ഗര്‍ഭിണിയായിരിക്കെ നൃത്തം ചെയ്യുന്നത് നല്ല അനുഭവമാണ്, വിമര്‍ശകര്‍ക്ക് പാര്‍വതി കൃഷ്ണയുടെ മറുപടി
കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് പാര്‍വതി കൃഷ്ണ. മിഞ്ചി നായികയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനേത്രിയായും അവതാരകയായും ഒരുപോലെ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറുന്നുമുണ്ട്. അവതാരകനും സംഗീതഞ്ജനുമായ ബാലഗോപാലിനെയായിരുന്നു പാര്‍വതി വിവാഹം ചെയ്തത്. മികച്ച നര്‍ത്തകി കൂടിയായ പാര്‍വതി ഗര്‍ഭാവസ്ഥയിലും നൃത്തം ചെയ്യുന്നുണ്ട്.
വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായി മാറിയത്. കുടുംബാംഗങ്ങളെല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് നൃത്ത വീഡിയോയുമായി താരമെത്തിയത്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയായാണ് വിമര്‍ശനങ്ങളുമായി ചിലരെത്തിയത്. വിമര്‍ശകര്‍ക്കുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

വിവാഹ വാര്‍ഷികത്തിന്
വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു പാര്‍വതി കൃഷ്ണ അമ്മയാവാനായി പോവുന്നതിനെക്കുറിച്ച് പറഞ്ഞത്. 9 എന്നും തനിക്ക് പ്രിയപ്പെട്ട നമ്പറാണെന്നും അന്ന് താരം പറഞ്ഞിരുന്നു. ഏപ്രില്‍ 9നാണ് പിറന്നാള്‍. നവംബര്‍ 9നായിരുന്നു വിവാഹം. ഏപ്രില്‍ 9നാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം അറിഞ്ഞത്. ഒന്‍പത് മാസം ഗര്‍ഭിണിയാണിപ്പോള്‍, വൈകാതെ തന്നെ നമ്മള്‍ മൂന്ന് പേരാവുമെന്നുമായിരുന്നു അന്ന് താരം കുറിച്ചത്.

ബാലുവും സജീവം
അവതാരകനെന്ന നിലയിലും ബാലഗോപാല്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിന്‍റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് ബാലുവും എത്തിയിരുന്നു. സഹയാത്രിക മികച്ചതാണെങ്കില്‍ ജീവിതം എന്നും മനോഹരമായിരിക്കും. അക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണ്. ഇത്തവണത്തെ ആനിവേഴ്‌സറി ഏറെ പ്രധാനപ്പെട്ടതാണെന്നും ഞങ്ങള്‍ ഇനി മൂന്നാവാന്‍ പോവുകയാണെന്നുമായിരുന്നു ബാലു നേരത്തെ പറഞ്ഞത്.

നിറവയറുമായി നൃത്തം
നൃത്തത്തെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന പാര്‍വതി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത നൃത്ത വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. കുഞ്ഞതിഥി വരാനായി ഇനി ഒരാഴ്ച കൂടിയേയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. ഉമ നായരും എലീന പടിക്കലുമുള്‍പ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്‍റുകളുമായെത്തിയത്. ശ്രദ്ധിക്കണമെന്നായിരുന്നു ചിലരൊക്കെ താരത്തെ ഉപദേശിച്ചത്.
Recommended Video

വിമര്‍ശകര്‍ക്ക് മറുപടി
അഭിനന്ദനങ്ങളോടൊപ്പമായി നിരവധി പേരാണ് വിമര്‍ശനങ്ങളുമായും എത്തിയത്.
നിങ്ങൾക്ക് എന്റെ പ്രവർത്തികൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ അത് ഗൗനിക്കാതിരിക്കുക, എന്നെ ബ്ലോക് ചെയ്തു പോവുക. ഗർഭിണി ആയിരിക്കുമ്പോൾ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവം തന്നെയാണ്. ശരീരത്തിന് ഒരു ഉന്മേഷവും മസിൽസിന് ഒരു ഫെലിക്സിബിലിറ്റിയും ആണ് നൃത്തം നൽകുന്നത്.വിമർശിക്കുന്നവർക്ക് പറയാം. അവർ ഇന്നും പഴയ നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നുന്നുണ്ടെന്നായിരുന്നു പാര്‍വതി പറഞ്ഞത്.


Click it and Unblock the Notifications