സീരിയല്‍ നടി, നടന്‍ എന്നൊക്കെ പറയുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്, അതിനുള്ള കാരണം... റിച്ചാർഡ് പറയുന്നു
മിനീസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിച്ചാഡ് ജോസ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് റിച്ചാർഡ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. കറുത്ത മുത്ത്, സുമംഗലീഭവ എന്ന് സ്വന്തം ജാനി, മിഴിരണ്ടിലും എന്നിങ്ങനെ പത്തോളം സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സിദ്ധാർത്ഥ് എന്നാണ് കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. സ്വാതി നിത്യാനന്ദാണ് നായിക. സീ കേരളം തന്നെ സംപ്രേക്ഷണം ചെയ്ത സുമംഗലീഭവയിലാണ് നടൻ ഇതിന് മുൻപ് അഭിനയിച്ചത്. സീരിയൽ കഴിഞ്ഞ ചെറിയ ഇടവേളയ്ക്ക് ശേഷമാണ് പ്രണയവർണ്ണങ്ങളിൽ എത്തുന്നത്. അഭിനയം കൂടാതെ ഒരു ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റിച്ചാർഡിന്റെ ഒരു അഭിമുഖമാണ്. സീരിയല്‍ നടി, സീരിയല്‍ നടന്‍ എന്നൊക്കെ പറയുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്. എന്നാൽ ഒരു സീരിയൽ നടൻ ആയതിൽ തനിക്ക് ഒരു അഭിമാനക്കുറവും ഇല്ലെന്നാണ് താരം പറയുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ...''സീരിയല്‍ നടി, സീരിയല്‍ നടന്‍ എന്നൊക്കെ പറയുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്. എന്നാല്‍ സീരിയലിനെയും സീരിയല്‍ താരങ്ങളെയും ജനങ്ങള്‍ തരംതാഴ്ത്തി പറയുന്നതില്‍ ഒരിക്കലും അവരെ കുറ്റം പറയില്ല. അങ്ങനെ പറയുന്നുണ്ട് എങ്കില്‍ അത് സീരിയലിന്റെ സാങ്കേതിക പ്രവര്‍ത്തകരുടെയും സംവിധായകന്റെയും കുഴപ്പം തന്നെയാണ്- റിച്ചാര്‍ഡ് പറഞ്ഞു.

എന്തെങ്കിലും സ്വാഭാവികമായി ചെയ്യാം എന്ന് വിചാരിച്ചാല്‍ സാങ്കേതിക പ്രവര്‍ത്തകരോ സംവിധായകരോ സമ്മതിക്കില്ല. അത്രമതി, സീരിയല്‍ അല്ലേ എന്നാവും അവരുടെ പ്രതികരണം. നായികമാര്‍ക്ക് ആണെങ്കില്‍ മേക്കപ്പുകള്‍ അധികം ഉപയോഗിക്കും. അവര്‍ ആവശ്യപ്പെട്ടിട്ടും ആയിരിക്കില്ല. പക്ഷെ അത് അങ്ങനെയാണ്.

ഒരു റൊമാന്റിക് രംഗം ചെയ്യുകയാണങ്കില്‍ തന്നെ ചിലപ്പോള്‍ ചില നായികമാര്‍ക്ക് പറ്റില്ല. സിനിമയില്‍ ആണെങ്കില്‍ അവര്‍ ഓകെയാണ്. സീരിയലില്‍ ആണെങ്കില്‍ പറ്റില്ല എന്ന് പറയും. അതെന്താ അങ്ങനെ. രണ്ടിലും പൈസ അല്ലേ വാങ്ങുന്നത്. ഈ പണിയ്ക്ക് പറ്റാത്തവര്‍ അതിന് വരേണ്ട ആവശ്യമുണ്ടോ എന്നാണ് റിച്ചാര്‍ഡിന്റെ ചോദ്യം. അതേ സമയം ചെയ്ത കഥാപാത്രങ്ങളുടെ പേരിലോ, അല്ലാതെയോ സോഷ്യല്‍ മീഡിയയില്‍ യാതൊരു ആക്രമണങ്ങള്‍ക്കും താന്‍ ഇരയായിട്ടില്ല എന്ന് റിച്ചാര്‍ഡ് പറയുന്നു. എനിക്ക് നേരെ ഇതുവരെ ഒരു അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്നാണ് നടൻ പറയുന്നത്.

മറ്റൊരു അഭിമുഖത്തിൽ സീരിയലിലേയ്ക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞിരുന്നു.പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി അലഞ്ഞു തിരിയുന്ന സമയത്താണ്, ഒരു സുഹൃത്ത് സീരിയലിന്റെ ഓഡിഷന്റെ കാര്യം അറിയിക്കുന്നത് അങ്ങിനെയാണ് പട്ടുസാരിയിൽ അഭിനയിക്കാനായി 2102 നവംബറിൽ എത്തുന്നത്. എ എം നസീർ . ആണ് തനിക്ക് സീരിയലിൽ അഭിനയിക്കാൻ അവസരം തരുന്നത്. കുടുംബത്തിന്റെ സപ്പോർട്ട് വളരെ വലുതാണെന്നും റിച്ചാർഡ് പറഞ്ഞിരുന്നു.
Recommended Video

പ്രണയവർണ്ണങ്ങളിൽ ഫാഷന്‍ ഡിസൈനറായാണ് റിച്ചാര്‍ഡ് പരമ്പരയില്‍ വേഷമിടുന്നത്. തന്റെ കമ്പനിയില്‍ ഡിസൈനറായെത്തുന്ന പെണ്‍കുട്ടിയോട് സിദ്ധാര്‍ഥിന് പ്രണയം തോന്നുന്നതും പിന്നീടങ്ങോട്ടുള്ള സംഭവവികാസങ്ങളുമാണ് പരമ്പരയുടെ പ്രമേയം. സിദ്ധാര്‍ത്ഥിനെ അവതരിപ്പിക്കുന്നതിനായി മുടി നീട്ടി വളര്‍ത്തുകയും ശരീരഭാരം 8 കിലോ കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മുന്‍പ് റിച്ചാര്‍ഡ് പറഞ്ഞിരുന്നു. സുമംഗലി ഭവയിലെ കഥാപാത്രത്തിനായി റിച്ചാര്‍ഡ് മൊട്ടയടിച്ചിരുന്നു. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്ത് ചെയ്യാനും താന്‍ തയ്യാറാണെന്ന് റിച്ചാര്‍ഡ് പറഞ്ഞിരുന്നു. സിനിമാതാരങ്ങളുടെ ട്രാന്‍സ്ഫര്‍മേഷനെക്കുറിച്ച് എപ്പോഴും പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ ടെലിവിഷന്‍ താരങ്ങളുടെ മേക്കോവറുകളൊന്നും അധികം പേരും കാണില്ല എന്ന അവസ്ഥയാണെന്നും റിച്ചാര്‍ഡ് പറഞ്ഞിരുന്നു.


Click it and Unblock the Notifications