ഒരുവര്‍ഷം മുന്‍പേ തീരുമാനിച്ചത്! വേറെ വഴിയില്ലായിരുന്നു! 'കുടുംബശ്രീ ശാരദ' വിട്ടതിനെക്കുറിച്ച് പ്രബിന്‍

സീരിയല്‍പ്രേമികളുടെ ഇഷ്ട പരമ്പരകളിലൊന്നാണ് കുടുംബശ്രീ ശാരദ. അപ്രതീക്ഷിത വഴിത്തിരിവുകളുമായി മുന്നേറുകയാണ് പരമ്പര. നായക കഥാപാത്രമായ വിഷ്ണുവിന്റെ വിയോഗത്തില്‍ വിറുങ്ങലിച്ചിരിക്കുകയാണ് ആരാധകര്‍. സീരിയല്‍പ്രേമികളുടെ പ്രിയതാരമായ പ്രബിനായിരുന്നു വിഷ്ണുവിനെ അവതരിപ്പിച്ചത്. ഗുണ്ടായിസമടക്കം വ്യത്യസ്ത രൂപഭാവങ്ങളിലായി വിഷ്ണു ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു. ശാലിനിയുമായുള്ള പ്രണയവും, വിവാഹവും, പിന്നീടുള്ള ജീവിതവുമാണ് പരമ്പരയെ നയിക്കുന്നത്. വിഷ്ണു ഇടയ്ക്ക് വെച്ച് പരമ്പരയില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു.

എപ്പോഴും യദുവിന്റെ മടിയില്‍! ഉമ്മ വെക്കുന്നതിനും കുറ്റം! നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി ജ്യോതിക
എപ്പോഴും യദുവിന്റെ മടിയില്‍! ഉമ്മ വെക്കുന്നതിനും കുറ്റം! നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി ജ്യോതിക

വിഷ്ണുവിനെന്താണ് സംഭവിച്ചത്, ഇനി വരില്ലേയെന്ന ചോദ്യം നിരന്തരമായി കേള്‍ക്കുന്നുണ്ടായിരുന്നു പ്രബിന്‍. കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായി ഇതേക്കുറിച്ച് സംസാരിച്ചത്. പ്രോപ്പറായി എനിക്കൊരു ഉത്തരം പറയാന്‍ പറ്റിയിട്ടില്ല. പെട്ടെന്ന് എനിക്ക് പറയാന്‍ പറ്റുമായിരുന്നില്ല അതുകൊണ്ടാണ്. ഈ വീഡിയോ ഞാൻ കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു. എന്തെഴുതണം എന്നറിയില്ല. ഒരുപാട് വേദനയുണ്ട്. എങ്കിലും ഒരു കലാകാരൻ എന്ന രീതിയിൽ ഞാൻ ഭാഗ്യംചെയ്തവനാണ്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും എനിക്ക് വാക്കുകളില്ല.

Prabhin about Kudumbasree Sarada
Photo Credit: PrabhinPN / Instagram

വിഷ്ണു എന്ന കഥാപത്രം വിട്ടുപിരിയുന്നതിൽ ഒരുപാട് വേദന ഉണ്ട്, പല രാത്രികൾ എനിക്ക് ഉറക്കം തന്നെ നഷ്ടപ്പെട്ട ഒരവസ്ഥയായിരുന്നു. പക്ഷെ, എന്നെ കുറച്ചെങ്കിലും ഇഷ്ടപ്പെടുന്ന സഹോദരി സഹോദരന്മാർ, എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് അമ്മമാർ, വിഷ്ണു എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ട കുരുന്നു കുട്ടികൾ, ഇവരുടെയെല്ലാം വിഷമങ്ങൾ കേട്ട് ഒരുപാട് സങ്കടം തോന്നി. വിഷ്ണുവിനെ വളർത്തിയത് നിങ്ങൾ പ്രേക്ഷകരാണ്. നിങ്ങൾ തന്ന പിന്തുണയാണ് എനിക്കും, കുടുംബശ്രീ ശാരദയിലെ അണിയറ പ്രവർത്തകർക്കും വിഷ്ണു എന്ന കഥാപാത്രത്തിന് കുറച്ചെങ്കിലും നീതി പുലർത്താൻ സാധിച്ചത്.

എനിക്ക് കിട്ടിയ വലിയ ഭാഗ്യം! എന്റെ വിജയത്തിന് കാരണം! ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്?
എനിക്ക് കിട്ടിയ വലിയ ഭാഗ്യം! എന്റെ വിജയത്തിന് കാരണം! ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്?

കുടുംബശ്രീ ശാരദയിലെ എല്ലാ അംഗങ്ങളെയും ഞാൻ ഓർത്തുപോവുന്നു. ഒരുപാട് നന്ദി. വിഷ്ണുവിന് നിങ്ങൾ തന്ന സ്നേഹത്തിനു ഒരുപാട് ഒരുപാട് നന്ദി. ഇനിയും പല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരും. അത് നല്ലതാണെങ്കിൽ മാത്രം, നിങ്ങളെ എന്റെർറ്റൈൻ ചെയുന്നെങ്കിൽ മാത്രം. നിങ്ങൾ വിഷ്ണു എന്ന കഥാപാത്രത്തിന് കൊടുത്ത പിന്തുണ നരേൻ എന്ന കഥാപാത്രത്തിനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. (ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. നരേൻ ജനിച്ചതുകൊണ്ടല്ല വിഷ്ണു മരിച്ചത്. വിഷ്ണു മരിക്കും എന്ന് ഉറപ്പായതുകൊണ്ടാണ് നരേൻ ജനിച്ചത് ) നന്ദി. സ്നേഹിച്ചവർക്കും കുറ്റപ്പെടുത്തിയവർക്കും കൂടെനിന്നവർക്കും.

മഹാഎപ്പിസോഡിലൂടെയായിരുന്നു വിഷ്ണുവിന്റെ മരണം കാണിച്ചത്. ഇനിയങ്ങോട്ട് ഈ ക്യാരക്ടറില്ല. തികച്ചും പേഴ്‌സണലായൊരു കാരണം കൊണ്ടാണ് ഈ പരമ്പരയില്‍ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചത്. കഥ ഇങ്ങനെയായിരുന്നു എന്നത് എനിക്കറിയില്ലായിരുന്നു. റേറ്റിംഗില്‍ മുന്നിലായതിനാല്‍ പരമ്പര അവസാനിപ്പിക്കാന്‍ പറ്റുമായിരുന്നില്ല. സിനിമയിലേക്ക് പോവാന്‍ വേണ്ടിയല്ല ഞാന്‍ ഈ തീരുമാനം എടുത്തത്.വ്യക്തിപരമായി ആരോടും വിഷയമില്ല.

എന്റെ തീരുമാനത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. അതെനിക്ക് നിങ്ങളോട് പറയാന്‍ പറ്റില്ല. ഇപ്പോഴും ഞാന്‍ ആ തീരുമാനത്തില്‍ തന്നെ നില്‍ക്കുകയാണ്. വേറെ വഴിയില്ല. ഒരു വര്‍ഷം കഴിഞ്ഞാല്‍ ഇറങ്ങണമെന്ന് അന്നേ ഞാന്‍ തീരുമാനിച്ചതാണ്. അതില്‍ എനിക്ക് കുറ്റബോധമില്ല. പക്ഷേ, ആ ക്യാരക്ടര്‍ വിട്ടുപോവുന്നതില്‍ വിഷമമുണ്ടെന്നുമായിരുന്നു പ്രബിന്‍ വിശദീകരിച്ചത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X