മരച്ചുവട്ടിന് മുന്‍പില്‍ നിന്നും പേളിയുടെ പുതിയ ചിത്രം, വൈറലായി ക്യാപ്ഷന്‍

By Midhun Raj

നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പേളി മാണി. പേളിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം മിക്കപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഡിഫോര്‍ ഡാന്‍സിന് പിന്നാലെയാണ് താരത്തിന് ആരാധകര്‍ കൂടിയത്. അവതരണത്തിന് പുറമെ മോട്ടിവേഷണല്‍ സ്പീക്കറായും താരം തിളങ്ങിയിരുന്നു. പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും എല്ലാവര്‍ക്കും പ്രിയങ്കരനാണ്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

pearlemaaney

ഒന്നാം വിവാഹവാര്‍ഷികത്തിന് പിന്നാലെയാണ് പേളി ഗര്‍ഭിണിയായ വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. തുടര്‍ന്ന് ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് പേളി മാണി എപ്പോഴും എത്താറുണ്ട്. അടുത്തിടെ തന്റെ ആദ്യ ബോളിവുഡ് ചിത്രം പുറത്തിറങ്ങിയ സന്തോഷവും പേളി മാണി പങ്കുവെച്ചിരുന്നു. സിനിമ കണ്ടവരെല്ലാം ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതേസമയം പേളി മാണിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒരു മരച്ചുവട്ടിനടിയില്‍ നിന്നും എടുത്ത ചിത്രമാണ് പേളി ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ പ്രകൃതിയോട് കൂടുതല്‍ അടുക്കുമ്പോള്‍... നിങ്ങള്‍ നിങ്ങളുമായി കൂടുതല്‍ അടുക്കുന്നു എന്നാണ് നടി ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത്. പിന്നാലെ പേളിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം എത്തി. ശ്രീനിഷ് അരവിന്ദും ചിത്രത്തിന് താഴെ കമന്റുമായി എത്തി. ലോക്ഡൗണ്‍ കാലം പേളിയും ശ്രീനിയുമെല്ലാം മുഴുവന്‍ സമയവും സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഈ സമയത്ത് അവസ്ഥ എന്ന വെബ്‌സീരിസും താരദമ്പതികളുടെതായി പുറത്തിറങ്ങി.

മികച്ച സ്വീകാര്യതയാണ് ഇവരുടെ സീരിസിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. തന്റെ വിശേഷങ്ങള്‍ യൂടൂബ് ചാനലിലൂടെയും പേളി പങ്കുവെക്കാറുണ്ട്. മുന്‍പ് പാചകപരീക്ഷണ വീഡിയോകളും അഭിമുഖങ്ങളും മോട്ടിവേഷണല്‍ വീഡിയോകളും നടി യൂടൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹശേഷം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു താരം. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു പേളിയുടെ തിരിച്ചുവരവ്. പിന്നാലെ മലയാളത്തിലും എത്തുകയായിരുന്നു താരം. അതേസമയം ടിവി സീരിയലുകളിലൂടെയാണ് ശ്രീനിഷ് അരവിന്ദ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X