»   » വന്നേക്കുന്നു അവള്‍..ഞങ്ങള്‍ക്കൊന്നും അവളെ കാണണ്ട.. സീരിയലിലെ വില്ലത്തിക്ക് അമ്പലത്തില്‍ കിട്ടിയ പണി

വന്നേക്കുന്നു അവള്‍..ഞങ്ങള്‍ക്കൊന്നും അവളെ കാണണ്ട.. സീരിയലിലെ വില്ലത്തിക്ക് അമ്പലത്തില്‍ കിട്ടിയ പണി

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ - സീരിയല്‍ താരങ്ങളൊക്കെ യഥാര്‍ത്ഥ ജീവിതത്തിലും കഥാപാത്രങ്ങളെ പോലെയാണെന്നാണ് ചിലരുടെയൊക്കെ തെറ്റിദ്ധാരണ. അതുകൊണ്ടാണല്ലോ താരങ്ങള്‍ക്ക് ഇത്രയധികം ആരാധകരുണ്ടാവുന്നത്. സിനിമാ താരങ്ങള്‍ക്ക് കുഴപ്പമില്ല.. ഒരു സിനിമയില്‍ വില്ലനോ വില്ലത്തിയോ ആയാല്‍ മറ്റൊരു സിനിമയില്‍ മാറി അഭിനയിക്കാം. ഒരു സ്ഥിരം ടാഗ് വരില്ല. എന്നാല്‍ സീരിയല്‍ താരങ്ങളുടെ കാര്യം അങ്ങനെയാണോ..?

മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത രേഖ രതീഷ്, എന്നിട്ട് രേഖ എന്ത് നേടി.. വീഡിയോ വൈറലാകുന്നു

തങ്ങളുടെ സ്വീകരണ മുറിയില്‍ സ്ഥിരം വരുന്ന സീരിയല്‍ താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയൊക്കെയാണെന്നാണ് ചില അമ്മമാരുടെയും അമ്മൂമ്മമാരുടെയും വിചാരം. കണ്ണീര്‍ നായികമാരെ നേരിട്ട് കാണുമ്പോള്‍ കെട്ടിപ്പിടിച്ച് കരയുന്നവരും, വില്ലത്തിമാരെ പരസ്യമായി തെറിവിളിക്കുന്നവരും ഉണ്ട്. അങ്ങനെ പണി കിട്ടിയ നായികയാണ് പ്രതീക്ഷ ജി പ്രദീപ്. എന്നാല്‍ തനിക്കതില്‍ സന്തോഷം മാത്രമേയുള്ളൂ എന്ന് പ്രതീക്ഷ പറയുന്നു.

ആരാണ് പ്രതീക്ഷ

ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്യുന്ന ആത്മസഖി എന്ന സീരിയലിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് പ്രതീക്ഷ ജി പ്രദീപ്. സീരിയലില്‍ മിയ എന്ന കഥാപാത്രത്തെയാണ് പ്രതീക്ഷ അവതരിപ്പിയ്ക്കുന്നത്. അല്പം നെഗറ്റീവ് സൈഡ് തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നന്മയുടെ പക്ഷത്താണ് മിയ.

അമ്മ സീരിയലിലെ വില്ലത്തി

ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്ത അമ്മ എന്ന സീരിയലിലൂടെയാണ് പ്രതീക്ഷയുടെ അരങ്ങേറ്റം. ആദ്യ സീരിയലില്‍ തന്നെ വില്ലത്തിയുടെ വേഷമായിരുന്നു. പുറത്ത് പോകുമ്പോഴൊക്കെ പലരും പരസ്യമായി വഴക്ക് പറഞ്ഞിട്ടുണ്ട് എന്ന് പ്രതീക്ഷ പറയുന്നു.

അമ്പലത്തില്‍ പോയപ്പോള്‍

അമ്മ സീരിയല്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയത്ത് ഒരിക്കല്‍ പ്രതീക്ഷ ഒരു അമ്പലത്തില്‍ പരിപാടിയ്ക്ക് പോയത്രെ. കുറേ അമ്മൂമ്മമാര്‍ അവിടെ കൂടിയിരിപ്പുണ്ട്. അമ്മ സീരിയലിലെ കുട്ടി വന്നിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ അവര്‍ മാറിയിരുന്ന് പറയുകയാണത്രെ, 'വന്നേക്കുന്നു അവള്‍.. ഞങ്ങള്‍ക്കൊന്നും കാണണ്ട' എന്ന്. കുറച്ചു നേരം കഴിഞ്ഞ് പ്രതീക്ഷയുടെ കളിയും ചിരിയുമൊക്കെ കണ്ടപ്പോള്‍ വല്യ കുഴപ്പമില്ല എന്ന് തോന്നിയത് കൊണ്ടാവും എല്ലാവരും അടുത്ത് വന്ന് സംസാരിച്ചത്രെ.

സന്തോഷം മാത്രം

ഇത്തരം അനുഭവങ്ങള്‍ വേദനിപ്പിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഒരിക്കലുമില്ല എന്നാണ് പ്രതീക്ഷയുടെ മറുപടി.. സത്യം പറഞ്ഞാല്‍ സന്തോഷമാണ് തോന്നാറുള്ളത്. ആ കഥാപാത്രമായി നമ്മള്‍ അഭിനയിച്ചത് നന്നായത് കൊണ്ടാണല്ലോ അവര്‍ ദേഷ്യം കാണിച്ചത്.

വീട്ടില്‍ നല്ല കുട്ടി

ശരിക്കും ഞാന്‍ വീട്ടില്‍ ഒരു പാവം കുട്ടിയാണ്. വില്ലത്തിയായി അഭിനയിച്ചപ്പോള്‍ വീട്ടുകാര്‍ക്കും അത്ഭുതമായിരുന്നു. നീ ഇതൊക്കെ എങ്ങനെ അഭിനയിക്കുന്നു എന്നായിരുന്നു അവരുടെ ചോദ്യം. സംവിധായകന്‍ പറഞ്ഞ് തരുന്നത് പോലെയാണ് ഓരോ രംഗവും ചെയ്യുന്നത്.

സീരിയലിലെത്തിയത് എങ്ങിനെ

ഒരു താരോത്സവം പരിപാടിയില്‍ പോയപ്പോഴാണ് സീരിയല്‍ താരം സാജന്‍ സൂര്യനെ പരിചയപ്പെട്ടത്. അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് അന്ന് പറഞ്ഞിരുന്നു. താരോത്സവത്തില്‍ പാട്ടും ഡാന്‍സുമൊക്കെ ചെയ്ത് മടങ്ങിപ്പോന്നു. കുറേ നാള്‍ കഴിഞ്ഞാണ് അമ്മ സീരിയലില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അമ്മയിലെ മീനാക്ഷി എന്ന വില്ലത്തിയെ ചെയ്തത്.

സിനിമയിലേക്ക്

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. ഒന്ന് രണ്ട് പ്രൊജക്ടുകള്‍ വന്നിട്ടുണ്ട് എന്നും പ്രതീക്ഷ പറയുന്നു. അമ്മയും ആത്മസഖിയും കൂടാതെ പ്രണയം, ചാവറയച്ചന്‍ എന്നീ സീരിയലുകളിലും പ്രതീക്ഷ ഭാഗമാണ്. ബിടെക് പഠനത്തോടൊപ്പമാണ് പ്രതീക്ഷ അഭിനയവും കൊണ്ട് പോകുന്നത്.

English summary
Pratheeksha was surprised when she saw some women staring at her during a visit to the temple.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam