ഗര്‍ഭിണിയായ റാണിയെ കാണാന്‍ ആദിയെത്തി, ലതയ്‌ക്കൊപ്പം നിതിന്‍, നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു
നീലക്കുയിലെന്ന പരമ്പര കണ്ടവരാരും ആദിയേയും റാണിയേയും മറക്കില്ല. പ്രണയിച്ച് വിവാഹിതരായ ഇവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായിരുന്നു പരമ്പര മുന്നേറിയത്. കസ്തൂരിയും റണിയും ഭാസിയും ആദിയുമെല്ലാം പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയവരാണ്. റാണിയുടേയും ആദിയുടേയും കെമിസ്ട്രിക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. പകരക്കാരിയായാണ് നീലക്കുയിലിലേക്ക് ലത സംഗരാജു എത്തിയത്. അന്യഭാഷയില്‍ നിന്നുമെത്തിയ ലത പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയനായികയായി മാറുകയായിരുന്നു.
നീലക്കുയില്‍ സീരിയല്‍ അവസാനിച്ചതിന് ശേഷവും ലതയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നുണ്ടായിരുന്നു. ലത മാത്രമല്ല ആദിയെ അവതരിപ്പിച്ച നിതിന്‍ ജെയ്ക് ജോസഫും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പിറന്നാള്‍ ദിനത്തിലായിരുന്നു തന്റെ വിവാഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. പ്രതിശ്രുത വരന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. നാളുകള്‍ക്ക് ശേഷമായി ആദിയും റാണിയും കണ്ടുമുട്ടിയിരിക്കുകയാണ്. അതിനിടയിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ലത സംഗരാജു. അടുത്തിടെയായിരുന്നു ഈ വിശേഷവുമായി താരമെത്തിയത്. ജൂണില്‍ കുഞ്ഞതിഥി എത്തിയേക്കുമെന്നും അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമായിരുന്നു ലത പറഞ്ഞത്. താരങ്ങളും ആരാധകരുമെല്ലാം ലതയ്ക്കും കുടുംബത്തിനും ആശംസ അറിയിച്ചെത്തിയിരുന്നു. ഇടയ്ക്ക് ലൈവ് വീഡിയോയുമായും താരമെത്തിയിരുന്നു.

മലയാളിയല്ലെങ്കില്‍ക്കൂടിയും തന്നെ സ്വീകരിച്ച കേരളീയരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എപ്പോള്‍ കാണുമ്പോഴും റാണിയെന്നാണ് ആരാധകര്‍ വിളിക്കുന്നത്. നിങ്ങള്‍ എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് എന്ന് പറഞ്ഞായിരുന്നു ലത എത്തിയത്. എന്നെ കാണാനായി മച്ചാനെത്തിയിരിക്കുകയാണ്. നീലക്കുയില്‍ ഞാനും മിസ്സ് ചെയ്യുന്നുണ്ട്. എന്നെ കാണാനായി മച്ചാനിവിടെ ഹൈദരാബാദിലേക്ക് എത്തിയത്്. എന്നെ കാണാനായി മാത്രമാണോ വന്നതെന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നെ സര്‍പ്രൈസ് ചെയ്യാനായുള്ള വരവാണെന്നാണ് പറഞ്ഞത്.
Recommended Video
നിതിനെവിടെയെന്ന് എല്ലാവരും ചോദിക്കാറില്ലേ, ഇതാണ് നിതിന്‍. എന്റെ ഭര്‍ത്താവിന്റെ പേര് സൂര്യയെന്നാണ്. ടോം ആന്‍ഡ് ജെറിയെന്നാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. മലയാളത്തിലും തെലുങ്കിലും തമിഴിലുമായാണ് ലത സംസാരിച്ചത്. നിങ്ങളെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ടെന്ന് ആരാധകര്‍ പറഞ്ഞപ്പോള്‍ ലതയും അത് ശരിവെക്കുകയായിരുന്നു.
തമിഴകത്തിന്റെ പ്രിയതാരം സൂരിയും കുടുംബവും, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications