നിറവയറില്‍ കൈവെച്ച് പേളി മാണിയുടെ വാക്കുകള്‍, നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ല
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസില്‍ ആദ്യ സീസണില്‍ വെച്ചായിരുന്നു ഇരുവരും ഹൃദയം കൈമാറിയത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷമായി ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്നാണ് വൈറലായി മാറുന്നത്. ഹണിമൂണ്‍ യാത്ര നടത്തിയതിനെക്കുറിച്ചും അതിനിടയിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞും ഇവരെത്തിയിരുന്നു. കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ഇരുവരും.
അഞ്ചാം മാസം ഗര്‍ഭിണിയാണ് പേളി മാണി. ഗര്‍ഭാവസ്ഥയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തുന്നുണ്ട്. ചിത്രങ്ങളും വീഡിയോയുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നിറവയറില്‍ കൈവെച്ചുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് പേളി മാണി ഇപ്പോള്‍. കൈ എപ്പോഴും വയറിലേക്കാണ് പോവുന്നതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. തുടക്കത്തിലെ അസ്വസ്ഥതകളെല്ലാം ഇപ്പോള്‍ മാറിയെന്നും എല്ലാ കാര്യങ്ങളുംആസ്വദിച്ച് തുടങ്ങിയെന്നുമായിരുന്നു പേളി മാണി പറഞ്ഞത്.
ഈ ലോകം വളരെ മനോഹരമാണ്. നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നുമായിരുന്നു പേളി മാണി കുറിച്ചത്. നിറവയറില്‍ തലോടിയുള്ള ചിത്രങ്ങളും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലായ്പ്പോഴും തന്റെ സന്തോഷനിമിഷങ്ങള്‍ പകര്‍ത്തുന്നത് ശ്രീനിയാണെന്നും താരം കുറിച്ചിട്ടുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യം കമന്റുമായെത്തിയത് ശ്രിനിഷായിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴില്‍ കമന്റ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സരിത ജയസൂര്യ, അനുപമ പരമേശ്വരന്‍, ശിവദ ഇവരെല്ലാം സ്‌നേഹം അറിയിച്ചെത്തിയിട്ടുണ്ട്.

പേളിഷ് കപ്പിള്‍സിന്റെ വിശേഷങ്ങള്‍ ചോദിച്ച് ആരാധകരും എത്താറുണ്ട്. പേളിയുടെ ബോളിവുഡ് ചിത്രമായ ലുഡോ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയെത്തിയ ചിത്രത്തെ അഭിനന്ദിച്ച് ആരാധകരെത്തിയിരുന്നു. അസാമാന്യ പ്രകടനമായിരുന്നു പേളിയുടേതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ചുരുളമ്മയെന്നുള്ള വിളി കേള്‍ക്കാനാണ് തനിക്കേറെ ഇഷ്ടമെന്നും പേളി പറഞ്ഞിരുന്നു. ശ്രീനി തന്നെ അങ്ങനെയാണ് എപ്പോഴും വിളിക്കുന്നത്.
Recommended Video
ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് കുഞ്ഞെന്നും പേളി പറഞ്ഞിരുന്നു. പേളിഷാണ് തങ്ങളുടെ ആദ്യ വെബ് സീരീസെന്നും അതിനോട് ഇഷ്ടക്കൂടുതലുണ്ടെന്നും താരം പറഞ്ഞിരുന്നു. ശ്രീനി എപ്പോഴും അടുത്ത് തന്നെ വേണമെന്നാഗ്രഹിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ലോക്കേഷനിലേക്കെത്തിയാല്‍ പെട്ടെന്ന് ജോലി തീര്‍ത്ത് തിരിച്ച് പോവാനാണ് താനും ആഗ്രഹിക്കുന്നതെന്നായിരുന്നു പേളിയും പറഞ്ഞത്.


Click it and Unblock the Notifications











