For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിദ്ധുവിന് താങ്ങായി പ്രതീഷ്, അച്ഛനോട് ബുദ്ധിമുട്ട് പറഞ്ഞ് അനിരുദ്ധ്, കുടുംബവിളക്ക് മറ്റൊരു ഘട്ടത്തിൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗിൽ ആദ്യസ്ഥാനം നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളത്തിൽ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് ആരാധകരുണ്ട്.

  ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി, പിന്തുണയുമായി കൂടെ ഉണ്ടാവണമെന്ന് താരം

  സുമിത്രയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പാവം വീട്ടമ്മയായിരുന്നു സുമിത്ര. ഭർത്താവും മക്കളും അവരുടെ സന്തോഷവുമായിരുന്നു സുമിത്രയുടെ ലോകം. എന്നാൽ ഇവരുടെ ജീവിതത്തിലേയ്ക്ക് വേദിക എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. ശരണ്യ ആനന്ദ് ആണ് വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  ആദ്യ ദിവസം ആ കുട്ടി വന്നില്ല, വലിയ പനി ആയിരിക്കുമെന്നാണ് വിചാരിച്ചു, ആദ്യ പ്രണയത്തെ കുറിച്ച് ഫുക്രു

  നെഗറ്റീവ് കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ശരണ്യയ്ക്ക് ലഭിക്കുന്നത്. വേദിക എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. വൻ താരനിരയാണ് കുടുംബവിളക്കിൽ അണിനിരക്കുന്നത്. കൃഷ്ണകുമാർ മേനോൻ,ആനന്ദ് നാരായണൻ, നൂപിൻ ജോണി, ആതിര മാധവ്, ശരണ്യ ആനന്ദ്, ശ്രീലക്ഷ്മി, എഫ്. ജെ. തരകൻ, ദേവി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരങ്ങൾ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 2020 ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. എന്നാൽ തുടക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് കഥമാറിയതോടെയാണ് ആരാധകരുടെ എണ്ണം വർധിക്കുന്നത്.

  തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയുടെ പശ്ചാത്തലത്തിലായിരുന്നു കുടുംബവിളക്ക് കഥ പറഞ്ഞത്. എന്നാൽ സുമിത്ര എന്ന കഥാപാത്രം ബോൾഡ് ആയതോടെയാണ് സീരിയൽ മാറുന്നത് ഭർത്താവ് സിദ്ധാർത്ഥ് സുഹൃത്ത് വേദികയെ വിവാഹം കഴിക്കാൻ വേണ്ടി സുമിത്രയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നു വിവാഹമോചനത്തിന് ശേഷം സുമിത്ര പ്രശ്നങ്ങളെ അതിജീവിച്ച് സ്വന്തം കാലിൽ നിൽക്കുകയാണ്. വീടിന് അപ്പുറത്ത് ലോകമില്ലെന്ന് വിശ്വസിച്ച് ജീവിച്ച സിമിത്ര സ്വന്തമായ ബിസിനസ് ആരംഭിക്കുകയായിരുന്നു. വാഹനങ്ങളും സമ്പത്തും സ്വന്തമാക്കി സിദ്ധുവിനേക്കാൾ ഉയരത്തിൽ എത്തുന്നു. സുമിത്രയുടെ വളർച്ച സിദ്ധാർത്ഥിനെക്കാളും ചൊടിപ്പിച്ചത് വേദികയെ ആയിരുന്നു. സുമിത്രയെ തോൽപ്പിച്ച് സമ്പത്ത് സ്വന്തമാക്കുകയാണ് വേദികയുടെ ഉദ്ദ്യേശം. അതിന്റെ ഭാഗമായിട്ടായിരുന്നു സിദ്ധാർത്ഥിനെ വിവാഹം കഴിക്കുന്നത്. എന്നാൽ കല്യാണശേഷം പദ്ധതികൾ ആകെ തെറ്റുകയായിരുന്നു,

  വേദികയുടെ തനിസ്വഭാവം മനസ്സിലാക്കിയ സിദ്ധു ഇവരിൽ നിന്ന് അകലുകയായിരുന്നു. കൂടാതെ സുമിത്രയോടും കുടുംബത്തിനോടും കൂടുതൽ അടുക്കുകയുംചെയ്തു. ഇത് വേദികയെ ചൊടിപ്പിച്ചിരുന്നു. പിന്നീട് സുമിത്രയെ കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് വേദികയെ സിദ്ധാർത്ഥ് വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. തിരികെ വിളിക്കില്ലെന്ന് തീർത്തു പറഞ്ഞിരുന്നു. ഇപ്പോഴിത വേദിക തന്റെ സ്വന്തം വീട്ടിലേയ്ക്ക് പോയിരിക്കുകയാണ്. എന്നാൽ മകനും ആദ്യ ഭർത്താവായ സമ്പത്തും ഇവരെ തിരികെ സ്വീകരിക്കുന്നില്ല. മകനെ ആവശ്യപ്പെട്ട് കൊണ്ട് കൊണ്ടാണ് വരവ്. സിദ്ധാർത്ഥിനെ വിവാഹം കഴിക്കാൻ വേണ്ടി മകനേയും ഭർത്താവിനേയും വേദിക ഒഴിവാക്കുകയായിരുന്നു.

  വേദികയുമായുള്ള വിവാഹത്തോടെ സിദ്ധാർത്ഥ് സാമ്പത്തികമായി തകർന്നിരിക്കുകയാണ്. ഇപ്പോഴിത സിദ്ധുവിന്റ സാമ്പത്തിക പ്രശ്നങ്ങൾ സുമിത്ര അറിയുകയാണ്. ആശുപത്രി യിലെ ബില്ല് അടക്കാൻ പോലു പണം ഇല്ലെന്ന് സ സുമിത്ര മകൻ പ്രതീഷിനോട് പറയുകയാണ്. അച്ഛന്റെ സാമ്പത്തിക തകർച്ച മകനെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത അച്ഛനെ സഹായിക്കുകയാണ് പ്രതീഷ്. സിദ്ധാർത്ഥ് ഏറ്റവും കൂടുതൽ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത മകനായിരുന്നു പ്രതീഷ്. ആ മകനാണ് അച്ഛന്റ പ്രതിസന്ധി സമയത്ത് സഹായവുമായി എത്തുന്നത്.

  കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. അച്ഛന്റെ പണത്തിന്റെ അത്യാവശ്യം മനസ്സിലാക്കിയ മൂത്തമകൻ അനിരുദ്ധ് നേരത്തെ തന്നെ തന്റെ കയ്യിൽ പൈസ ഇല്ലെന്ന് പറഞ്ഞ് ഒഴിയുകയാണ്. കൂടാതെ അനന്യയുടെ സ്വർണ്ണം ചോദിക്കരുതെന്നും മുൻകൂട്ടി പറയുന്നുണ്ട്, സിദ്ധു ഏറ്റവും കൂടുതൽ അഭിമാനിച്ചത് മകൻ അനിരുദ്ധിന്റെ പേരിൽ ആയിരുന്നു. അച്ഛന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രതീഷ് തനിക്ക് പാട്ട് പാടി കിട്ടിയ പണം അച്ഛന് സന്തോഷത്തോടെ കൊടുക്കുകയാണ്. ഭാര്യ സഞ്ജനയുടെ വള കൂടി പണയം വെച്ചാണ് ബില്ല് അടക്കാൻ പ്രതീഷ് പൈസ സംഘടിപ്പിച്ച് കൊടുക്കുന്നത്.

  പ്രതീഷിനെ അഭിനന്ദിച്ച് പ്രേക്ഷകർ എത്തുകയാണ്. സിദ്ധു തള്ളിക്കാളഞ്ഞവരാണല്ലോ ഇപ്പോൾ സിദ്ധുവിനെ സഹായിക്കുന്നത്. എല്ലാത്തിനും പ്രതീഷ് തന്നെ വേണ്ടി വന്നു എന്നാണ് ആരാധകർ പറയുന്നത്. സിദ്ധുവിന്റെ കഥാപാത്രം പൊളിയാണെന്നും ആരാധകർ പറയുന്നുണ്ട്. ഇത്തിരി വൈകി ആണെങ്കിലും ഈ മാറ്റം കൊണ്ട് കുടുംബവിളക്ക് കാണാൻ ഇപ്പോൾ പഴയ ത്രില്ലൊക്ക ആയി എന്നും പ്രേക്ഷകർ പറയുന്നു.അച്ഛൻ തള്ളി പറഞ്ഞ മകൻ തന്നെ വേണ്ടിവന്നു അവസാനം അച്ഛനെ സഹായിക്കാൻ. സിദ്ധുന് ഇതൊക്കെ ഒരു പാഠമാകട്ടെപ്രതീഷ് ആണ് യാഥാർഥ മകൻ.. നീ സ്നേഹിച്ചവർ നിന്നെ കളഞ്ഞപ്പോൾ നിന്നെ സ്നേഹിച്ചബർ മാത്രം കൂടെ.. ഒരിക്കൽ നീ തള്ളിക്കളഞ്ഞ ഭാര്യയും മോനും മത്രമേ ഇപ്പോൾ കൂടെ ഉള്ളൂ.. ഇനിയെങ്കിലും നന്നാവാൻ നോക്കൂ എന്നും കമന്റുകൾ വരുന്നുണ്ട്. സീരിയലുകളിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അച്ഛൻ മകൻ കോമ്പോയാണ് പ്രതീഷും സിദ്ധാർഥുമെന്നും കുടുംബവിളക്ക് ആരാധകർ പറയുന്നു. അടുത്ത തവണയും റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് കുടുംബവിളക്ക് ആയിരിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  സിദ്ധാർത്ഥിന്റെ പുതിയ മാറ്റം പ്രേക്ഷകർ ആഘോഷമാക്കുകയാണ്. ഇപ്പോൾ സുമിത്രയ്ക്കൊപ്പം തന്നെ സിദ്ധുവിനും നിരവധി ആരാധകരുണ്ട്.സിദ്ധാർത്ഥ് ഇപ്പോൾ പൊളിയാണെന്നാണ് ഇവർ പറയുന്നത്. കുടുംബവിളക്ക് ഇപ്പോൾ അധികം ലാഗ് അടിപ്പിക്കാതെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്,സിദ്ധാർഥ് ആണ് ഇപ്പോഴത്തെ എപ്പിസോഡിലെ ഹൈലൈറ്റും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. സിദ്ധുവിന്റെ മാറ്റം അംഗീകരിക്കുന്നതിനോടൊപ്പം തന്നെ സുമിത്രയുമായി വീണ്ടും ഒന്നിപ്പിക്കരുതെന്നും ആരാധകർ അഭ്യർത്ഥിക്കുന്നുണ്ട്.

  Read more about: serial
  English summary
  Pratheesh Helps Father Sidharth For Paying Hospital Bill, Kudumbavilakku Latest Promo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X