ചായ കൊണ്ടുവരുന്ന ഫാഷന്‍ പരേഡിനോട് താത്പര്യമില്ല, ഭാര്യയെ ആദ്യമായി കണ്ടതിനെക്കുറിച്ച് പ്രമോദ്
നാടകത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് പ്രമോദ് വെളിയനാട്. അടുത്തിടെ ഇറങ്ങിയ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയില്‍ പ്രാധാന്യമുള്ള പൊലീസ് വേഷത്തിലായിരുന്നു പ്രമോദ് വെളിയനാട് അഭിനയിച്ചത്. ജോണ്‍ ലൂഥര്‍, കള, നീലവെളിച്ചം, മഹാവീര്യര്‍, ജാനകി ജാനേ തുടങ്ങി ഒരു പിടി മലയാള ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സിനിമ അഭിനയത്തിനൊപ്പം തന്നെ നാടകവും ഒരു മിച്ചു കൊണ്ട പോകുന്ന കലാകാരന്‍ കൂടിയാണ് പ്രമോദ്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തുകൊണ്ട് പ്രമോദ് തന്റെ ഭാര്യയെ കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഭാര്യ പ്രജിത, മകന്‍ പ്രവി കാര്‍ത്തിക്ക് , ഭാര്യയുടെ സഹോദരന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രമോദ് ഫ്‌ളവേഴ്‌സ് ഒരു കോടിയിലെത്തിയത്. തനിക്ക് ചായയും കൊണ്ടുള്ള ഫാഷന്‍ പരേഡ് ഇഷ്ടമല്ലെന്നും അതുകൊണ്ട് അറിയിക്കാതെ പോയി പ്രജിതയെ കാണുകയായിരുന്നു എന്ന് രസകരമായ അനുഭവം പറയുകയാണ് പ്രമോദ്.
ബന്ധുക്കളുടെ ഒക്കെ ഇടയില്‍ കല്യാണാലോചന ഒക്കെ നടക്കുന്ന സമയമാണ്. അച്ഛനും അമ്മയും ഞാന്‍ ഒരു മകനാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് കലാരംഗം കുറച്ച് മോശമാണെന്നാണല്ലോ പൊതുവിലുള്ള ധാരണ. താന്‍ വഴിതെറ്റി പോകും എന്നൊക്കെ കരുതി പെട്ടെന്ന് കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചു. അന്ന് നാടകം കാര്യമായി ചെയ്യുന്ന സമയമാണ്. നാടകങ്ങള്‍ ഒക്കെ ചെയ്യുന്ന സമയമാണ്. ഒരേ സ്‌റ്റേജില്‍ നാല് നാടകം ഒക്കെ കളിച്ചിട്ടുണ്ട്. അപ്പോഴാണ് ഈ പെണ്ണാലോചന എന്ന് പ്രമോദ് പറയുന്നു.
ബന്ധുക്കള്‍ പറഞ്ഞിട്ട് പോയി കണ്ടതാണ് പ്രജിതയെ. പെണ്ണ് കാണാന്‍ പോയതില്‍ തന്നെ നല്ല രസമുണ്ട്. ചീന വല എന്ന നാടകം കളിക്കുന്ന സമയമാണ്. ഈ ദിവസം പെണ്ണ് കാണാന്‍ വരും എന്നൊക്കെ പെണ്ണ് വീട്ടുകാരോട് പറഞ്ഞു. ചെല്ലുന്ന ദിവസം അമ്മയോട് വിളിച്ചു ചോദിച്ചു ഇന്ന് വീട്ടില്‍ ഉണ്ടാവുമോ എന്ന്. ഉണ്ടാവും എന്ന് അവര്‍ മറുപടിയും പറഞ്ഞു. എന്നാല്‍ താന്‍ അന്ന് വരാന്‍
അസൗകര്യമുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. എന്നിട്ട് അടുത്ത ദിവസം വരാമെന്നും പറഞ്ഞു. അവര്‍ അത് സമ്മതിക്കുകയും ചെയ്തു.

'ഇന്ന് വരാന്‍ ഒരു അസൗകര്യമുണ്ട്. നമുക്ക് നാളത്തേക്ക് ആക്കിയാലോ എന്ന് ചോദിച്ചു. അങ്ങനെ അവര്‍ ഓക്കെ പറഞ്ഞു. എന്നിട്ട് ഞാന്‍ അന്ന് തന്നെ ചെന്നു. എനിക്ക് ഒരുങ്ങുന്നതിനോടൊന്നും താത്പര്യമുണ്ടായിരുന്നില്ല. ഞാന്‍ ചെല്ലുമ്പോള്‍ ചുരിദാറിന്റെ ടോപ്പ് ഒക്കെ ഇട്ട് അതിന്റെ അടിയില്‍ ഒരു പാവാട ഒക്കെ ഇട്ട്, പ്രജിത വേറൊരു പാവാട തയ്ക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്,' പ്രമോദ് പറയുന്നു.
ഇത് ഇപ്പോള്‍ ഞാന്‍ എവിടെ നിന്നോ വന്ന ഒരു ചെറുപ്പക്കാരന്‍. അപ്പോള്‍ അവര് കയറി ഇരിക്കാന്‍ പറഞ്ഞു. പിന്നെ എന്റെ മുന്നില്‍ ഫാഷന്‍ പരേഡ് പോലെ ചായകൊണ്ട് വരിക, അതിനോടൊന്നും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ആദ്യം എന്നെ വീട്ടില്‍ കയറ്റിയാല്‍ കൊള്ളാമോ എന്ന് സംസാരിച്ചൊക്കെ നോക്കി ബോധ്യപ്പെട്ടിട്ട് ഓക്കെ പറഞ്ഞാല്‍ മതിയെന്ന് പറയുകയായിരുന്നു എന്നും പ്രമോദ് പറഞ്ഞു.


Click it and Unblock the Notifications











