അദ്ദേഹം ദേഷ്യപ്പെട്ടാലും ഞാനത് ചെയ്യില്ല! വഴക്കിട്ട് ഇറങ്ങിപ്പോവാത്തതിന് കാരണം അച്ഛന്റെ വാക്കുകള്‍; ലക്ഷ്മി

വിവിധ പരമ്പരകളിലൂടെയായി ശ്രദ്ധേയനായ സംവിധായകനാണ് പ്രസാദ് നൂറനാട്. അഭിനേത്രിയും അവതാരകയുമായ ലക്ഷ്മിയെയാണ് അദ്ദേഹം ജീവിതപങ്കാളിയാക്കിയത്. പ്രണയ വിവാഹത്തെക്കുറിച്ചും, സന്തോഷകരമായ കുടുംബജീവിതത്തെക്കുറിച്ചും ഇരുവരും അഭിമുഖങ്ങളില്‍ വാചാലരാവാറുണ്ട്. വിശേഷ ദിനങ്ങളില്‍ സോഷ്യല്‍മീഡിയയിലൂടെയും അദ്ദേഹം സന്തോഷം പങ്കിടാറുണ്ട്. വിവാഹ ജീവിതം 20 വര്‍ഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റും ശ്രദ്ധേയമായിരുന്നു.നവംബര്‍ 14നായിരുന്നു വിവാഹം. കുട്ടിക്കളിയായി തുടങ്ങിയതാണ്. പിന്നെയത് സീരിയസായി. സന്തോഷകരമായ കുടുംബ ജീവിതത്തെക്കുറിച്ച് ഇരുവരും സംസാരിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്്. ഈ സന്തോഷം എന്നും ജീവിതത്തില്‍ നിലനില്‍ക്കട്ടെയെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ ആശംസ.

സ്നേഹിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നില്ല. ചങ്കുറപ്പോടെ താലി ചാർത്തി വീട്ടിൽ കൊണ്ടുവന്നു. ആ വിശ്വാസമാണ് എന്നെ ഇപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അന്നൊരു കുട്ടിക്കളിയായിരുന്നു എങ്കിലും, ഇന്ന് ഒരു വലിയ ഉത്തരവാദിത്വത്തിന്റെ ഭാഗമായി. ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം എന്നായിരുന്നു കുറിപ്പ്. വിവാഹ ചിത്രങ്ങൾ ചേർത്തുള്ളൊരു വീഡിയോയും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഇരുവർക്കും ആശംസ അറിയിച്ചിട്ടുള്ളത്.

prasad nooranad about his love marriage
Photo Credit: Prasad Nooranad, Lakshmi/ Facebook

കൂടെക്കൂട്ടിയിട്ട് 20 വര്‍ഷമായി. വല്ല കാര്യമുണ്ടായിരുന്നോ എന്ന് ട്രോളുകയായിരുന്നു പ്രസാദ്. ഈ 20 വര്‍ഷത്തിനിടയില്‍ ഇച്ചിപിപ്പോന്നൊരു വാക്ക് എന്നോടും പറഞ്ഞിട്ടില്ല. ഞാനും പറഞ്ഞിട്ടില്ല. ഒരു ദിവസം എന്തോ കുപ്പി വെച്ച് കൈ മുറിഞ്ഞ് ഒരു മാസം കൊണ്ട് നടന്നു. അതൊരു അബദ്ധമെന്ന് പ്രസാദ് പറഞ്ഞപ്പോള്‍ ദേഷ്യത്തിന് എറിഞ്ഞതാണ്. പിന്നെ വീട്ടില്‍ നിന്നും ഞാന്‍ പിണങ്ങി ഇറങ്ങിപ്പോയിട്ടുണ്ട് പലപ്പോഴും. ഞാനിതുവരെ പോയിട്ടില്ലെന്നായിരുന്നു ലക്ഷ്മിയുടെ കമന്റ്. ഒരിക്കലും വഴക്കിട്ട് വീട്ടില്‍ പോയി നില്‍ക്കില്ലെന്ന് ഞാന്‍ അച്ഛന് പ്രോമിസ് കൊടുത്തിരുന്നു.അതിപ്പോളും പാലിക്കുന്നുമുണ്ട് എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.

മനോഹരമായൊരു മകനെയും, മനോഹരിയായൊരു മകളെയും തന്ന ഒരു പെണ്ണിനെ ഞാന്‍ എങ്ങനെ ഉപേക്ഷിക്കുമെന്ന്. ആ തോന്നല്‍ മനസിലേക്ക് വരുമ്പോള്‍ ഞാന്‍ ഓടിയോടി തിരിച്ചുവരും. വഴക്കിട്ട് പോയ ആളെ വിളിച്ച് തിരിച്ചുവരാന്‍ പറയും. നാണംകെട്ട് തിരികെ വരും. നാണംകെട്ടോ എന്നായിരുന്നു പ്രസാദിന്റെ ചോദ്യം. പിന്നെ വലിയ കാര്യത്തില്‍ പുറപ്പെട്ട് പോയിട്ട് തിരിച്ച് വരുന്നത് നാണക്കേടല്ലേ, ഇതാണ് അവസ്ഥ. ഈ ആനിവേഴ്‌സറിയില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ടിപ്പ് തരാമെന്ന് പറഞ്ഞ് മിണ്ടാതെയായിരിക്കുകയായിരുന്നു പ്രസാദ്. ഇതാണ് ഭാര്യ എന്ത് പറഞ്ഞാലും മിണ്ടാതെ നിന്ന് തലയാട്ടുക എന്നും പ്രസാദ് പറഞ്ഞിരുന്നു. എല്ലാം കേട്ട് നിന്ന അമ്മയോട് എന്തോ കമന്റ് വന്നല്ലോ, അതെന്തായിരുന്നു എന്നും പ്രസാദ് ചോദിച്ചിരുന്നു. ഒരു സംഭവമായിരുന്നില്ലേ അത് എന്നായിരുന്നു അമ്മയുടെ ചോദ്യം. ഏത് സംഭവമെന്ന ചോദ്യത്തിന് കുമാരസംഭവം എന്ന് ചിരിച്ച് മറുപടിയേകുകയായിരുന്നു അമ്മ.

പ്രണയ വിവാഹത്തിലൂടെയായിരുന്നു പ്രസാദും ലക്ഷ്മിയും ഒന്നിക്കുന്നത്. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. ലൊക്കേഷനില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി താലികെട്ടുകയായിരുന്നു. ഇന്‍ഡസ്ട്രിയില്‍ തന്നെയുള്ളൊരാള്‍ ജീവിത പങ്കാളിയായി വന്നതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും ഇവിടെ തുടരുന്നതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ഭര്‍ത്താവിനും അമ്മയ്ക്കും വിവാഹ ശേഷം അഭിനയിക്കുന്നതിന് പ്രശ്‌നമില്ലായിരുന്നു. എന്ന് മാത്രമല്ല മികച്ച പിന്തുണയുമാണ് തരുന്നത്. അവതാരകയായി തുടങ്ങി പിന്നീട് അഭിനയ മേഖലയില്‍ നിന്നുള്ള അവസരങ്ങളും ലഭിക്കുകയായിരുന്നു ലക്ഷ്മിക്ക്. സീത ഉള്‍പ്പടെ നിരവധി പരമ്പരകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട് ലക്ഷ്മി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X