നിങ്ങളല്ലേ പ്രണയത്തിലാണെന്നും ഗർഭിണിയാണെന്നും വെളിപ്പെടുത്തിയത്?, ഇതൊക്കെ ഒരു സന്തോഷമല്ലേ ഇത്താ...; വിമർശനം!
മുൻ ബിഗ് ബോസ് താരവും സീരിയൽ നടിയുമായ സജ്ന നൂറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതൽ ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സിനിമാ-സംഗീത മേഖലയിൽ സജീവമായി നിൽക്കുന്ന പ്രമുഖ വ്യക്തിയുമായി സജ്ന പ്രണയത്തിലാണെന്നാണ് അതിൽ ഒന്ന്. രണ്ട് വർഷം മുമ്പാണ് താനും ഭർത്താവും മുൻ ബിഗ് ബോസ് താരവുമായ ഫിറോസ് ഖാനും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്ന് സജ്ന തന്നെ വെളിപ്പെടുത്തിയത്.
ഇപ്പോഴത്തെ ജീവിത പങ്കാളിയായ ആ പ്രമുഖ വ്യക്തിക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായപ്പോൾ ആ വ്യക്തി കാരണമാകുമോ സജ്നയും ഫിറോസും വേർപിരിഞ്ഞത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിന് പിന്നാലെ സജ്ന പ്രതികരിച്ച് എത്തിയിരുന്നു. സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സത്യമല്ലാത്ത കഥകൾ മെനയുന്നു എന്ന തരത്തിലായിരുന്നു സജ്ന സംസാരിച്ചത്.

ആ പ്രതികരണം ചർച്ചയായി. ഇപ്പോഴിതാ സജ്നയ്ക്കെതിരെ ഫെമിന സലാം എന്ന കണ്ടന്റ് ക്രിയേറ്റർ പങ്കിട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇതുവരെ ആരെങ്കിലും നിങ്ങളുടെ കാര്യങ്ങൾ ചികഞ്ഞുകൊണ്ട് വന്നിട്ടുണ്ടോ? എന്ന് ഫെമിന സലാം ചോദിക്കുന്നു. സജ്ന ഫിറോസ് ഖാൻ നിങ്ങളുടെ ജീവിതത്തിൽ പൂക്കുറ്റി വന്നാലും പടക്കകുറ്റി വന്നാലും നമുക്ക് ആർക്കും ഒന്നുമില്ല.
സജ്നയും ഫിറോസും ഡിവോഴ്സായിട്ട് രണ്ടര വർഷമായി. ഇതുവരെ ആരെങ്കിലും നിങ്ങളുടെ കാര്യങ്ങൾ ചികഞ്ഞുകൊണ്ട് വന്നിട്ടുണ്ടോ?. നിങ്ങൾ തന്നെയല്ലേ രണ്ട് ദിവസം മുമ്പ് ഒരു ലൈവ് ഇട്ട് നിങ്ങൾ സിനിമയിൽ പ്രവർത്തിക്കുന്ന ആ പ്രമുഖനുമായി പ്രണയത്തിലാണെന്നും നാലര മാസം ഗർഭിണിയാണെന്നും വിവാഹിതരാകാൻ പോവുകയാണെന്നും പറഞ്ഞത്.
ഓസ്കാർ പുരസ്കാര ജേതാവായ 2010ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച ആ പ്രമുഖനുമായി നിങ്ങൾ പ്രണയത്തിലാണെന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും ജനങ്ങൾ അത് ഏറ്റെടുക്കില്ലേ?. സത്യം പറഞ്ഞാൽ ഞാൻ പോലും വണ്ടറായിപ്പോയി. ഇതൊക്കെ ഒരു സന്തോഷമല്ലേ ഇത്താ... ഓരോ പ്രണയവും പുനർജന്മമാണെന്നും പ്രണയിക്കാത്തവർ വെറും ജഡങ്ങളാണെന്നും പ്രണയിക്കാത്തവർ എന്തിന് ഈ ഭൂമിയിൽ ജീവിക്കുന്നുവെന്നും ചോദിച്ച മാധവിക്കുട്ടിയുടെ കഥകളൊക്കെ വായിച്ചല്ലേ നമ്മൾ ഓരോരുത്തരും വളർന്നത്.
നാലര വർഷത്തിലായി പ്രണയത്തിലാണെന്ന് കേട്ടപ്പോൾ തന്റെ മുൻ ഭാര്യയെ പറ്റി ഒരിടത്തും ഒരു അനാവശ്യവും പറയാത്ത ബഹുമാനം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ ഫിറോസ് ഖാനെയാണ് ഇവിടെ ഓർത്തുപോകുന്നത്. എന്തൊക്കെയായാലും എനിക്ക് ഒന്നേ പറയാനുള്ളു.

കർമ എന്നത് റിട്ടേൺ ഗിഫ്റ്റ് പോലെയാണ്. നമ്മൾ എന്താണോ കൊടുക്കുന്നത് അത് പലിശ സഹിതം എന്നായാലും നമുക്ക് തിരിച്ച് കിട്ടിയിരിക്കും എന്നാണ് ഫെമിന സലാം സജ്നയെ വിമർശിച്ച് പറഞ്ഞത്. സജ്നയുടെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ പ്രമുഖന് എതിരെ കഴിഞ്ഞ ദിവസവും ഫിറോസ് അയാളുടെ പേര് വെളിപ്പെടുത്താതെ സംസാരിച്ചിരുന്നു.
കർമയുണ്ട്... എത്ര വലിയ അവാർഡ് വാങ്ങിച്ചെങ്കിലും സുരക്ഷിതനാകില്ല എന്നാണ് ഫിറോസ് സജ്നയേയും പ്രമുഖ വ്യക്തിയേയും കുറിച്ച് പേര് വെളിപ്പെടുത്താതെ പറഞ്ഞത്. വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്. അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം. എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷയവും ആവില്ലെന്ന് കരുതി ചില വ്യക്തികൾ ഇവിടെ ക്രൂര മനോഭാവമുള്ള വ്യക്തികൾ, സെക്സ് പെർവെട്ടായിട്ടുള്ള വ്യക്തികൾ ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്.
കുറച്ച് നാൾ മുമ്പ് വരെ എനിക്ക് കർമയിൽ വിശ്വാസമില്ലായിരുന്നു. അതിന് മുമ്പ് ഒരു നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. അതും പോയി. കർമയിലുള്ള വിശ്വാസവും പോയി. പക്ഷെ ഇപ്പോൾ ഞാൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കിൽ കർമ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയാണ് എന്നായിരുന്നു ഫിറോസിന്റെ വാക്കുകൾ.


Click it and Unblock the Notifications