Just In
- 1 hr ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 1 hr ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 2 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
Don't Miss!
- News
വീണ്ടും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി കര്‍ഷകര്‍; സിംഗുവില്‍ നിന്നും കൂടുതല്‍ പേര് ദില്ലിയിലേക്ക്
- Sports
Mushtaq ali: എസ്ആര്‍എച്ച്, കിങ്സ് താരങ്ങള്‍ മിന്നി, കര്‍ണാടകയെ തുരത്തി പഞ്ചാബ് സെമിയില്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗര്‍ഭിണിയായ നടിമാരുടെ ഡാന്‍സ്; ഈ സമയത്ത് ഇങ്ങനെ ശരീരം അനക്കാന്‍ പറ്റുമോന്ന് ചോദിക്കുന്നവരോട് നടി പാര്‍വതി പറയുന്നു
നിരവധി സിനിമാ സീരിയല്‍ നടിമാരാണ് ലോക്ഡൗണ്‍ കാലത്ത് ഗര്‍ഭിണിയാണെന്നുള്ള സന്തോഷവിവരം പുറത്ത് വിട്ടത്. ഗര്‍ഭിണിയായി കഴിഞ്ഞാല്‍ അനങ്ങാന്‍ പാടില്ല, നടക്കാന്‍ പാടില്ല, എന്ന് പറയുന്നവര്‍ക്ക് മുന്നിൽ മാതൃകയാവുകയാണ് പല നടിമാരും. ഒന്‍പത് മാസം ഗര്‍ഭിണിയായ സീരിയല്‍ നടി പാര്‍വതി കൃഷ്ണ അടുത്തിടെ നിറവയറ് താങ്ങി പിടിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു.
ഈ സമയത്ത് ഇങ്ങനെ ഡാന്‍സ് കളിക്കാമോ എന്ന് ചോദിക്കുന്നവര്‍ക്ക് തക്കമറുപടിയും നടി കൊടുത്തിരുന്നു. വീണ്ടും ഡാന്‍സ് വീഡിയോയുമായി എത്തിയ പാര്‍വതിയെ കാത്തിരുന്നത് വിമര്‍ശനങ്ങളാണ്. എന്നാല്‍ നടിയും അവതാരകയുമായ പേളി മാണി അടക്കമുള്ളവര്‍ നിറവയറിനൊപ്പം ഡാന്‍സ് കളിക്കുന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. ഇടൈംസിന് നല്കിയ അഭിമുഖത്തിലൂടെയാണ് പാര്‍വതി ഗര്‍ഭിണിയായത് മുതലിങ്ങോട്ടുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്.

ഓണ്‍ലൈനിലൂടെ വരുന്ന കമന്റുകളൊന്നും ഞാന്‍ കാര്യമാക്കാറില്ല. പക്ഷെ ഇത് വളരെയധികം അസ്വസ്ഥമാക്കുന്നതാണ്. ഓരോ ആളുകള്‍ക്കും ഒരു കാര്യത്തില്‍ പ്രത്യേക വീക്ഷണവും അഭിപ്രായങ്ങളും ഉണ്ടായിരിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്. പക്ഷെ അതിനും ഒരു പരിധിയുണ്ട്. ചില കമന്റുകള്‍ എനിക്ക് വളരെയധികം വിഷമമുണ്ടാക്കിയവയാണ്. അതുകൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. ഞാന്‍ ഗര്‍ഭിണിയാണ്. കഴിഞ്ഞ ഒന്‍പത് മാസമായി ഒരു ജീവന് എന്റെ വയറിനുള്ളില്‍ ചുമക്കുന്നുണ്ട്. അതിനെ അപകടപ്പെടുത്തുന്നവിധം റിസ്ക് എടുക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ചിത്രമോ വീഡിയോസോ പുറത്ത് വന്നാല്‍ ഒരു കൂട്ടം പുരുഷന്മാര് ഗര്‍ഭധാരണത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറഞ്ഞ് വിദഗ്ദന്മാരായി മാറുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അതേ സമയം ഗര്ഭിണിയായൊരു സ്ത്രീ തന്നെ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞ കാര്യങ്ങള്‍ ഹൃദയത്തില്‍ തട്ടിയെന്നും അവരുടെ സന്ദേശങ്ങള്‍ കിട്ടിയതില്‍ സന്തോഷവതിയാണെന്നും പാര്‍വതി പറയുന്നു. അവര്‍ ഗര്‍ഭിണിമാര്‍ ഡാന്‍സ് ചെയ്യുന്നൊരു ചലഞ്ചിന് തുടക്കം കുറിച്ചിട്ടുണ്ട്. നടി പേളി മാണി അടക്കമുള്ളവര്‍ ഇത് ഏറ്റെടുത്തിട്ടുണ്ട്.

അതേ സമയം നിറവയറില്‍ ഡാന്‍സ് കളിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ലെന്ന് കൂടി നടി വ്യക്തമാക്കിയിരിക്കുകയാണ്. പ്രസവം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നവിധത്തില്‍ നൃത്തം ചെയ്യാമെന്ന് ഡോക്ടര്‍ പോലും നിര്‍ദ്ദേശിച്ചിരുന്നതായി പാര്‍വതി സാക്ഷിപ്പെടുത്തുകയാണ്. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കുകയാണെങ്കില്‍ നൃത്തം ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും തെറ്റുണ്ടോന്ന് നടി വിമര്‍ശകരോടായി ചോദിക്കുന്നു.

ഞാന്‍ സന്തോഷവതി ആയിരിക്കുമ്പോള്‍ ഡാന്‍സ് കളിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളില്‍ ഒരാളാണ് ഞാന്‍. അതാണ് ഞാനിപ്പോള്‍ ചെയ്യുന്നതും. എന്റെ കുഞ്ഞും അത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. സിനിമകളില്‍ കണ്ട് വന്നിരുന്നത് പോലെ പ്രസവമെന്ന് പറയുന്നത് വളരെ വിഷമം പിടിച്ച സംഭവമാല്ലെന്ന് എന്നിലൂടെ ആളുകളെ ബോധവത്കരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ നിമിഷവും നമ്മള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന അത്ഭുതകരമായ നിമിഷങ്ങളില്‍ ഒന്നാണിത്. ഗര്‍ഭത്തിന്റെ ഓരോ നിമിഷവും താനും ആസ്വദിക്കുകയാണെന്ന് പാര്‍വതി പറയുന്നു.