കുഞ്ഞുമായി താന്‍ സംസാരിക്കുന്ന രീതി പരിചയപ്പെടുത്തി പേളി മാണി; ക്യൂട്ട് വീഡിയോ പുറത്ത് വിട്ട് താരം

ആദ്യ കണ്മണിയെ വരവേല്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് നടിയും അവതാരകയുമായി പേളി മാണി. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് പറഞ്ഞത് മുതല്‍ പേളിയ്ക്ക് സപ്പോര്‍ട്ടുമായി ആരാധകരും എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാ ദിവസവും പേളിയുടെ ഗര്‍ഭകാലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നത് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കിയിരിക്കുകയാണ്.

അടുത്തിടെ തനിക്ക് സ്വകാര്യമായൊരു ജീവിതം ഉണ്ടെന്നുള്ളത് പലരും മറന്ന് പോയെന്ന് ചൂണ്ടി കാണിച്ച് പേളി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഗര്‍ഭകാലത്തെ കുറിച്ച് പറയാതെ സിനിമയെ കുറിച്ച് പറയൂ എന്ന് സൂചിപ്പിച്ച് എത്തിയിരിക്കുകയാണ് പേളിയിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പേളിയുടെ പ്രതികരണം.

'ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എന്റെ ഗര്‍ഭകാലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ഉപയോഗിക്കുന്ന മാധ്യമങ്ങളോട്, നന്ദി. പക്ഷെ നിങ്ങള്‍ക്ക് നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ സിനിമയായ ലുഡോയേയും പ്രെമോട്ട് ചെയ്യാനാകുമോ. ഇതെന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. ഇതേ ആവേശം അവിടേയും കാണിച്ചാല്‍ വലിയ സഹായമാകും'. എന്നുമായിരുന്നു പേളി പറഞ്ഞത്.

pearle

നേരത്തെ പേളിയുടെ ഗര്‍ഭകാല വാര്‍ത്തകള്‍ക്ക് അമിതപ്രധാന്യം നല്‍കിയാണ് വരാറുള്ളത്. എന്നാല്‍ പേളി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ ലൂഡോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു സിനിമ എത്തിയത്. മലയാളി നഴ്‌സിന്റെ വേഷത്തിലാണ് ബോളിവുഡില്‍ പേളി അഭിനയിച്ചത്. നല്ല പ്രതികരണമായിരുന്നു ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ തന്നെ പേളി സ്വന്തമാക്കിയത്.

Recommended Video

Pearly Maaney's latest photoshoot has gone viral across social media

ഇത് മാത്രമല്ല ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ വയറിനുള്ളില്‍ നിന്നും കുഞ്ഞിനോട് സംസാരിക്കുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ചില വീഡിയോസ് പേളി പോസ്റ്റ് ചെയ്തിരുന്നു. ബെഡ് റൂമില്‍ നിന്നും പ്രണയം തുളുമ്പുന്ന പാട്ട് വെച്ച് അത് ആസ്വദിച്ച് കൊണ്ട് കുഞ്ഞിനെ തലോടുകയാണ് നടി. അടുത്തിടെ പല അഭിമുഖങ്ങളിലുമായി കുഞ്ഞ് വരുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എത്രത്തോളമാണെന്ന് നടി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X