twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണ കാലത്ത് ബോറടി മാറ്റാന്‍ മഹാഭാരതവും രാമായണവും! പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍

    By Prashant V R
    |

    രാജ്യമൊട്ടാകെ കൊറോണ വൈറസ് ഭീതിയില്‍പ്പെട്ട സമയമാണിപ്പോള്‍. വൈറസ് വ്യാപനം ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡിനെ ചെറുക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. വരുംദിവസങ്ങളില്‍ വൈറസ് വ്യാപനം നിയന്ത്രിക്കാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

    mahabharat

    ഇതിനിടെ ലോക് ഡൗണില്‍ ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം,മഹാഭാരതം സീരിയലുകള്‍ ദൂരദര്‍ശന്‍ പുന:സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖറാണ് ബുധനാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സീരിയലുകള്‍ പ്രേക്ഷപണം ചെയ്യാന്‍ പകര്‍പ്പവകാശമുളളവരെ ദൂരദര്‍ശന്‍ സമീപിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ തീരുമാനമറിയിക്കാമെന്നും ശശി ശേഖര്‍ ട്വീറ്റ് ചെയ്തു.

    ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാല്‍ നേരത്തെ രാമായണം, മഹാഭാരതം സീരിയലുകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നത്. തുടര്‍ന്നാണ് പ്രസാര്‍ ഭാരതി സിഇഒ ഇക്കാര്യത്തില്‍ ട്വീറ്റ് ചെയ്ത രംഗത്തെത്തിയത്. രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം 1987ലായിരുന്നു സംപ്രേക്ഷണം ആരംഭിച്ചത്. വാല്‍മീകി രചിച്ച പുരാണ കാവ്യത്തിന്റെ ആഖ്യാനമായിരുന്നു രാമായണം സീരിയല്‍. ബിആര്‍ ചോപ്ര ആയിരുന്നു മഹാഭാരതം സംവിധാനം ചെയ്തിരുന്നത്.

    കാളിദാസ് ഞെട്ടിച്ചു! വെല്ലുവിളി ഏറ്റെടുത്ത് ടൊവിനോയും ഉണ്ണി മുകുന്ദനും! ചിത്രങ്ങള്‍ വൈറല്‍കാളിദാസ് ഞെട്ടിച്ചു! വെല്ലുവിളി ഏറ്റെടുത്ത് ടൊവിനോയും ഉണ്ണി മുകുന്ദനും! ചിത്രങ്ങള്‍ വൈറല്‍

    വ്യാസന്‍ രചിച്ച മഹാഭാരതത്തെ ആസ്പദമാക്കിയുളള പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. എല്ലാ ഞായറാഴ്ചകളിലുമാണ് പണ്ട് മഹാഭാരതം സംപ്രേക്ഷണം ചെയ്തിരുന്നത്. മഹാഭാരത പരമ്പരയില്‍ നിതീഷ് ഭരദ്വാജാണ് കൃഷ്ണനായി അഭിനയിച്ചിരുന്നത്. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തിയ താരമാണ് നിതീഷ് ഭരദ്വാജ്. കൂടാതെ ശക്തിമാനായി പ്രേക്ഷക മനസുകളില്‍ ഇടംപിടിച്ച മുകേഷ് ഖന്നയും മഹാഭാരതയില്‍ വേഷമിട്ടിരുന്നു.

    നിരവധി ഭാഷകളില്‍ പരമ്പര മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള എപ്പിസോഡുകളായിരുന്നു മഹാഭാരതത്തിന്റെതായി സംപ്രേക്ഷണം ചെയ്തിരുന്നത്. 90ലധികം എപ്പിസോഡുകളാണ് പരമ്പരയുടെതായി വന്നിരുന്നത്. 78 എപ്പിസോഡുകളാണ് രാമായണത്തിന്റെതായി സംപ്രേക്ഷണം ചെയ്തിരുന്നത്. പരമ്പരയില്‍ അരുണ്‍ ഗോവില്‍ ആയിരുന്നു രാമനായും വിഷ്ണുവായും വേഷമിട്ടിരുന്നത്. 35 മിനുട്ട് ദൈര്‍ഘ്യമുളള എപ്പിസോഡുകളായിരുന്നു രാമായണത്തിന്റെതായി സംപ്രേക്ഷണം ചെയ്തിരുന്നത്.

    ഇതില്‍ എന്റെ മകളുണ്ട്‌! ദയവ് ചെയ്ത് നെഗറ്റീവ് കമന്റുകള്‍ ഇടരുതെന്ന് ആര്യഇതില്‍ എന്റെ മകളുണ്ട്‌! ദയവ് ചെയ്ത് നെഗറ്റീവ് കമന്റുകള്‍ ഇടരുതെന്ന് ആര്യ

    Read more about: mahabharat coronavirus
    English summary
    prasar bharati plans to retelecast mahabharat and ramayana during corona time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X