»   » ദിലീപ് തന്നെയായിരുന്നു ആ കാരണം.. രാമനുണ്ണി ശരിക്കും തന്റെ വരവ് അറിയിച്ചു!

ദിലീപ് തന്നെയായിരുന്നു ആ കാരണം.. രാമനുണ്ണി ശരിക്കും തന്റെ വരവ് അറിയിച്ചു!

By: Nihara
Subscribe to Filmibeat Malayalam

നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ലയണിനു ശേഷം ദിലീപ് നായകനായെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനു തയ്യാറെടുക്കുന്നതിനിടയിലാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് ചിത്രത്തിന്റെ റിലീസും നീളുകയായിരുന്നു.

പൃഥ്വിയില്‍ നിന്നും തട്ടിയെടുത്തതല്ല.. രാമലീലയെക്കുറിച്ച് എന്തൊക്കെയായിരുന്നു പ്രചരിച്ചത്!

ജിമ്മിക്കി കമ്മല്‍ താരത്തിനെ പൊളിച്ചടുക്കി അപ്പാനി രവി നല്‍കിയ വെല്ലുവിളി.. വീഡിയോ കാണൂ!

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ബാലതാരമായി സിനിമയിലേക്കെത്തിയ പ്രയാഗ ഒരമുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയാണ് നായികയായി രംഗപ്രവേശം ചെയ്തത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല തുടങ്ങിയ ചിത്രങ്ങളാണ് പ്രയാഗയുടേതായി പുറത്തുവന്നിട്ടുള്ളത്. ദിലീപ് ചിത്രമായ രാമലീലയില്‍ നായികയായതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടിക്കിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്‌.

രാമലീലയില്‍ അഭിനയിക്കാന്‍ കാരണം?

മലയാള സിനിമയിലെ ജനപ്രിയ നായകന്‍ ദിലീപ് തന്നെയായിരുന്നു ഈ ചിത്രം തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു. ദിലീപിന്റെ നായികയായാണ് പ്രയാഗ രാമലീലയില്‍ അഭിനയിച്ചത്. ഇതേ കാരണം തന്നെയായിരുന്നു ഷാജോണും പറഞ്ഞത്.

പുതുമുഖ സംവിധായകനിലുള്ള പ്രതീക്ഷ

അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്‍ രാമലീലയിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുകയാണ്. അഞ്ചു വര്‍ഷത്തെ കഠിനപ്രയ്തനത്തിന് ശേഷമാണ് തന്റെ കന്നിച്ചിത്രവുമായി സംവിധായകന്‍ എത്തുന്നത്.

സച്ചിയുടെ തിരക്കഥ

സച്ചി-സേതു കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ് മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഇരുവരും ഒരുമിച്ച് തയ്യാറാക്കിയതാണ്. റണ്‍ ബേബി റണ്‍, ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക്ക് ടോംസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സച്ചിയാണ് തിരക്കഥ ഒരുക്കിയത്.

ദിലീപിന്റെ ജീവിതവുമായി ബന്ധമില്ല

രാമലീലയും ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടോയെന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സിനിമയിലെ ചില രംഗങ്ങള്‍ ദിലീപിന്റെ ജീവിതത്തിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ രാമലീലയ്ക്ക് ദിലീപിന്റെ ജീവിതവുമായി ഒരു ബന്ധമില്ലെന്നാണ് ഇവര്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരുന്നു.

രാമനുണ്ണിയുടെ കഥയാണ്

ദിലീപിന്റെ ജീവിതകഥയല്ല രാമലീല. രാമനുണ്ണിയുടെ ജീവിതത്തെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്. രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

പ്രതീക്ഷകള്‍ ഏറെയാണ്

രാമലീല എന്ന ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ടെന്ന് പ്രയാഗ മാര്‍ട്ടിനും ഷാജോണും പറഞ്ഞു. നായകന്റെ പേരില്‍ മാത്രമായി ഒരു സിനിമയും ഇന്നേവരെ വിജയിച്ച ചരിത്രമില്ല. ഈ ചിത്രം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ചിത്രത്തെക്കുറിച്ച് പ്രതീക്ഷകളേറെയാണെന്നും താരങ്ങള്‍ വ്യക്തമാക്കി.

English summary
Prayaga Martin shares her experience with Dileep.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam