വിവാഹം തീരുമാനിച്ചെന്ന് ഷിയാസ്, ഒപ്പം മറ്റൊരു സന്തോഷവും, ആശംസയുമായി പേളിയും ശ്രീനിഷും സ്വാസികയും

ബിഗ് ബോസിലെത്തിയതോടെയാണ് ഷിയാസിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. മോഡലിംഗിലും പരസ്യത്തിലുമൊക്കെയായി സജീവമായിരുന്നു താരം. ഫിറ്റ്‌നസിന്‍രെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് താരം നല്‍കുന്നത്. ബിഗ് ബോസിന് മുന്‍പ് ഇങ്ങനെയൊരാളെ കണ്ടിട്ടില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സഹമത്സരാര്‍ത്ഥികള്‍ വരെ ഉന്നയിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമായാണ് ഷിയാസ് തന്റെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

പേളിയും ശ്രീനിയുമായി അടുത്ത സൗഹൃദത്തിലായി മാറുകയായിരുന്നു ഷിയാസ്. ഇതോടെയായിരുന്നു ആരാധകര്‍ ഇവരെ എസ്പിഎസായി വിശേഷിപ്പിച്ചത്. പേളിഷിനൊപ്പമായി ശക്തമായ പിന്തുണയായിരുന്നു ഷിയാസിനും ലഭിച്ചത്. പേളി തന്‍രെ സഹോദരിയായതിനാല്‍ ശ്രീനി കുഞ്ഞളിയനാണെന്നായിരുന്നു ഷിയാസ് പറഞ്ഞത്. ഇവര്‍ പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ മികച്ച പിന്തുണയായിരുന്നു ഷിയാസ് നല്‍കിയത്. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ഷിയാസിനോട് ആരാധികമാരുടെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചത്. സോഷ്യല്‍ മീഡിയിലൂടെ മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അഭിനയവും പാട്ടും ഡാന്‍സുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ചാണ് പല താരങ്ങളും സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്. അതിനിടയിലായിരുന്നു ഷിയാസിനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്.വിവാഹം ഏകദേശം സെറ്റായെന്നായിരുന്നു താരം പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട് കൂടുതലൊന്നും താരം വെളിപ്പെടുത്തിയിരുന്നില്ല. ആരാധകരാവട്ടെ ഇതേക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ്.

 സ്റ്റാര്‍ മാജിക്കില്‍

സ്റ്റാര്‍ മാജിക്കില്‍

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന വ്യത്യസ്തമായ പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്ര അവതരിപ്പിക്കുന്ന പരിപാടികളിലേക്ക് താരങ്ങളെല്ലാം എത്താറുണ്ട്. രസകരമായ ഗെയിമുകളാണ് അവതാരക താരങ്ങള്‍ക്കായി നല്‍കാറുള്ളത്. രണ്ട് ടീമുകളായാണ് താരങ്ങള്‍ മത്സരിക്കാറുള്ളത്. ജയിച്ച ടീമിന് തോറ്റ ടീമിനെ രസകരമായ രീതിയില്‍ ശിക്ഷിക്കാനുള്ള അവസരവുമുണ്ട്. അടുത്തിടെയായിരുന്നു ഈ പരിപാടിയിലേക്ക് ഷിയാസ് അതിഥിയായെത്തിയത്. അതിനിടയിലായിരുന്നു ലക്ഷ്മി നക്ഷത്ര വിവാഹത്തെക്കുറിച്ച് ചോദിച്ചത്.

പേളിയും ശ്രിനിഷും

പേളിയും ശ്രിനിഷും

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് ഷിയാസിനുള്ളത്. വര്‍ക്കൗട്ട് കൃത്യമായി ചെയ്യാറുണ്ട് താരം. അടുത്തിടെയായിരുന്നു താരം പുതിയ ജിം തുടങ്ങിയത്. സ്വന്തമായി ജിമ്മെന്നുള്ള ഷിയാസിന്റെ സ്വപ്‌നവും അടുത്തിടെയാണ് പൂവണിഞ്ഞത്. ഷിയാസിന്റെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചായിരുന്നു പേളിയും ശ്രിനിഷും എത്തിയത്. എസ്‌കെ ഫിറ്റ്‌നസിന് എല്ലാവിധ ആശംസകളുമെന്ന് പറഞ്ഞ് പേളിയായിരുന്നു സംസാരിച്ച് തുടങ്ങിയത്

മെമ്പര്‍ഷിപ്പ്

മെമ്പര്‍ഷിപ്പ്

ഒരു സൂപ്പര്‍ മോഡല്‍ തുടങ്ങിയ ജിം എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരുപാട് ടിപ്‌സ് കിട്ടും. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ലൈഫ് ലോംഗ് മെമ്പര്‍ഷിപ്പ് വേണമെന്നുമായിരുന്നു പേളി പറഞ്ഞത്. ഞങ്ങള്‍ രണ്ടാളും അവിടേക്ക് വരുന്നുണ്ട്. നമുക്ക് അവിടെ വെച്ച് കാണാമെന്നുമായിരുന്നു ശ്രിനിഷ് പറഞ്ഞത്. ഇവരുടെ ആശംസാ വീഡിയോ ഷെയര്‍ ചെയ്ത് നന്ദി അറിയിച്ചിട്ടുണ്ട് ഷിയാസ്.

Recommended Video

ഷിയാസിന്റെ ഈ വലിയ സ്വപ്‌നം പൂവണിഞ്ഞു | #Pearlish | filmibeat Malayalam
സ്വാസികയുമുണ്ട്

സ്വാസികയുമുണ്ട്

ഷിയാസിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ്, ഷിയാസില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിച്ച കാര്യവുമാണ്. അതാണ് ഇവിടെ സംഭവിക്കാന്‍ പോവുന്നതെന്നായിരുന്നു സ്വാസിക പറഞ്ഞത്. പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഇത് ഷിയാസിന് ഗംഭീരമാക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമായിരുന്നു സ്വാസിക പറഞ്ഞത്. സ്വാസികയ്ക്ക് നന്ദി പറഞ്ഞും ഷിയാസ് എത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X