For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ കണ്മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ദിവസങ്ങള്‍ മാത്രം; വളൈക്കാപ്പ് ചടങ്ങിലെ ചിത്രങ്ങളുമായി പാര്‍വതി കൃഷ്ണ

  |

  ഗര്‍ഭകാലം ആസ്വദിക്കുകകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി പാര്‍വതി കൃഷ്ണ. ഡാന്‍സും പാട്ടും യാത്രകളുമൊക്കെയായി സന്തോഷവതിയായിരിക്കാന്‍ തനിക്ക് കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയാണ് നടി. എങ്കിലും നിറവയറിലുള്ള നടിയുടെ ഡാന്‍സിന് വലിയ വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്.

  ഇപ്പോഴിതാ തന്റെ വളൈക്കാപ്പ് ചടങ്ങിനിടയില്‍ നിന്നുള്ള ചില ഫോട്ടോസുമായി എത്തിയിരിക്കുകയാണ് നടി. പിങ്ക് നിറമുള്ള പട്ട് സാരി ഉടുത്ത് കൈയില്‍ നിറയെ കുപ്പിവളകളും മുഖത്ത് ചന്ദനവും മഞ്ഞളുമൊക്കെ തേച്ച് നില്‍ക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നല്ലൊരു കണ്മണി ജനിക്കട്ടേ, എന്നും സന്തോഷത്തോടെ ഇരിക്കാന്‍ കഴിയണമെന്നും തുടങ്ങി നിരവധി കമന്റുകളാണ് പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

  parvathy-r-krishna

  നേരത്തെയും ഭര്‍ത്താവിനൊപ്പമുള്ളതും അല്ലാത്തതുമായ മെറ്റേണിറ്റി ഫോട്ടോസും വീഡിയോസും പാര്‍വതി ആരാധകരുമായി പങ്കുവെച്ചിരുന്നു. നല്ല അഭിപ്രായങ്ങള്‍ക്കൊപ്പം ഡാന്‍സ് വീഡിയോ കണ്ടവര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍ താനും കുഞ്ഞും സന്തോഷത്തോടെ ഇരിക്കുകയാണെന്ന് മനോരമയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കിയിരുന്നു.

  വീഡിയോ ഇത്രയും വൈറലാകുമെന്ന് ഞാന്‍ കരുതിയില്ല. ഇതുവരെ ഞാന്‍ അപ്ലോഡ് ചെയ്ത വീഡിയോകളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ടത് ഇതായിരുന്നു. കാഴ്ചക്കാരുടെ എണ്ണം കൂട്ടണമെന്നത് കൊണ്ടല്ല, മറിച്ച് എന്റെ വീഡിയോ കണ്ട് ആര്‍ക്കെങ്കിലും പ്രചോദനം ആവുമെങ്കില്‍ അത് ആയിക്കോട്ടെ എന്ന് മാത്രമേ കരുതിയുള്ളു. അത് മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു.

  parvathy-r-krishna

  കുഞ്ഞിനും അമ്മയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഡാന്‍സ് കളിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. ഡോക്ടറും സുംബ ട്രെയിനറുമെല്ലാം അതിനുള്ള നിര്‍ദ്ദേശങ്ങള്‍ തന്നിട്ടുണ്ടെന്ന് പാര്‍വതി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന പലര്‍ക്കും മുന്നില്‍ ഞാനൊരു ഡാന്‍സ് ചലഞ്ച് വെച്ചു. പലരും അത് ഏറ്റെടുത്ത് ചുവട് വെക്കുകയും ചെയ്തു.

  Drsulphi Noohu About Virat Kohli's Viral Photo | FilmiBeat Malayalam

  അതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷമാണ് തോന്നുന്നതെന്നും പാര്‍വതി പറയുന്നു. ഭര്‍ത്താവ് ബാലുവേട്ടനാണ് ഇത്തരം കാര്യങ്ങള്‍ക്ക് എനിക്ക് വലിയ പിന്തുണ തരുന്നത്. നെഗറ്റീവ് കമന്റുകള്‍ കണ്ടാല്‍ ഞാന്‍ പ്രതികരിക്കാറുണ്ട്. എന്റെ ആ പ്രവണതയെ ബാലുവേട്ടന്‍ പ്രോത്സാഹിപ്പിക്കാറില്ല. സീരിയലുകളില്‍ നിന്നും ഇടവേള എടുത്തിട്ട് മൂന്ന് വര്‍ഷത്തില്‍ അധികമായി. ഇടയ്ക്ക് പരസ്യങ്ങളില്‍ മാത്രം അഭിനയിക്കുന്നുണ്ട്. അതുപോലെ അവതാരകയായി എത്താറുണ്ട്. ദിവസങ്ങൾക്കു്ള്ളിൽ കുഞ്ഞ് ജനിക്കുമെന്ന കാര്യം കൂടി നടി വ്യക്തമാക്കിയിരിക്കുകയാണ്.

  English summary
  Pregnant Parvathy R Krishna Baby Shower Pictures Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X