോഭു യര്‍ലഗഡയുമായിരുന്നു പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്.

റാണയുടെ ടെലിവിഷന്‍ പരിപാടി

മുമ്പ് പല പ്രമുഖ താരങ്ങളും അവതരിപ്പിച്ചിരുന്ന തെലുങ്കിലെ ഒരു പ്രശസ്ത ചാറ്റ് ഷോ യാണ് നമ്പര്‍ 1 യാരി. ഈ പരിപാടിയാണ് റാണ അവതരിപ്പിക്കുന്നത്.

പരിപാടിയുടെ ടീസര്‍

റാണ അവതരിപ്പിക്കുന്ന പരിപാടിയുടെ ടീസര്‍ വരെ പുറത്തിറക്കിയിരുന്നു. റാണ പരിപാടിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

വൈറലായി വീഡിയോ

പ്രഭാസ് ഇത്രയും നിഷ്‌കളങ്കനായിരുന്നോ എന്ന് പറഞ്ഞ് പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുടെ വൈറലായി മാറിയിരിക്കുകയാണ്.

English summary
Prabhas's Reaction To Rajamouli's Baahubali 3 Proposal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam