വിവാഹം എന്നത് അവരുടെ അവകാശവും സ്വാതന്ത്രവുമാണ്, മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ടെന്ന് സ്വാതി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് ഭ്രമണം, നാമം ജപിക്കുന്ന വീട് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണ ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്.അപർണ്ണ എന്ന കഥാപാത്രയാണ് അവതരിപ്പിക്കുന്നത്. റിച്ചാർഡ് ആണ് നായികനായി എത്തുന്നത്.

ലോക്ക് ഡൗൺ സമയത്തായിരുന്നു സ്വാതിയുടേയും ക്യാമറമാൻ പ്രതീഷിന്റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇവരുടെ കല്യാണം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. നിരവധി വിമർശനങ്ങളും കേട്ടിരുന്നു. ഇപ്പോഴിത വിവാഹത്തെ കുറിച്ച് പറയുകയാണ് താരം. വിവാഹം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല എന്നാണ് സ്വാതി പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സ്വാതിയുടെ വാക്കുകൾ ഇങ്ങനെ... '' സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് താരം ആരംഭിക്കുന്നത് . പ്രത്യേകിച്ചും വിവാഹ ശേഷമാണ് പലതരത്തിലുള്ള കമന്റുകളും കേട്ടത്. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. ഇപ്പോള്‍ കണ്ട ഭാവം നടിക്കാറില്ല, പറയുന്നവര്‍ പറഞ്ഞോട്ടെ എന്നാണ്. സമീപകാലത്ത് നടന്ന പല നടിമാരുടെയും വിവാഹത്തെ കുറിച്ച് പലരും അഭിപ്രായം പറയുന്നത് കണ്ടു. ഒരു നടി അവരുടെ വിവാഹത്തെ കുറിച്ചുള്ള വീഡിയോ സ്വന്തം യൂട്യൂബില്‍ പങ്കുവച്ചപ്പോള്‍ അതിന് താഴെ വന്ന കമന്റുകള്‍ വളരെ മോശമായിരുന്നു. എപ്പോഴാണ് ഡൈവോഴ്‌സ്, എന്തിന് ഇയാളെ കെട്ടി എന്നൊക്കെയായിരുന്നു കമന്റ്.

എവിടെയെങ്കിലും ഒന്ന് പറയണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. കുട്ടിയുള്ളയാളെ വിവാഹം ചെയ്‌തോ, രണ്ടാം കെട്ടാണോ എന്നൊക്കെ (കമൻറുകൾ) ചോദിക്കേണ്ട ആവശ്യം എന്താണ്. രണ്ടാം വിവാഹം ചെയ്താലും, വിവാഹം ചെയ്യുന്നത് ആരെ ആയാലും അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അത് അവരുടെ അവകാശവും സ്വാതന്ത്രവുമാണ്. അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല.

ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ഞാന്‍ പ്രതികരിക്കുമായിരുന്നു. എന്നാല്‍ അതിന്റെ ആവശ്യം ഇല്ല എന്ന് പിന്നീട് തോന്നി. പറയുന്നവരുടെ വാ അടപ്പിക്കാന്‍ കഴിയില്ല. നമ്മള്‍ എന്തൊക്കയോ ആയത് കൊണ്ടല്ലേ അവര്‍ കുറ്റം പറയുന്നത്. ഒന്നും അല്ലെങ്കില്‍ മൈന്റ് ചെയ്യില്ലല്ലോ. അപ്പോള്‍ പിന്നെ അതൊരു അഹങ്കാരമായി എടുത്ത് പ്രതികരിക്കാതെയായി - സ്വാതി പറഞ്ഞു.

2020 ല്‍ ആയിരുന്നു സ്വാതിയുടെയും പ്രതീഷിന്റെയും വിവാഹം. സീരിയല്‍ പിന്നണി പ്രവര്‍ത്തകനാണ് പ്രതീഷ്. രണ്ട് വര്‍ഷത്തോളമുള്ള പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പ്രതീഷിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ വിയോജിപ്പ് ഇല്ലായിരുന്നുവെങ്കിലും സ്വാതിയുടെ കുടുംബം പൂര്‍ണമായും പിന്തുണച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളൊക്കെ മാറിയിട്ടുണ്ടെന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്..


Click it and Unblock the Notifications











