For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറില്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി പാര്‍വതി; വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി നടി

  |

  മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികമാരായ പലരും ഈ ലോക്ഡൗണ്‍ നാളുകളില്‍ വിവാഹിതരായത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മാസങ്ങളോളം ഷൂട്ടിങ് ഇല്ലാതെ വീട്ടില്‍ കഴിയേണ്ടി വന്നതിനാല്‍ തിരക്കുകള്‍ക്കിടയില്‍ നിന്നല്ലാതെ വിവാഹങ്ങള്‍ നടന്നു. അതുപോലെ നിരവധി നായികമാരാണ് കൊറോണ കാലത്ത് ഗര്‍ഭിണിമാരായിരിക്കുന്നത്.

  ഏറ്റവും പുതിയതായി അഭിനേത്രിയും മോഡലും അവതാരകയുമായ പാര്‍വതി കൃഷ്ണയാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം പുറംലോകത്തെ അറിയിച്ചത്. 9 മാസം ഗര്‍ഭിണിയായ പാര്‍വതി ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകാതെ ഞങ്ങള്‍ രണ്ട് പേരില്‍ നിന്നും മൂന്നാവും എന്ന് പറഞ്ഞ് കൊണ്ട് ഭര്‍ത്താവ് ബാലഗോപാലിന്റെ ഒപ്പമുള്ള ചിത്രം പാര്‍വതി പങ്കുവച്ചിരുന്നു.

  parvathy-

  പിന്നാലെ കിടിലന്‍ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടും നടത്തിയിരുന്നു. ഇതുവരെ പാര്‍വതിയെ പരീക്ഷിച്ചിട്ടില്ലാത്ത വെറൈറ്റി ഫോട്ടോഷൂട്ടാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഫോട്ടോസ് മാത്രമല്ല നിറവയറുമായി ഡാന്‍സ് കളിക്കുന്നൊരു വീഡിയോയും ഇന്‍സ്റ്റാഗ്രാം പേജിലൂടെ പാര്‍വതി പങ്കുവെച്ചു. തമിഴിലെ ഹിറ്റ് ഗാനത്തിനൊപ്പമായിരുന്നു നടിയുടെ ചുവടുവെപ്പ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലായി മാറുകയും ചെയ്തു.

  ചിത്രങ്ങളിലെല്ലാം പാര്‍വതി അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് കൂടുതല്‍ ആരാധകരുടെ കമന്റ്. നടിയുടെ പുതിയ ഹെയര്‍ സ്‌റ്റൈലിനെ കുറിച്ചും പ്രതികരണങ്ങളുണ്ടായിരുന്നു. മാത്രമല്ല കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം എന്നും സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നവരുമുണ്ടായിരുന്നു. എന്നാല്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനങ്ങളുമായി ഒരു വിഭാഗം ആളുകളെത്തി. ചിലര്‍ വീഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കി വെറുപ്പ് കാണിച്ചുള്ള സ്‌മൈലികള്‍ ഇട്ടിരുന്നു.

  parvathy-

  അവര്‍ക്കായി കിടിലന്‍ മറുപടിയാണ് പാര്‍വതി നല്‍കിയത്. തുമ്മാന്‍ വരുന്നുണ്ടെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണിക്കുന്നത് നന്നാകും എന്നാണ് പാര്‍വതി മറുപടി കമന്റായി നല്‍കിയത്. നടിയുടെ കലക്കന്‍ മറുപടിയ്ക്കും വമ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. അധികം വൈകാതെ കുടുംബത്തിലെ പുതിയ അതിഥിയ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത് വിടുമെന്നാണ് കരുതുന്നത്.

  ചെറിയ പ്രായത്തില്‍ തന്നെ അഭിനയലോകത്തേക്ക് ചുവടുവെച്ച നടിയാണ് പാര്‍വതി കൃഷ്ണ. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ 'സൂര്യനും സൂര്യകാന്തി'യും എന്ന ടെലിഫിലിമിലൂടെ നടി അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു. അമ്മമാനസം, ഈശ്വരന്‍ സാക്ഷി, രാത്രിമഴ തുടങ്ങിയ സീരിയലുകളിലൂടെയും ശ്രദ്ധേയായി.

  Pearly Maaney's latest photoshoot has gone viral across social media

  പാർവ്വതിയുടെ ഡാൻസ് വീഡിയോ

  English summary
  Pregnant Parvathy Krishna's Mass Reply To Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X