എന്നിലുള്ള മിറക്കിള്‍! ഞാനിത് ആസ്വദിക്കുന്നു! നിറവയറില്‍ മെഹന്ദിയിട്ട് പ്രീത പ്രദീപ്! വൈറലായി ചിത്രങ്ങള്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് പ്രീത പ്രദീപ്. മൂന്നുമണി എന്ന സീരിയലില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതായിരുന്നു പ്രീതയ്ക്ക് വഴിത്തിരിവായി മാറിയത്. അഭിനയത്തിന് പുറമെ അവതാരകയായും, നര്‍ത്തകിയായും താരം തിളങ്ങിയിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീന്‍, പടയോട്ടം, സണ്‍ഡേ ഹോളിഡേ, അലമാര തുടങ്ങിയ സിനിമകളിലും പ്രീത അഭിനയിച്ചിരുന്നു. ഇടക്കാലത്ത് സ്റ്റാര്‍ മാജിക്കിലും പ്രീത പങ്കെടുത്തിരുന്നു.

നാല് വര്‍ഷമായി ലിവിംഗ് റ്റു​ഗദറിൽ! ഫിലിപ്പിനൊപ്പം എന്ന് പറഞ്ഞത് കള്ളം! ഡോളിയെക്കുറിച്ച് പങ്കാളി പറഞ്ഞത്?
നാല് വര്‍ഷമായി ലിവിംഗ് റ്റു​ഗദറിൽ! ഫിലിപ്പിനൊപ്പം എന്ന് പറഞ്ഞത് കള്ളം! ഡോളിയെക്കുറിച്ച് പങ്കാളി പറഞ്ഞത്?

അടുത്തിടെയായി അഭിനയ മേഖലയില്‍ അത്ര സജീവമല്ല താരം. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷനിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. 2019 ഓഗസ്റ്റ് 25നായിരുന്നു പ്രീത വിവാഹിതയായത്. ഭര്‍ത്താവ് വിവേകിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Preetha Pradeep maternity photos
Photo Credit: Preetha Pradeep / Facebook

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് പ്രീത. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ട്. ഭര്‍ത്താവിനോട് ഈ സന്തോഷം പങ്കിടുന്ന വീഡിയോയും നേരത്തെ പങ്കിട്ടിരുന്നു. അത്രയേറെ ആഗ്രഹിച്ചിരുന്ന കാര്യമാണെങ്കിലും രണ്ട് വരകള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. വിവേകിനോട് പറഞ്ഞപ്പോഴും ഇമോഷണലായിരുന്നു. ആദ്യം കരഞ്ഞെങ്കിലും പിന്നീടുള്ള നിമിഷങ്ങളെല്ലാം ആസ്വദിക്കുകയായിരുന്നു താരം.

ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകൾ ഞാൻ കണ്ടപ്പോൾ. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗദീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം.

Preetha Pradeep enjoys pregnancy moments
Photo Credit: Preetha Pradeep / Facebook

പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ലോകം എന്നന്നേക്കുമായി മാറാൻ പോവുകയാണ്. പേരന്റ്ഹുഡിലേക്ക് കടക്കാൻ ഞങ്ങൾ റെഡിയാണ് എന്നുമായിരുന്നു അന്ന് പ്രീത കുറിച്ചത്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചെത്തിയത്.

താല്‍പര്യമുണ്ടായിരുന്നില്ല! മക്കളെ ഇഷ്ടമല്ലേ എന്ന് കരുതി കൂടെ നിന്നതാണ്! ചര്‍ച്ചയായി അമ്മയുടെ വാക്കുകള്‍
താല്‍പര്യമുണ്ടായിരുന്നില്ല! മക്കളെ ഇഷ്ടമല്ലേ എന്ന് കരുതി കൂടെ നിന്നതാണ്! ചര്‍ച്ചയായി അമ്മയുടെ വാക്കുകള്‍

വയറ്റുപൊങ്കാലയടക്കം ചടങ്ങുകളെല്ലാം ചെയ്തിരുന്നു പ്രീത. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളും നടത്തിയിരുന്നു. വയറില്‍ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങളും വീഡിയോകളുമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. വളകാപ്പ് ചടങ്ങ് കഴിഞ്ഞോയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. മാതൃത്വം എന്നാല്‍ വിശുദ്ധിയുള്ള സ്‌നേഹമാണ്. എന്നിലുള്ള അത്ഭുതത്തെ ഞാന്‍ ഇങ്ങനെ ആഘോഷിക്കുകയാണെന്നായിരുന്നു പ്രീത കുറിച്ചത്. ഗര്‍ഭകാലം ഒന്‍പതാം മാസത്തിലേക്ക് കടന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. മെറീന മൈക്കിള്‍, സാജന്‍ സൂര്യ, വികാസ് വികെ, ഷെമി മാര്‍ട്ടിന്‍, ഡെല്ല, ദര്‍ശന തുടങ്ങി നിരവധി പേരായിരുന്നു ചിത്രങ്ങളുടെ താഴെയായി സ്‌നേഹം പങ്കുവെച്ചത്.

പ്രണയിച്ച് വിവാഹിതരായതാണ് പ്രീതയും വിവേകും. ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു. തുടക്കത്തില്‍ തന്നെ ഇഷ്ടം തോന്നിയെങ്കിലും അടുത്ത സുഹൃത്തുക്കളായതിന് ശേഷമായിരുന്നു വിവേക് ഇഷ്ടം പറഞ്ഞത്. നിങ്ങള്‍ പ്രണയത്തിലാണോ എന്ന ചോദ്യങ്ങള്‍ നേരത്തെ തന്നെ വന്നിരുന്നു. എന്നാല്‍ പ്രണയത്തിലായ ശേഷം ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നുമില്ലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X