​പ്രാർത്ഥനയും പ്രതീക്ഷയും ഒരുമിച്ച നിമിഷം, വർഷങ്ങളുടെ കാത്തിരിപ്പും...; പ്രീത പ്രദീപിന്റെ വയറ്റുപൊങ്കാല!

സീരിയലുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ ഒട്ടേറെ താരങ്ങളുണ്ട്. സിനിമകളിൽ അഭിനയിക്കുന്നവർക്ക് ലഭിക്കുന്നതിനേക്കാൾ സ്വീകാര്യത കുടുംബപ്രേക്ഷകരിൽ നിന്നും കിട്ടുന്നത് സീരിയൽ അഭിനേതാക്കൾക്കാണ്. നിത്യവും വീട്ടിലെ സ്വീകരണ മുറിയിലെ ടിവിയിൽ പ്രത്യക്ഷപ്പെടുന്ന മുഖങ്ങളായതുകൊണ്ട് തന്നെ അവർ അഭിനയത്തിൽ നിന്നും വിട്ടുനിന്നാലും ഓർമിക്കപ്പെടും. അത്തരത്തിൽ നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് പ്രീത പ്രദീപ്.

മൂന്നുമണി സീരിയലിലെ വില്ലത്തി വേഷമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രീത പ്രദീപ് ശ്രദ്ധ നേടാൻ കാരണം. അഭിനയത്തിലേക്ക് എത്തും മുമ്പ് ടെലിവിഷൻ അവതാരകയായിരുന്നു. സീരിയലുകളിൽ മാത്രമല്ല ചില സിനിമകളിലും പ്രീത അഭിനയിച്ചിരുന്നു. ഉയരെ എന്ന സിനിമയിൽ പാര്‍വതിയുടെ സഹോദരിയായി മികച്ച അഭിനയം നടി കാഴ്ചവച്ചിരുന്നു.

Preetha Pradeep
Photo Credit: Preetha Pradeep / Instagram

ഇപ്പോൾ പ്രീത ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് പ്രീത ​ഗർഭിണിയായത്. അതുകൊണ്ട് തന്നെ താരത്തിന്റെ സന്തോഷത്തിന് അതിരുകളില്ല. ​ഗർഭകാലം അത്രത്തോളം മനോ​ഹരമായി നടി ആസ്വദിക്കുന്നുണ്ട് എന്നത് താരത്തിന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും വ്യക്തമാണ്. 2019ൽ ആയിരുന്നു പ്രീതയുടെ വിവാഹം.

വേക് വി. നായരാണ് പ്രീതയെ വിവാഹം ചെയ്തത്. വിവാഹശേഷം ഭർത്താവിനൊപ്പം യുകെയിൽ ആയിരുന്നു പ്രീതയുടെ താമസം. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് താൻ ​ഗർഭിണിയാണെന്ന വിവരം പ്രീത സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയത്. അന്ന് നിറകണ്ണുകളോടെ പ്ര​ഗ്നൻസി ഡിറ്റക്ഷൻ സ്ട്രിപ്പ് പ്രേക്ഷകരെ കാണിക്കുന്ന പ്രീതയുടെ വീഡിയോ വൈറലായിരുന്നു.

ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറുവരകൾ കണ്ടപ്പോൾ. ആ പ്രഭാതം ലോകം ചെറുതായ പോലെ തോന്നി... മനസ് നിശ്ശബ്ദമായി... പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗദീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു.

ഞങ്ങൾ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു എന്നാണ് പ്ര​ഗ്നൻസി റിവീൽ‌ ചെയ്ത് പ്രീത കുറിച്ചത്. ഇപ്പോഴിതാ ​നാട്ടിലെത്തിയ പ്രീത ​​ഗർഭിണികൾ ചെയ്യാറുള്ള വയറ്റുപൊങ്കാല ചടങ്ങും ഏഴാം മാസത്തെ ചടങ്ങും ആഘോഷിച്ചിരിക്കുകയാണ്. സിംപിളായി നടന്ന ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോകളും ശ്രദ്ധ നേടി കഴിഞ്ഞു.

Preetha Pradeep
Photo Credit: Preetha Pradeep / Instagram

ഉള്ളിൽ വളരുന്ന ചെറിയ ജീവന് വേണ്ടിയുള്ള ഒരു പവിത്രമായ ആഘോഷം... നിനക്കായി കാത്തിരിക്കുന്നു കുഞ്ഞിപാപ്പ... എന്ന ക്യാപ്ഷനോടെയാണ് വയറ്റുപൊങ്കാലയുടെ വിശേഷങ്ങൾ പ്രീത പങ്കുവെച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എന്താണെന്ന് അറിയില്ല ഈ വീഡിയോകളെല്ലാം കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നുന്നു.

ഒരു റീലിനപ്പുറത്തേക്ക് ഈ വീഡിയോയുടെ സന്തോഷം ഞങ്ങളിലേക്കും പടരുന്നത് പോലെ... എപ്പോഴും ചിരിച്ച് സന്തോഷമായിട്ടിരിക്കുക നല്ലതുവരും എന്നാണ് നടിയുടെ ഫോളോവേഴ്സിൽ ഒരാൾ ആശംസകൾ അറിയിച്ച് കുറിച്ചത്. പ്രീതയ്ക്ക് കുഞ്ഞുണ്ടായി കാണാൻ ആത്മാർത്ഥമായി ആ​ഗ്രഹിച്ചവരെല്ലാം പുതിയ പോസ്റ്റ് വൈറലായതോടെ ആശംസയും സ്നേഹവും അറിയിച്ച് എത്തി. രണ്ട് മാസം കൂടി കഴിഞ്ഞാൽ പ്രീതയും വിവേകും കാത്തിരിക്കുന്ന കുഞ്ഞതിഥി എത്തും.

പ്രസവം നാട്ടിൽ മതിയെന്ന തീരുമാനത്തിന്റെ പുറത്താകാം പ്രീത യുകെയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മെറ്റേണിറ്റി ഫോട്ടോഷൂട്ടും പ്രീതയും ഭർത്താവും നടത്തിയിരുന്നു. സ്നേഹം പെരുകും എന്നതിന് തെളിവ് എന്നായിരുന്നു മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചശേഷം നൽകിയ ക്യാപ്ഷൻ.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X