സാരിയുടുത്ത് നിറവയറിലുള്ള ഡാന്‍സ്! അകത്തിരിക്കുന്ന കുഞ്ഞും ചവിട്ടുന്നുണ്ടെന്ന് നടി ലക്ഷ്മി പ്രമോദ്

സീരിയല്‍ നടി ലക്ഷ്മി പ്രമോദ് രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുകയാണ്. കുറച്ച് കാലമായി നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമാവാതെ മാറി നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് താന്‍ ഗര്‍ഭിണിയാണെന്നും വീണ്ടുമൊരു കുഞ്ഞുവാവ കൂടി തങ്ങളിലേക്ക് വരികയാണെന്നും ലക്ഷ്മി ആരാധകരോട് പറയുന്നത്.

ഗര്‍ഭകാലത്തെ വിശേഷങ്ങളൊക്കെ പങ്കുവെച്ചതിനാല്‍ ഇനി കൂടുതല്‍ വീഡിയോസ് വരുമെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ നിറവയറില്‍ ഡാന്‍സ് കളിക്കുന്ന കിടിലനൊരു വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ലക്ഷ്മി പങ്കുവെച്ചത്. ഇതിന് നല്‍കിയ ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയമാവുന്നതും.

പേളി മാണി മുതലിങ്ങോട്ട് ഗര്‍ഭകാലം ആഘോഷമാക്കുകയാണ് നടിമാരടക്കമുള്ളവര്‍. ലക്ഷ്മി പ്രമോദും ഈ ട്രെന്‍ഡ് ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. സാരി ഉടുത്ത് നിറവയറുമായി കിടിലനൊരു ഡാന്‍സാണ് ലക്ഷ്മി അവതരിപ്പിച്ചത്. മാത്രമല്ല വീഡിയോ എടുക്കുന്നത് മകള്‍ ദുഅ ആണെന്നും സൂചിപ്പിച്ചിരുന്നു.

 lekshmi

'ഈ ട്രെന്‍ഡ് എനിക്കെങ്ങനെ ഒഴിവാക്കാനാകും. നിറവയറില്‍ ഡാന്‍സ് കളിക്കുന്നത് വളരെ മനോഹരമായൊരു വികാരമാണ്. ഞന്‍ വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ കുഞ്ഞ് എന്റെ വയറ്റിനകത്ത് നിന്നും ചവിട്ടുകയാണെന്നും', പറഞ്ഞാണ് ലക്ഷ്മി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ നിരവധി പേരാണ് സമ്മിശ്ര കമന്റുകളുമായി എത്തുന്നത്.

ഡാന്‍സൊക്കെ കൊള്ളം, പക്ഷേ ഗര്‍ഭിണിയാണെന്നുള്ള കാര്യം മറന്ന് പോകരുത്, കുറച്ചൂടി പതിയെ കളിക്കുന്നതാണ് ഈ സമയത്ത് നല്ലത്, എന്തൊക്കെ പറഞ്ഞാലും ഈ സമയത്ത് ഡാന്‍സ് കളിക്കുന്നത് ശരിക്കും പേടി നല്‍കുന്ന കാര്യമാണ്.. എന്ന് തുടങ്ങി നിരവധി പേരാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

വില്ലത്തി വേഷങ്ങളിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നില്‍ തിളങ്ങിയ നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്ന നടി ഇപ്പോള്‍ വിശ്രമത്തിലാണ്. അഭിനയത്തോട് തത്കാലത്തേക്ക് വിട പറയുകയാണെന്നും ഇനി ഗര്‍ഭകാലം ആസ്വദിക്കാനുള്ള തീരുമാനത്തിലാണെന്നും അടുത്തിടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ലക്ഷ്മി പറഞ്ഞിരുന്നു.

'സുഖമോ ദേവി' എന്ന സീരിയലിലാണ് ലക്ഷ്മി അഭിനയിച്ച് കൊണ്ടിരുന്നത്. സീരിയലില്‍ നിന്നും നടിയെ കാണാതെ വന്നതോടെയാണ് എന്തുപറ്റിയെന്ന ചോദ്യം ഉയരുന്നത്. സീരിയലില്‍ നിന്നും മാറിയതെന്താണെന്നുള്ള ചോദ്യങ്ങള്‍ വന്നതോടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ലക്ഷ്മി പറയുന്നത്.

 lekshmi

ുതിയ പോസ്റ്റുകളൊന്നുമില്ല. ഇങ്ങനെ കുറേ ചോദ്യങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി തനിക്ക് വന്ന് കൊണ്ടിരിക്കുന്നത്. അതിനെല്ലാമുള്ള മറുപടി ഞങ്ങളൊരുമിച്ച് നല്‍കാമെന്ന് കരുതി. മോളും ഞങ്ങളുടെ കൂടെയുണ്ട്. അവള്‍ അകത്ത് വിശ്രമിക്കുകയാണ്. കാന്തല്ലൂരില്‍ ഒരു ട്രിപ്പ് വന്നതാണെന്നും നടി സൂചിപ്പിച്ചു.

കുറച്ച് കോംപ്ലിക്കേഷന്‍സ് ഉള്ളത് കൊണ്ടാണ് ഈ വിശേഷ വാര്‍ത്ത ആദ്യമേ പറയാത്തതെന്നാണ് ലക്ഷ്മി വ്യക്തമാക്കിയത്. ഇനി കുറച്ച് കാലത്തേക്ക് അഭിനയത്തിലേക്ക് ഇല്ലെന്നും ഇനി കുറച്ച് വിശ്രമമൊക്കെയായി ഇങ്ങനെയങ്ങ് പോവാമെന്ന് കരുതിയെന്നും നടി പറഞ്ഞിരുന്നു. നിലവില്‍ ലക്ഷ്മി ഗര്‍ഭകാലത്തിന്റെ ഇരുപത്തിയഞ്ച് ആഴ്ച പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാര്യവും പുതിയ വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും ഭര്‍ത്താവ് അസറും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതലുണ്ടായിരുന്ന പ്രണയമായിരുന്നു ഇരുവരുടേതും. ഈ കഥകള്‍ നടി തന്നെ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവര്‍ക്കും ദുഅ എന്ന പേരിലൊരു മകള്‍ കൂടിയുണ്ട്. ലക്ഷ്മിയുടെ കൂടെയുള്ള വീഡിയോസിലെല്ലാം മകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Read more about: lakshmi ലക്ഷ്മി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X