ആ ചെറുവരകൾ കണ്ടപ്പോൾ ഹൃദയം സ്നേഹത്താൽ നിറഞ്ഞു; ആറ് വർഷത്തെ കാത്തിരിപ്പ്, പ്ര​ഗ്നൻസി റിവീൽ ചെയ്ത് നടി പ്രീത!

മിനി സ്‌ക്രീനിലൂടെയും നൃത്ത വേദികളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് പ്രീത പ്രദീപ്. ഇതിനോടകം നിരവധി സീരിയലുകളുടേയും മിനിസ്ക്രീൻ ഷോകളുടേയും ഭാ​ഗമായിട്ടുള്ള പ്രീത ശ്രദ്ധ നേടുന്നത് ഒരു കാലത്ത് ഹിറ്റായി സംപ്രേഷണം ചെയ്തിരുന്ന മൂന്ന് മണി എന്ന സീരിയലിലൂടെയാണ്. അതുകൊണ്ട് തന്നെ പലർക്കും നടിയുടെ യഥാർത്ഥ പേര് പ്രീത എന്നാണെന്ന് പോലും അറിയില്ല.

ഒട്ടുമിക്ക ആരാധകരും മൂന്നുമണിയിലെ മതികലയല്ലേയെന്ന് ചോദിച്ചാണ് പ്രീതയോട് സ്നേഹം പ്രകടിപ്പിക്കാൻ എത്താറുള്ളത്. മൂന്നുമണി പരമ്പരയിൽ മതികല എന്ന വില്ലത്തി റോളാണ് പ്രീത അനശ്വരമാക്കിയത്. ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്.

Preetha Pradeep
Photo Credit: Preetha Pradeep / Instagram

അത് ആരാധകരുമായി ഒരു കുറിപ്പിലൂടെ നടി പങ്കുവെയ്ക്കുകയും ചെയ്തു. ആറ് വർഷത്തെ കാത്തിരിപ്പിനുശേഷം പ്രീത അമ്മയാകാൻ പോകുന്നു. താൻ ​ഗർഭിണിയാണെന്ന വിവരം പ്രീത പങ്കുവെച്ചതിന്റെ വീഡിയോ വൈറലാണ്. ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറുവരകൾ ഞാൻ കണ്ടപ്പോൾ. ആ പ്രഭാതം... ലോകം ചെറുതായ പോലെ തോന്നി... മനസ് നിശ്ശബ്ദമായി.

പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗതീശ്വരൻ എഴുതിയ ഒരു അ നുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു എന്നാണ് പ്രീത പ്ര​ഗ്നൻസി റിവീൽ ചെയ്ത് കുറിച്ചത്.

സേമിയ പായസം ഒരു കുഞ്ഞ് ​ഗ്ലാസിൽ പകർന്ന് നൽകിയാണ് സന്തോഷ വാ​ർത്ത ഭർത്താവ് വിവേകിനോട് പ്രീത റിവീൽ ചെയ്തത്. വിവേകും സന്തോഷം കൊണ്ട് മതിമറന്നു. നടി സ്വാസിക അടക്കമുള്ളവർ ഇരുവർക്കും ആശംസകൾ നേർന്ന് എത്തി. ആദ്യം പ്ര​ഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്ത് നോക്കിയ പ്രീത രണ്ട് ലൈനുകൾ കണ്ടതോടെ സന്തോഷത്തോടെ കരയാൻ തുടങ്ങി. ശേഷം സേമിയ പായസം വെച്ച് ആദ്യം ഒരു വലിയ ​​ഗ്ലാസിൽ പായസം ഭർത്താവിന് നൽകി.

ശേഷം ഒരു കുഞ്ഞ് ഷോട്സ് ​ഗ്ലാസിൽ കൂടി പായസം നൽകി. ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് വിവേകിന് കാര്യം മനസിലായി. ടെസ്റ്റ് റിസൽട്ട് കൂടി പ്രീത‍ മുന്നിലേക്ക് നീട്ടിയതോടെ വിവേ​കിന്റെ കണ്ണുകൾ നിറഞ്ഞു. ട്രോഫി എന്ന് പറഞ്ഞാണ് പ്ര​​ഗ്നൻസി ടെസ്റ്റ് സ്ട്രിപ്പ് പ്രീത വിവേകിന് സമ്മനിച്ചത്.

Preetha Pradeep
Photo Credit: Preetha Pradeep / Instagram

ഗ്രാറ്റിറ്റ്യൂഡ്, മോം ടു ബി, ഡാഡ് ടു ബി, പാരന്റ്ഹുഡ് തുടങ്ങിയ ഹാഷ് ടാ​ഗുകളും വീഡിയോയ്ക്കും പോസ്റ്റിനും ഒപ്പം പ്രീത ചേർത്തിരുന്നു. മൃദുല വിജയ്, അമൃത നായർ, വീണ നായർ ​തുടങ്ങി സീരിയൽ രം​ഗത്തെ നിരവധി താരങ്ങളും ആരാധകരുമെല്ലാം പ്രീതയ്ക്കും വിവേകിനും ആശംസകൾ അറിയിച്ച് എത്തി. ആറ് വർഷം മുമ്പ് 2019ൽ ആയിരുന്നു പ്രീതയുടേയും വിവേകിന്റേയും വിവാഹം.

ഇപ്പോൾ ഇരുവരും യുകെയിൽ സെറ്റിൽഡാണ്. ഭർത്താവിനൊപ്പം യുകെയിൽ സെറ്റിൽഡായതുകൊണ്ട് തന്നെ സീരിയൽ രം​ഗത്തും പ്രീത സജീവമല്ല. പ്രീതയുടെ ഉറ്റ ചടങ്ങാതി കൂടിയായിരുന്നു വിവേക്. പ്രണയം ബ്രേക്കപ്പായ സമയത്തൊക്കെ വിവേകുമായുള്ള സൗഹൃദം വലിയ ആശ്വാസമായിരുന്നുവെന്ന് പ്രീത തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

പ്രീത ഇതുവരെ സിനിമയിൽ ചെയ്ത റോളുകളിൽ ഏ‌റ്റവും ശ്രദ്ധിക്കപ്പെട്ടത് ഉയരെയിലെ കഥാപാത്രമാണ്. സിനിമയിൽ നായിക പാർവതിയുടെ സഹോദരി വേഷമാണ് പ്രീത ചെയ്തത്. മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ള പ്രീതയുടെ ബോള്‍ഡ് ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറാറുണ്ട്.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X