twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്യാമപ്രസാദിന് മറുപടി; 'സീരിയലുകളില്ലെങ്കില്‍ സ്ത്രീകള്‍ക്ക് മനോരോഗം പിടിപെടും'

    By Gokul
    |

    കൊച്ചി: മാനസികാരോഗ്യം നിലനിര്‍ത്താന്‍ സീരിയലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദിന് സീരിയല്‍ സംവിധായകനായ പ്രസാദ് നൂറനാടിന്റെ മറുപടി. സീരിയലുകള്‍ കണ്ടിട്ട് ഇന്നേവരെ ആര്‍ക്കും മനോരോഗം പിടിപെട്ടിട്ടില്ലെന്നും, എന്നാല്‍ സീരിയലുകള്‍ കാണാതിരുന്നാല്‍ എഴുപത്തിയഞ്ചു ശതമാനം സ്ത്രീകള്‍ക്കും മനോരോഗം പിടിപെടുമെന്നും പ്രസാദ് പറഞ്ഞു.

    അടൂര്‍ ഗോപാലൃഷ്ണനാണ് സീരിയലുകള്‍ നിരോധിക്കണം എന്നു പറഞ്ഞിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു. എന്നാല്‍ ഒരു ചാനലിന്റെ തലപ്പത്തിരുന്ന താങ്കള്‍ സീരിയലുകള്‍ ചെയ്ത് പരാജയപ്പെട്ടതിനാല്‍, മറ്റു ചാനലുകള്‍ സീരിയലുകളിലൂടെ കോടികള്‍ കൊയ്യുന്നതുകണ്ട് പിച്ചും പേയും പറയുകയാണെന്ന് പ്രസാദ് വിമര്‍ശിച്ചു.

    shyama-prasad-prasad-nooranad

    ഒരുപാടുപേര്‍ സീരിയലുകളിലൂടെ ഉപജീവനം കഴിച്ചുപോകുന്നുണ്ട്. തന്റെ ഏക ഉപജീവനമാര്‍ഗവും ഇതാണ്. താങ്ങളെ പോലെ ഒരാള്‍ ഇത്തരത്തില്‍ സീരിയലുകളെ അധിക്ഷേപിച്ചതില്‍ വിഷമമുണ്ടെന്നും പ്രസാദ് പറഞ്ഞു. സ്ത്രീ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളായ നൊമ്പരപ്പൂവ്, രണ്ടാമതൊരാള്‍, കൂട്ടുകാരി എന്നീ സീരിയലുകളുടെ സംവിധായകനാണ് പ്രസാദ്.

    മദ്യം നിരോധിച്ചതുമായി ബന്ധപ്പെട്ട് തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു കഴിഞ്ഞദിവസം ശ്യാമപ്രസാദ് സീരിയലുകളെ വിമര്‍ശിച്ചത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരനെന്ന പേരില്‍ പോസ്റ്റ് ചെയ്ത കമന്റില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിനായി മദ്യത്തെക്കാള്‍ മുമ്പ് നിരോധിക്കേണ്ടത് സീരിയലുകളാണെന്ന് ശ്യാമപ്രസാദ് പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയത്

    English summary
    Prasad Nooranad against shyamaprasad's facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X