രണ്ട് വിശ്വാസത്തിൽ നിന്നും വിവാഹിതരായി! ഉറങ്ങും മുന്‍പ് വീട്ടിലെ പ്രാർഥനയെ പറ്റി പേളിയും ശ്രീനിഷും

അവതാരകയായി വന്നത് മുതല്‍ പേളി മാണിയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. പിന്നീട് പേളിയുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും വലിയ രീതിയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സീരിയല്‍ താരം ശ്രീനിഷ് അരവിന്ദുമായിട്ടുള്ള പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നു എന്നതാണ് ശ്രദ്ധേയം.

താരങ്ങളുടെ പ്രണയം അധികകാലം മുന്നോട്ട് പോകില്ലെന്ന് കരുതിയവര്‍ക്ക് മുന്നില്‍ സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍. ഏറ്റവും പുതിയതായി കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വൈകാതെ എത്തുമെന്നുള്ളതാണ്. രണ്ടാമതും ഗര്‍ഭിണിയായിരിക്കുന്ന പേളി ജനുവരിയില്‍ വീണ്ടും അമ്മയാവും. ഗര്‍ഭകാലത്തിന്റെ ഏഴാം മാസത്തിലാണ് താരമിപ്പോള്‍.

srini-pearle

മൂത്തമകള്‍ നിലയ്ക്ക് ജന്മം കൊടുത്തപ്പോഴും പേളിയെ പറ്റിയുള്ള കഥകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യമെന്താണെന്ന് തുറന്ന് പറയുകയാണ് പേളി. ഒപ്പം ഭര്‍ത്താവ് ശ്രീനിഷ് കൂടിയുണ്ട്.

രണ്ട് മതവിഭാഗങ്ങളില്‍ വിശ്വസിച്ചിരുന്ന പേളിയും ശ്രീനിഷും ബിഗ് ബോസില്‍ നിന്നുമാണ് പ്രണയത്തിലായത്. മത്സരത്തിന് ശേഷം വീട്ടുകാരുടെ പിന്തുണയോട് കൂടി വിവാഹിതരാവുകയും ചെയ്തു. വിശ്വാസത്തിന്റെ കാര്യത്തില്‍ രണ്ടാള്‍ക്കും ഒരേ അഭിപ്രായമാണുള്ളത്. വീട്ടില്‍ രണ്ടാളുടെയും വിശ്വാസത്തിന് പ്രധാന്യം നല്‍കുന്നതിനെ പറ്റി വിശദമാക്കിയിരിക്കുകയാണ് ഇരുവരും.

ഭിന്നവിശ്വാസികളായത് ജീവിതത്തില്‍ വലിയ സാധ്യത തുറന്നോ എന്ന ചോദ്യത്തിന് വളരെ മനോഹരമായിട്ടുള്ള മറുപടിയാണ് പേളി നല്‍കിയത്. 'രണ്ട് തരത്തിലുള്ള ജീവിതം കിട്ടുമല്ലോ. തങ്ങളുടെ വീട്ടില്‍ ഈശോയുടെയും ശ്രീനിയുടെ പ്രിയപ്പെട്ട ദൈവമായ മുരുകന്റെയും ഫോട്ടോകളുണ്ട്. ഒരുപാട് ദൈവങ്ങളുടെ പ്രതിമകളുമുണ്ട്. പ്രാര്‍ഥനകളുടെ അര്‍ഥം ചോദിച്ച് മനസിലാക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും പേളി കൂട്ടിച്ചേര്‍ക്കുന്നു.

ഗായത്രിമന്ത്രവു ഹിന്ദു പ്രാര്‍ഥനകളുമെല്ലാം നേരത്തെ തന്നെ എന്നെ ആകര്‍ഷിച്ചിരുന്നു. ഉറങ്ങും മുന്‍പ് ഞാനും ശ്രീനിയും പ്രാര്‍ഥിക്കും. ഈശോയെയും സ്വാമിയെയും വിളിച്ച് നിലുവും പ്രാര്‍ഥനയില്‍ ഒപ്പം കൂടുമെന്നും താരം പറയുന്നു.

srini-pearle

തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനെ കുറിച്ചും ബന്ധം മനോഹരമാക്കുന്നതിനെ പറ്റിയും പേളിയും ശ്രീനിഷും സംസാരിച്ചു. ' പ്രണയിച്ചിരുന്ന കാലം പോലെയാവില്ല വിവാഹശേഷമുള്ള ജീവിതം. അങ്ങോട്ടുമിങ്ങോട്ടും തുറന്ന് സംസാരിക്കണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അന്ന് രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഞങ്ങളത് പറഞ്ഞ് തീര്‍ത്തിരിക്കുമെന്നാണ്', പോളി പറയുന്നത്.

പോളിയുടെ അതേ അഭിപ്രായമാണ് ശ്രീനിഷിനും. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് തുറന്ന് പറയുക. കുറെയൊക്കെ വിട്ട് കൊടുക്കണം. ഇതാണെന്റെ പാത, അതുപോലെ തന്നെ പങ്കാളിയും ആകണമെന്നൊന്നുമില്ല. രണ്ടാളും മനുഷ്യരല്ലേ, ഓരോരുത്തര്‍ക്കും ഇഷ്ടങ്ങളുണ്ടാകും.

പിന്നെ പരസ്പരം പ്രോത്സാഹിപ്പിക്കണം. നല്ല അഭിപ്രായം പറഞ്ഞാല്‍ എനിക്കവളുടെ സന്തോഷം കാണാം. തിരിച്ച് ഞാന്‍ ചെറുതായി എന്തെങ്കിലും ചെയ്ത് കൊടുത്താല്‍ പോലും പേളി പെട്ടെന്ന് സന്തോഷിക്കും. നന്ദി പറയുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യും. ചെറിയ കാര്യങ്ങളില്‍ അനുമോദിക്കുന്നതിലാണ് ഞങ്ങളുടെ കെമിസ്ട്രിയെന്ന് ശ്രീനിഷ് പറയുന്നു.

പേളിഷ് എന്ന പേരില്‍ അറിയപ്പെടുന്ന പേളിയും ശ്രീനിഷും മകള്‍ നിലയുടെ കൂടെ ഒരുമിച്ചാണ് താമസം. വൈകാതെ ഒരഥിതി കൂടി വരുന്നതിനാല്‍ അതിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ്. ഗര്‍ഭകാലത്ത് ഏറ്റവും സന്തോഷത്തോടെ ഇരിക്കാനുള്ള ശ്രമങ്ങളിലാണെന്നും അതിന് ശ്രീനിയുടെ പിന്തുണ കൂടിയുണ്ടെന്നും പേളി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X