ഈ താരത്തെ വെച്ച് ഡാന്‍സ് ചെയ്യിപ്പിക്കണം.. പ്രസന്ന മാസ്റ്ററുടെ ആഗ്രഹം.. ആരാണ് ആ താരം?

By Nimisha

പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങളുടെ നൃത്തരംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോറിയോഗ്രാഫറാണ് പ്രസന്ന മാസ്റ്റര്‍. ജീവിതത്തില്‍ ഇതുവരെ ഒരു ചുവട് പോലും വെക്കാത്തവര്‍ വരെ അദ്ദേഹത്തിന് കീഴിലെത്തിയാല്‍ മനോഹരമായി നൃത്തം ചെയ്യുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അടുത്ത കാലത്ത് ഹിറ്റായ ജിമ്മിക്കി കമ്മല്‍ ഗാനം ഇതിനുദാഹരണമാണ്.

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും നൃത്തം ചെയ്യാത്തയാളാണ് താനെന്ന് അപ്പാനി രവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജിമ്മിക്കി കമ്മല്‍ എന്ന ഗാനരംഗം കണ്ടവരാരും ഇക്കാര്യം സമ്മതിക്കുകയില്ല. അത്രയ്ക്കും മികച്ച രീതിയിലാണ് ഈ ഗാനം പൂര്‍ത്തിയാക്കിയത്. ഇരുന്നൂറോളം ആര്‍ട്ടിസ്റ്റുകളാണ് ഈ ഗാനരംഗത്തില്‍ പങ്കെടുത്തത്. ജമ്മിക്കി കമ്മല്‍ ഹിറ്റായിക്കഴിഞ്ഞതിന് ശേഷവും പ്രസന്ന മാസ്റ്റര്‍ പങ്കെടുത്ത അധികം അഭിമുഖങ്ങളൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല.

അഭിമുഖങ്ങളില്‍ കാണാത്തത്

അഭിമുഖങ്ങളില്‍ കാണാത്തത്

അഭിമുഖങ്ങളില്‍ കാണാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ ആരും വിളിച്ചില്ലെന്നായിരുന്നു അദ്ദേഹം പറയുന്നത്. പ്രസന്ന മാസ്റ്ററിനോടൊപ്പമുള്ള അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇതുവരെ ഡാന്‍സ് ചെയ്യാത്തവര്‍

ഇതുവരെ ഡാന്‍സ് ചെയ്യാത്തവര്‍

ജിമ്മിക്കി കമ്മല്‍ ഡാന്‍സില്‍ പങ്കെടുത്തവരാരും ജീവിതത്തില്‍ ഇതുവരെ ഡാന്‍സ് ചെയ്തിട്ടില്ല. അപ്പാനി രവിയും ജൂഡ് ആന്റണിയുമൊന്നും ഇത്തരം ഗാനരംഗത്തില്‍ ഇതുവരെ പങ്കെടുത്തിട്ടില്ല. അവരവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്രം അവര്‍ക്ക് നല്‍കുകയായിരുന്നു.

ഇഷ്ടപ്പെട്ട വേര്‍ഷന്‍

ഇഷ്ടപ്പെട്ട വേര്‍ഷന്‍

ജിമ്മിക്കി കമ്മല്‍ ഗാനം പുറത്തിറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ തരത്തിലുള്ള നിരവധി വേര്‍ഷന്‍ പുറത്തിറങ്ങിയിരുന്നു. അതിലേതാണ് മാസ്റ്റര്‍ക്ക് ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ റഷ്യന്‍സ് ഡാന്‍സ് ചെയ്യുന്ന വേര്‍ഷനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമായതെന്ന് അദ്ദേഹം പറയുന്നു.

മലയാളിയാണ്

മലയാളിയാണ്

ജനിച്ച് വളര്‍ന്നതൊക്കെ ചെന്നൈയിലാണെങ്കിലും പാതി മലയാളിയാണ് താനെന്ന് അദ്ദേഹം പറയുന്നു. പാലക്കാട്ടെ തറവാട്ട് വീട്ടില്‍ ഇടയ്ക്ക് വരാറുണ്ടെന്നും അദ്ദേഹം പറയുന്നു.

കുഞ്ചാക്കോ ബോബനെക്കുറിച്ച്

കുഞ്ചാക്കോ ബോബനെക്കുറിച്ച്

മലയാള സിനിമയിലെ താരങ്ങളെല്ലാം നന്നായി ഡാന്‍സ് ചെയ്യുന്നവരാണ്. എസ്‌പെഷ്യലി കുഞ്ചാക്കോ ബോബന്‍. അന്നും ഇന്നും ഡാന്‍സിലെ ശൈലി കൈവിടാതെ കൊണ്ടുപോവുന്നുണ്ടെന്ന് അദ്ദേഹമെന്നും മാസ്റ്റര്‍ പറയുന്നു.

ദുല്‍ഖറിനായി കാത്തിരിക്കുന്നു

ദുല്‍ഖറിനായി കാത്തിരിക്കുന്നു

ദുല്‍ഖറിനൊപ്പമുള്ള ഗാനരംഗത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നും പ്‌സന്ന മാസ്റ്റര്‍ വ്യക്തമാക്കി. നിവിന്‍ പോളിയും ഇത്തരത്തിലൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അടുത്ത സുഹൃത്ത്

അടുത്ത സുഹൃത്ത്

മോഹന്‍ലാലിനോടും പ്രണവിനോടൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടെങ്കിലും അടുത്ത സുഹൃത്തായ ഇന്ദ്രജിത്തിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തിനായാണ് കാത്തിരിക്കുന്നത്. സിനിമയില്‍ വന്നിട്ട് 17 വര്‍ഷമായി അന്നു മുതല്‍ തുടങ്ങിയതാണ് ഇന്ദ്രജിത്തുമായുള്ള സൗഹൃദം. ഇന്ദ്രനെ ഡാന്‍സ് പഠിപ്പിക്കാനായി കാത്തിരിക്കുകയാണ് പ്രസന്ന മാസ്റ്റര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X