നിറവയര്‍ താങ്ങിപ്പിടിച്ച് പാര്‍വതി കൃഷ്ണയുടെ ഡാന്‍സ്, കൂട്ടിന് ഭര്‍ത്താവും, വീഡിയോ വൈറലാവുന്നു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പാര്‍വതി കൃഷ്ണ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം അവതാരകയായും നര്‍ത്തകിയായുമൊക്കെ എത്തിയിരുന്നു. സംഗീത സംവിധായകനായ ബാലഗോപാലായിരുന്നു പാര്‍വതിയെ ജീവിതസഖിയാക്കിയത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് പാര്‍വതി. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു ഇവര്‍ കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറുകയായിരുന്നു.
9ാമത്തെ മാസത്തില്‍ ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് താരം ഇപ്പോള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് കണ്ടത്. പാര്‍വതി മാത്രമല്ല ഭര്‍ത്താവും ഇത്തവണ കൂടെയുണ്ട്. ഐശ്വര്യ റായിയും പ്രശാന്തും മത്സരിച്ച് ചുവടുവെച്ച പൂവുക്കള്‍ എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും ചുവടുവെച്ചത്. ബേബിയും നിങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ടാവും, മനോഹരമായ വീഡിയോയാണ് ഇതെന്നുമായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
എത്ര തവണ ഈ വീഡിയോ കണ്ടെന്ന് അറിയില്ല. പാറൂ, നിന്നെ ഇതാദ്യമായാണ് ഇത്രയും സുന്ദരിയായി കാണുന്നതെന്നായിരുന്നു സുഹൃത്ത് പറഞ്ഞത്. മേക്കപ്പ് മേക്കപ്പ് എന്നായിരുന്നു പാര്‍വതി കൃഷ്ണ പറഞ്ഞത്. കമന്റുമായെത്തിയവര്‍ക്കെല്ലാം താരം തന്നെ മറുപടി നല്‍കിയിരുന്നു. പ്രസവത്തിന് ഇനി അധികം നാളുകളില്ലെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു.

നേരത്തെയും ഡാന്‍സ് വീഡിയോ പങ്കുവെച്ച് പാര്‍വതി എത്തിയിരുന്നു. അഭിനന്ദനങ്ങളോടൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടിയായിരുന്നു താരം നല്‍കിയത്. നിങ്ങൾക്ക് എന്റെ പ്രവർത്തികൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ അത് ഗൗനിക്കാതിരിക്കുക, എന്നെ ബ്ലോക് ചെയ്തു പോവുക.
Recommended Video
ഗർഭിണി ആയിരിക്കുമ്പോൾ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവം തന്നെയാണ്. ശരീരത്തിന് ഒരു ഉന്മേഷവും മസിൽസിന് ഒരു ഫെലിക്സിബിലിറ്റിയും ആണ് നൃത്തം നൽകുന്നത്.വിമർശിക്കുന്നവർക്ക് പറയാം. അവർ ഇന്നും പഴയ നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നുന്നുണ്ടെന്നായിരുന്നു പാര്‍വതി പറഞ്ഞത്. പേളി മാണി, നിമ്മി അരുണ്‍ ഗോപന്‍, ദര്‍ശന ദാസ് തുടങ്ങി നിരവധി പേരാണ് കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications