ഇനി വരില്ലെന്നറിയാം, നീ ആയിട്ട് അത് തീർത്തു തന്നു, സൂരജിനോട് സുഹൃത്ത് പ്രശാന്ത്...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ദേവയുടേയും കൺമണിയുടെയും ജീവിതത്തിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നത്. പുതുമുഖ താരങ്ങളായ മനീഷയും സൂരജുമായിരുന്നു ദേവയും കൺമണിയുമായി എത്തിയത്. താരങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയായിരുന്നു പ്രേക്ഷകർ.
മികച്ച പ്രേക്ഷക സ്വീകാര്യത നേടി പാടാത്ത പൈങ്കിളി മുന്നോട്ട് പോകുമ്പോഴായിരുന്നു സീരിയലിൽ നിന്ന് സൂരജ് സൺ പിൻമാറുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. അത് അംഗീകരിക്കാൻ ആരാധകർക്ക് കഴിഞ്ഞിരുന്നില്ല. സൂരജിനെ മടക്കി കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു.ദിവസങ്ങൾക്ക് മുൻപ് പരമ്പരയിൽ പുതിയ ദേവ എത്തിയിരുന്നു, ലക്ജിത്താണ് സൂരജിന് പകരമായി ദേവയായി എത്തിയിരിക്കുന്നത്. പ്രേക്ഷകർക്ക് ലക്കിയെ പൂർണ്ണമായും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ആരോഗ്യ പ്രശ്നം കൊണ്ടാണ് സൂരജ് പരമ്പരയിൽ നിന്ന് പിൻമാറിയത്. നടൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരോട് പറഞ്ഞത്. പരമ്പരയിലേയ്ക്ക് മടങ്ങി എത്തണമെന്നുള്ള പ്രേക്ഷകരുടെ നിരന്തരമായ അഭ്യർഥനയെ തുടർന്നാണ് സൂരജ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സൂരജിന്റെ വിശദീകരണത്തില്‍ ആരാധകര്‍ തൃപ്തരല്ല. തങ്ങൾ എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ പാടാത്ത പൈങ്കിളി ടീം അംഗങ്ങളോടും സൂരജിനെ മടക്കി കൊണ്ട് വരണമെന്ന് പ്രേക്ഷകർ ആവശ്യം ഉന്നയിക്കുന്നുണ്ട്.

പ്രേക്ഷകരുടെ ആവശ്യം ശക്തമാകുമ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സീരിയലിലെ അണിയറപ്രവർത്തകരിൽ ഒരാളായ പ്രശാന്തിന്റെ അമരവിളയുടെ വാക്കുകളാണ്. സൂരജിന്റെ അടുത്ത സുഹൃത്താണ് പ്രശാന്ത്. ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഒരുപാട് മിസ്സ് ചെയ്യുന്നു മച്ചാനെ നീ വരില്ല എന്ന് അറിയാം സിനിമയ്ക്ക് പോകുമ്പോൾ എത്രയും പെട്ടെന്ന് തീരട്ടെ എന്ന് പ്രാർത്ഥിക്കും പെട്ടെന്ന് സീരിയലിൽ വരാൻ വേണ്ടി. അത് നീ ആയിട്ട് തീർത്തു തന്നു. മിസ്സ് യൂ എന്ന് പ്രശാന്ത് കുറിച്ചു. സൂരജിനൊപ്പം സംസാരിച്ച് നിൽക്കുന്നതിന്റെ വീഡിയോയും പ്രശാന്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രശാന്ത് പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. കമന്റുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.ഇനിയൊരു തിരിച്ചുവരവില്ലെന്ന് അറിയിക്കാനായുള്ള പോസ്റ്റ് ആണല്ലേ.... പക്ഷെ വരും.. എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. അല്ലെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. ഒന്ന് തിരിച്ചു കൊണ്ടു വന്നൂടെ ഞങ്ങളെ ഏട്ടനെ പി. പിയിലേയ്ക്ക് പ്ലീസ്, ഞങ്ങളും മിസ് ചെയ്യുന്നു. ആരോഗ്യം വീണ്ടെടുത്ത് സൂരജ് സീരിയലിലേക്ക് തിരിച്ചവരുമെന്നും അതിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നുമാണ് ആരാധകര്‍ പറയുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരുടെ പ്രിയപ്പെട്ട താരമാണ് സൂരജ് സൺ.
Recommended Video

കാസർഗോഡ് സ്വദേശി ലക്ജിത് സൈനിയാണ് പാടാത്ത പൈങ്കിളിയിലെ പുതിയ ദേവയായി എത്തുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ദേവയായുള്ള ലക്കിയുടെ എൻട്രി. രണ്ട് അഭിപ്രായമാണ് ലഭിക്കുന്നത്. ദേവയായി അംഗീകരിക്കാൻ കഴിയുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ലക്കിയെ ഒരു വിഭാഗം ആരാധകർകർ അംഗീകരിച്ചിട്ടുണ്ട്. സൂരജിനോട് ചെറിയ രൂപസാദൃശ്യം ലക്കിക്കുണ്ട്.. ഇത് ആരാധകരുടെ ഇടയിൽ ചർച്ചയായിരുന്നു. മികച്ച നടനാണ് ലക്കിയെന്നും ഒരു വിഭാഗം പറയുന്നുണ്ട്


Click it and Unblock the Notifications