ബിഗ് ബോസിലെ താരങ്ങളെ വെളിപ്പെടുത്തി റോണ്‍സന്‍! 21 പേരുള്ള മത്സരാര്‍ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റും പുറത്ത്
ബിഗ് ബോസ് ഷോ യ്ക്ക് മലയാളത്തിലും വലിയ സ്വീകാര്യതയാണ് കിട്ടാറുള്ളത്. ആറാം തവണയും ഷോ വരികയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് പത്തിന് വൈകുന്നേരം ഏഴുമണി മുതല്‍ ബിഗ് ബോസ് ആരംഭിക്കുമെന്ന് പുതിയ പ്രൊമോയില്‍ സൂചിപ്പിച്ചിരുന്നു. ഇത്തവണയും താരരാജാവ് മോഹന്‍ലാല്‍ തന്നെയാണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്.
അതേ സമയം മത്സരാര്‍ഥികളായി ഇത്തവണ ബിഗ് ബോസിലേക്ക് വരാന്‍ പോകുന്നത് ആരൊക്കെയാവും എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനകം പ്രെഡിക്ഷന്‍ ലിസ്റ്റുകളൊക്കെ വന്ന് കഴിഞ്ഞു. എന്നാല്‍ ഷോ യില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറയുന്ന ചിലരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

മുന്‍ ബിഗ് ബോസ് താരവും സീരിയല്‍ നടനുമായ റോണ്‍സന്‍ വിന്‍സെന്റാണ് ചില മത്സരാര്‍ഥികളെ പറ്റി പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസിലേക്ക് പോകുന്നവര്‍ക്ക് ആശംസ എന്ന് പറഞ്ഞ് തന്നെ അവരുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തുകൊണ്ടാണ് റോണ്‍സന്‍ എത്തിയിരിക്കുന്നത്. ഇതുമാത്രമല്ല ഏകദേശം സാധ്യതയുള്ള ഇരുപത്തിയൊന്ന് മത്സരാര്‍ഥികളുടെ പേര് വിവരം ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.
സീരിയല്‍, സിനിമ, യൂട്യൂബ്, എല്‍ജിബിടിക്യൂ, മീഡിയ, ഡാന്‍സ്, സ്‌പോര്‍ട്‌സ് തുടങ്ങി പല മേഖലകളില്‍ നിന്നും അമ്പത് ശതമാനം കണ്‍ഫോം ആയിട്ടുള്ളവരുടെ പേര് വിവരമാണ് പുറത്ത് വന്നത്. 'ഫിറ്റ്‌നസ് ട്രെയിനറായ ജിന്റോ, സാന്ത്വനം സീരിയലിലെ രാജീവ് പരമേശ്വരന്‍, രാധിക നായര്‍ തുടങ്ങിയ മൂന്ന് പേര്‍ക്ക് ബിഗ് ബോസിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് കൊണ്ടാണ് റോണ്‍സന്‍ അവരുടെ ഫോട്ടോ സഹിതം പങ്കുവെച്ചിരിക്കുന്നത്.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍മണി, അനു അജ്മല്‍ എന്നിവരാണ് അമ്പത് ശതമാനമുള്ള മറ്റുള്ളവര്‍. ജാസ്മിന്‍ ജാഫര്‍, പൂജ ക്രിസ്റ്റ, സിദ്ധാര്‍ഥ് ശിവ (തട്ടീം മുട്ടീം), ഋഷി എസ് കുമാര്‍ (ഉപ്പും മുളകും), സിജോ ടോക്‌സ്, ശരണ്യ ആനന്ദ്, യമുന റാണി, അപ്‌സര ആല്‍ബി (സാന്ത്വനം സീരിയല്‍), അഖില്‍ ആനന്ദ്, നയന ജോണ്‍സന്‍, ക്രിസ്റ്റി സെബാസ്റ്റിയന്‍, കേരള ഫുഡ്ഡി, മല്ലു ജെഡി, അനീഷ നായര്‍, വിനോയ് വര്‍ഗീസ്, ബിനീഷ് ബാസ്റ്റിന്‍, ജീവ നമ്പ്യാര്‍ (മിസിസ്സ് കേരള).. എന്നിങ്ങനെയാണ് പ്രെഡിക്ഷന്‍ ലിസ്റ്റിലുള്ള പേരുകള്‍.
ഇവരില്‍ ഭൂരിഭാഗം പേരുമായിരിക്കാം ബിഗ് ബോസിലേക്ക് ഇത്തവണ എത്തുന്നതെന്നാണ് സൂചന. എന്നാല്‍ പ്രെഡിക്ഷന്‍ ലിസ്റ്റ് മാത്രമായതിനാല്‍ കൃത്യമായ യാതൊരു അടിസ്ഥാനവും ഇതിനില്ല. ഏകദേശ സാധ്യതകളില്‍ ചിലര്‍ അകത്തേക്ക് പ്രവേശിച്ചേക്കും. എന്നാല്‍ പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലരായിരിക്കാം മത്സരിക്കാനുണ്ടാവുക എന്നതാണ് കഴിഞ്ഞ സീസണുകൡ നിന്നും വ്യക്തമാവുന്നത്.
എന്തായാലും ഗെയിമിനെ പറ്റി ധാരണയുള്ളവരും ഷോ യില്‍ മത്സരബുദ്ധി കാണിക്കുന്നവരും മാത്രം വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. കഴിഞ്ഞ സീസണിലെ മത്സരം തീരെ ശരിയായിരുന്നില്ലെന്നും മത്സരാര്‍ഥികള്‍ ശക്തരാവുന്നതിന് അനുസരിച്ചേ ഷോ മുന്നോട്ട് പോവുകയുള്ളുവെന്നുമൊക്കെ ആരാധകര്‍ ഒരുപോലെ പറയുന്നു.


Click it and Unblock the Notifications