ഉഗ്രൻ ഡാൻസ് നമ്പറുമായി ശ്രീനീഷ്, പിന്തുണച്ച് പേളിയും അമ്മയും, വീഡിയോ വൈറൽ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതരകയുമാണ് പേളി മാണി. അവതാരിക എന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പേളി ബിഗ് ബോസിൽ എത്തുന്നത്. ബിഗ് ബോസിൽ എത്തിയതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം വർധിക്കുക ആയിരുന്നു . ബിഗ് ബോസിൽ വച്ച് തന്നെ ആയിരുന്നു ശ്രീനിഷുമായിട്ടുള്ള കണ്ടുമുട്ടലും പ്രണയം ആരംഭിക്കുന്നതും. ആദ്യം തമാശയായി എല്ലാവരും കരുതിയ ലവ്സ്റ്റോറി ബിഗ് ബോസ് കഴിഞ്ഞതോടെ കല്യാണത്തിൽ എത്തുകയായിരുന്നു.

pearly

ബിഗ് ബോസ് കഴിഞ്ഞതോടെ ആയിരുന്നു ബോളിവുഡിലേക്കുള്ള പേളിയുടെ അരങ്ങേറ്റം. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലൂടെയാണ് പേളി മാണി ബോളിവുഡിൽ എത്തുന്നത് . ചിത്രത്തിൽ ഒരു മലയാളി നേഴ്സിൻ്റെ കഥാപാത്രമായാണ് പേളി അവതരിപ്പിച്ചത്. ശ്രീനിഷ് പേളി ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെ ആണ് അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥി എത്താൻ പോകന്ന കാര്യം ഇരുവരും പങ്കു വയ്ക്കുന്നത്.

ശ്രീനിഷും പേളിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. അവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് പേളി മാണി എപ്പോഴും എത്താറുണ്ട്.

ഇപ്പോൾ വൈറൽ ആകുന്നത് പേളിയുടെ സഹോദരി റെയ്ച്ചലിന്റെ വിവാഹനിശ്ചയ വീഡിയോയാണ് . ശ്രീനിഷ് ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആകാശ നീല നിറത്തിലുള്ള ഗൗൺ അണിഞ്ഞ് നിറ വയറോടെ ഉള്ള പേളി ചടങ്ങിൽ എത്തിയിരിക്കുന്നത്. പേളിയുടെ നൃത്തവും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

വീഡിയോയിലെ പ്രധാന ആകർഷണം ശ്രീനീഷിന്റെ നൃത്തമാണ്. വിജയ് ചിത്രമായ മാസ്റ്ററിലെ സൂപ്പർ ഹിറ്റ് ഗാനത്തിനാണ് ശ്രീനീഷ് ചുവട് വെച്ചിരിക്കുന്നത്. ശ്രീനീഷിനോടൊപ്പം വേദിയ്ക്ക് പുറത്തിരുന്നു പേളി നൃത്തം ചെയ്യുന്നുണ്ട്. ഒപ്പം മകനെ പിന്തുണച്ച് ശ്രീനീഷിന്റെ അമ്മയുമുണ്ട്. ,നടന്റെ നൃത്ത വീഡിയോ വൈറലായിട്ടുണ്ട്.

ഇൻസ്റ്റഗ്രാം വീഡിയോ കാണാം

Recommended Video

പെണ്ണുങ്ങളുടെ കക്കൂസിൽ ആണുങ്ങൾ കേറാൻ പാടില്ല..പക്ഷെ ഞങ്ങൾ കയറും | Filmibeat Malayalam

ശ്രീനീഷിൻകെ ഡാൻസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X