ചുണ്ടനക്കി എന്തോ പറയാന്‍ ശ്രമിച്ചു! ഓരോ ചലനവും പ്രതീക്ഷയേകുന്നു! രാജേഷ് കേശവിന്റെ ഇപ്പോഴത്തെ അവസ്ഥ

പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുകയാണ് രാജേഷ് മാധവ്. മാസങ്ങളായി അദ്ദേഹം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിട്ട്. ചെന്ന സമയത്തെക്കാളും മാറ്റമുണ്ട് ഇപ്പോള്‍. അടുത്ത സുഹൃത്തായ പ്രതാപ് ജയലക്ഷ്മിയാണ് ഫേസ്ബുക്കിലൂടെ രാജേഷിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പറയാറുള്ളത്. കൈകാലുകള്‍ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനുമൊക്കെ പഠിച്ച് വരികയാണ് അവന്‍ എന്നായിരുന്നു നേരത്തെ പ്രതാപ് പറഞ്ഞത്. സമയം കിട്ടുമ്പോഴെല്ലാം സുഹൃത്തുക്കള്‍ രാജേഷിന് അരികിലേക്ക് ഓടിയെത്തുന്നുണ്ട്. വീണ്ടും രാജേഷിനെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രാജേഷിന്റെ പുതുവർഷം. പുതുവത്സര തലേന്ന് രാജേഷിനെകാണാൻ പോകുമ്പോൾ എന്റെ കൂടെ ഞങ്ങളുടെ സുഹൃത്തുമുണ്ടായിരുന്നു. അവൻ ആസ്‌ട്രേലിയയിൽ നിന്നും വന്നു നേരെ വെല്ലൂരിലേക്ക് ഒരുമിച്ചു പോകുമ്പോൾ ചെറിയ ആശങ്ക. ഊർജസ്വലനായ ചുറുചുറുക്കുള്ള രാജേഷിനെ നിശബ്ദനായി ബെഡിൽ കാണുമ്പോൾ സഹിക്കാൻ കഴിയുമോ എന്നൊക്കെ ഉള്ള ചില സങ്കട വർത്തമാനം യാത്രയിലുടനീളം അവനെ പിന്തുടരുന്നതായി എനിക്ക് തോന്നി.

Rajesh Keshav health update
Photo Credit: Rajesh Keshav / Facebook

അവിടെ എത്തുമ്പോൾ രാജേഷിനെ തെറാപ്പിക്ക് കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു രൂപേഷും സിന്ധുവും. തെറാപ്പി റൂമിൽ ഞങ്ങളും കയറി. സുഹൃത്തുക്കളുടെ ശബ്ദം പരിചിതമായത് കൊണ്ടാവാം അവൻ തെറാപ്പിയിൽ നന്നായി സഹകരിച്ചു. ഡോക്ർമാർക്കും തെറാപ്പിസ്റ്റിനും ഹാപ്പി ആയി. "രാജേഷ് സാർ നൻപൻ വന്തല്ലേ. നീങ്കൾ ഹാപ്പി ആയി അല്ലെ " എന്നൊക്കെ തമിഴിലും ഇംഗ്ലീഷിലുമായി അവർ പറഞ്ഞു. രാജേഷ് ചുണ്ടനക്കി എന്തോ മറുപടി പറയാൻ ശ്രമിച്ചു. രാജേഷിന്റെ ഓരോ ചെറിയപ്രതികരണവും ഞങ്ങളിൽ ഉണ്ടാക്കുന്ന പ്രതീക്ഷ എത്ര വലുതാണെന്നു അവൻ അറിയുന്നുണ്ടോ?

4 മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. അവനോടൊപ്പം ആഘോഷിക്കേണ്ട ഓണവും, ക്രിസ്തുമസും, പുതുവർഷവും പെട്ടെന്ന് കടന്ന് പോയിരിക്കുന്നു. കാണേണ്ട സിനിമകളുടെ ലിസ്റ്റ് വീണ്ടും കൂടി. ചികിത്സാ ചിലവുകൾ ഭരിച്ചതാണ്, ചികിത്സയും നീണ്ടു പോയേക്കാം. പക്ഷെ, ഒരു തിരിച്ചു വരവിന്റെ ആഘോഷം അവന്റെ ഉള്ളിൽ എവിടെയോ ഉണ്ടെന്നു ലാസ്റ്റ് കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി. അന്നായിരിക്കും ഞങ്ങൾക്ക് ആഘോഷം. ഞങ്ങളുടെ പുതു വർഷം. ആ വരവിനായി കാത്തിരിപ്പാണ്. എല്ലാവരെയും പോലെ. എന്നും സ്നേഹത്തോടെ പ്രാർത്ഥനയോടെ എന്നായിരുന്നു പ്രതാപ് കുറിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X