സാർ എന്നോട് സംസാരിക്കാറുണ്ട്, സാഹചര്യം ഉൾക്കൊണ്ടു; ഇന്നത്തെ ജീവിതം; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് പറയുന്നു

നടൻ പ്രഭുദേവയുടെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങൾ ഒരു കാലത്ത് വലിയ വാർത്തയായതാണ്. പ്രശ്ന കലുഷിതമായാണ് പ്രഭുദേവയും ആ​ദ്യ ഭാര്യ റംലത്തും വേർപിരിഞ്ഞത്. നടി നയൻതാരയുമായി പ്രഭുദേവ അടുത്തതോടെയാണ് ഇവരുടെ വിവാഹ ജീവിതം തകർന്നത്. അക്കാലത്ത് നയൻതാരയ്ക്കെതിരെ പരസ്യമായി റംലത്ത് രം​ഗത്ത് വന്നിരുന്നു. ഒടുവിൽ പ്രഭുദേവയ്ക്കൊപ്പം ഇനിയൊരു വിവാഹ ജീവിതമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ റംലത്ത് വിവാഹ മോചനത്തിന് തയ്യാറായി. വലിയ തുക പ്രഭുദേവ റംലത്തിന് ജീവനാംശമായി നൽകി.

വിവാഹമോചനത്തിന് ശേഷം റംലത്തിനെ മാധ്യമങ്ങളിലൊന്നും കണ്ടിരുന്നില്ല. ഏറെക്കാലത്തിന് ശേഷം ഒരു തമിഴ് മീഡിയക്ക് റംലത്ത് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രഭുദേവയെക്കുറിച്ച് ഇപ്പോഴും സ്നേഹത്തോടെയാണ് റംലത്ത് സംസാരിക്കുന്നത്. നല്ല പിതാവാണ് പ്രഭുദേവയെന്ന് റംലത്ത് പറയുന്നു. സർ എന്നാണ് മുൻ ഭർത്താവിനെ റംലത്ത് വിളിക്കുന്നത്. അവൾ വികടൻ എന്ന തമിഴ് യൂട്യൂബ് ചാനലിലാണ് റംലത്ത് തന്റെ മക്കളെക്കുറിച്ചും പ്രഭുദേവയെക്കുറിച്ചും സംസാരിച്ചത്.

Prabhu Deva  Ramlath

സിം​ഗിൾ പാരന്റിം​ഗ് എന്നത് വളരെ ബുദ്ധിമുട്ടാണ്. ആ ഘട്ടം കടന്ന് വരാനുള്ള ധൈര്യം ദൈവം തന്നതാണ്. നമുക്ക് കുട്ടികളെ തന്നു. അപ്പോൾ അവരെ വളർത്തിയേ പറ്റൂ. സർ നല്ല അച്ഛനാണ്. മക്കളെന്നാൽ ജീവനാണ്. എന്തുണ്ടെങ്കിലും അവർ തമ്മിൽ പങ്കുവെക്കും. മക്കൾക്ക് അദ്ദേഹം ഭക്ഷണം വാരിക്കൊടുക്കും. കുളിപ്പിക്കും. എല്ലാം ചെയ്യും. അത്രയും അറ്റാച്ച്ഡാണ്. മക്കൾ വളർന്നിട്ടും അങ്ങനെ തന്നെയാണ്. വളരെ സൗഹൃദത്തോടെ സംസാരിക്കുന്നു. അവർക്ക് എന്താണോ ഇഷ്ടം അതേ ചെയ്യൂ. അവർക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യില്ല. ഞാനും മക്കളുമായി ക്ലോസ് ആണ്. മൂന്ന് ആൺമക്കളാണ് എനിക്ക് ജനിച്ചത്. മൂത്തയാൾ മരിച്ചു. ഇളയവൻ എന്നോട് വളരെ അറ്റാച്ച്‍ഡ് ആണ്.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടം മറികടന്നതിനെക്കുറിച്ചും റംലത്ത് സംസാരിച്ചു. സാഹചര്യത്തെ ഉൾക്കൊണ്ടു. ഇതാണ് എന്റെ ജീവിതമെന്ന് മനസിലാക്കി. എന്റെ മക്കളെ നോക്കണം. ഡിവോഴ്സായെങ്കിലും സാറും എനിക്ക് വളരെ സപ്പോർട്ടായിരുന്നു. റെ​ഗുലറായി സംസാരിക്കും. മക്കളുടെ കാര്യം ആദ്യം ഞങ്ങൾ രണ്ട് പേരും സംസാരിക്കും. അതിന് ശേഷം മക്കളെ പറഞ്ഞ് മനസിലാക്കും. ജീവിതത്തിൽ ഒരു കാര്യം നടന്നാൽ അത് ഉൾക്കൊള്ളാനുള്ള പക്വത നമുക്ക് വേണം. നമ്മളെക്കുറിച്ച് ഒരാൾ തെറ്റായി സംസാരിച്ചാലേ ദേഷ്യം വരേണ്ടൂ.

Prabhu Deva  Ramlath

സർ അങ്ങനെ ഒരു വാക്ക് പോലും എന്നെക്കുറിച്ച് പറയാറില്ല. അപ്പോൾ പിന്നെ എന്തിന് താനദ്ദേഹത്തെക്കുറിച്ച് തെറ്റായി സംസാരിക്കണം. മക്കളോട് പോലും തെറ്റായി സംസാരിക്കാറില്ലെന്നും റംലത്ത് വ്യക്തമാക്കി. ഇന്ന് മറ്റൊരു വിവാഹ ജീവിതം നയിക്കുകയാണ് പ്രഭുദേവ. 2020 ലാണ് പ്രഭുദേവയുടെ രണ്ടാം വിവാഹ വാർത്ത പുറത്ത് വന്നത്. ഹിമാനി സിം​ഗ് എന്നാണ് ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്.

റംലത്തിൽ മൂന്ന് ആൺമക്കളാണ് റംലത്തിൽ പ്രഭുദേവയ്ക്ക് പിറന്നത്. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചു. കരിയറിൽ പഴയത് പോലെ സജീവമല്ല പ്രഭുദേവയിന്ന്. റംലത്തുമായി പിരിഞ്ഞ് കുറച്ച് കാലത്തിനുള്ളിൽ പ്രഭുദേവയും നയൻതാരയും അകന്നിരുന്നു. വിവാഹ ജീവിതം നയിക്കാൻ കരിയർ വരെ ഉപേക്ഷിക്കാൻ നയൻതാര തയ്യാറായതാണ്. എന്നാൽ പിന്നീട് ഇവർക്കിടയിൽ അസ്വാരസ്യം വന്നു.

More from Filmibeat

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X