നീല വികാരമാണ്, പേളി മാണിയുടെ പുതിയ ലുക്ക് വൈറലാകുന്നു...
സോഷ്യൽ മീഡിയയിൽ കൈ നിറയെ ആരധകരുള്ള താരമാണ് പേളി മാണി. അവതാരകയായി കരിയർ ആരംഭിച്ച താരം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും പേളി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി നടി പങ്കുവയ്ക്കുമായിരുന്നു.

ഇപ്പോൾ അമ്മയാകാൻ തയ്യാറെടുക്കുകയാണ് പേളി മാണി. നടി തന്നെയാണ് ആ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. വളരെ സന്തോഷമായ അവസ്ഥായിലൂടെ ആണ് നടി ഇപ്പോൾ കടന്നു പോകുന്നത്. തുടക്കത്തിൽ വീട്ടിലെ വിശേഷമായിരുന്നു പങ്കുവച്ചതെങ്കിൽ ഇപ്പോൾ അമ്മ ആകുന്നതിനെ കുറിച്ചാണ് പേളി അധികവും സംസാരിക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേളി മാണിയുടെ പുതിയ വിശേഷമാണ്.
ഗർഭകാലം ആഘോഷമാക്കുകയാണ് പേളി. മനോഹരമായ നിരവധി ചിത്രങ്ങൾ തരാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പേളിയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നടി തന്നെയാണ് ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ലാവണ്ടർ നീല നിറത്തിലുള്ള വസ്ത്രത്തിൽ ഗംഭീര ലുക്കിലാണ് പേളി പ്രത്യക്ഷപെട്ടിരിക്കുന്നത്. പേളിയുടെ പുതിയചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. നീല നിറത്തിലുള്ള വസ്ത്രത്തിന് അനിയോജ്യമായ സിമ്പിൾ മേക്കപ്പ് ആണ് പേളി ഉപയോഗിച്ചിരിക്കുന്നത്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Recommended Video
പേളിയ്ക്ക് മധുരമായ ചില സമ്മാനങ്ങൾ നൽകിയ വർഷമായിരുന്നു 2020. താരത്തിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമായ ലൂഡോ ഈ വർഷമായിരുന്നു റിലീസായത്. മലയാളി കഥാപാത്രത്തെയാണ് പേളി ലൂഡോയിൽ അവതരിപ്പിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർ മാത്രമല്ല ബോളിവുഡ് പ്രേക്ഷകകരും നടിയുടെ കഥാപാത്രത്തെ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി,രാജ് കുമാർ റാവൂ, സാനിയ മൽഹോത്ര, ഫാത്തിമ സന തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമായിരുന്നു പേളിയുട ബോളിവുഡ് അരങ്ങേറ്റം. മനോഹരമായ ലൂഡോ അനുഭവം പങ്കുവെച്ച് നടി പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്.
പേളിയുടെ ഇൻസ്റ്റഗ്രം പോസ്റ്റ്


Click it and Unblock the Notifications