പേളിക്ക് മുന്നില്‍ ഭീഷണിയുമായി ശ്രീനി, വേഗം വീട്ടിലേക്ക് വന്നില്ലെങ്കില്‍ ഇതൊക്കെ കാണേണ്ടി വരും
കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് ഇരുവരും എത്താറുണ്ട്. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ വൈറലാക്കി മാറ്റാറുമുണ്ട്. നിറവയറുമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു അടുത്തിടെ പേളി എത്തിയത്. ശ്രീനിയാണ് വീഡിയോ പകര്‍ത്തിയതെന്നും താരം പറഞ്ഞിരുന്നു. വീട്ടില്‍ നിന്നും പകര്‍ത്തിയ വീഡിയോയ്ക്ക് കീഴില്‍ സ്‌നേഹാശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. ബേബി മമ്മ ഡാന്‍സിന് പിന്നാലെയായി പുതിയ പോസ്റ്റുമായി ശ്രിനിഷ് എത്തിയിരുന്നു.
പേളിയുടെ പോസ്റ്റിന് കീഴില്‍ മാത്രമല്ല ശ്രിനിഷിന്റെ വിശേഷങ്ങള്‍ക്ക് കീഴിലും കമന്റുകളുമായി ആരാധകരെത്താറുണ്ട്. ശ്രിനിഷ് പകര്‍ത്തിയ സെല്‍ഫിക്ക് കീഴില്‍ കമന്റുമായി പേളിയും എത്തിയിരുന്നു. പ്രത്യേകിച്ചൊന്നും കുറിക്കാതെ ഇമോജിയുമായാണ് പേളി എത്തിയത്. വേഗം വാ വീട്ടിലേക്ക്, അല്ലെങ്കില്‍ ഇതുപോലെ സെല്‍ഫി കാണേണ്ടി വരുമെന്നായിരുന്നു ശ്രീനി പേളിയോട് പറഞ്ഞത്. ഈ ഭീഷണിക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്.
ഗര്‍ഭിണിയായിരുന്ന സമയത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞും പേളി മാണി എത്തിയിരുന്നു. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളുണ്ടായിരുന്നു തുടക്കത്തില്‍. പിന്നീടാണ് എല്ലാം ആസ്വദിക്കാനായി ശീലിച്ചതെന്നും പേളി പറഞ്ഞിരുന്നു. എല്ലാ അവസ്ഥയിലും ശക്തമായ പിന്തുണയുമായി ശ്രീനി കൂടെയുണ്ടായിരുന്നുവെന്നും പേളി കുറിച്ചിരുന്നു. സത്യ എന്ന പെണ്‍കുട്ടിയുമായി മുന്നേറുകയാണ് ശ്രിനിഷ് അരവിന്ദ്.

ലൊക്കേഷനില്‍ നിന്നും പെട്ടെന്ന് വീട്ടിലേക്ക് വരാന്‍ തോന്നാറുണ്ടെന്ന് ശ്രീനി പറഞ്ഞിരുന്നു. കുഞ്ഞ് ഇളകിയെന്ന് പറഞ്ഞ് പേളി വിളിച്ചപ്പോള്‍ താന്‍ തിരക്കിസായിരുന്നുവെന്നും പെട്ടെന്ന് തന്നെ അരികിലേക്ക് എത്താനായില്ലെന്നും താരം പറഞ്ഞിരുന്നു. പേളിയുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം സാധിപ്പിച്ച് കൊടുത്ത് കൂടെത്തന്നെയുണ്ട് ശ്രീനി. ശ്രീനിയുടെ പിന്തുണയെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു.
Recommended Video
സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ തുടക്കത്തില്‍ വേദനിപ്പിച്ചിരുന്നുവെന്നും ശ്രീനിയാണ് അത് ഒഴിവാക്കുന്നതിനെക്കുറിച്ച് പറഞ്ഞ് തന്നതെന്നും താരം പറഞ്ഞിരുന്നു. പേളി മാണി ആദ്യമായി ഗര്‍ഭിണിയായതാണ്. ലോകത്തെ ആദ്യത്തെ സംഭവമല്ലെങ്കിലും തനിക്ക് ഈ അനുഭവം ആദ്യമായാണെന്നായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications











