ഗര്‍ഭിണിയായ പേളി മാണിക്ക് അച്ഛന്‍ നല്‍കിയ ഉപദേശം ഇതായിരുന്നു, ശ്രീനി അവള്‍ക്ക് പറ്റിയ ആളാണ്
പേളി മാണിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് പിതാവായ മാണി പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനടയിലായിരുന്നു അദ്ദേഹം മകളെക്കുറിച്ച് വാചാലയായത്. ലുഡോ എന്ന സിനിമ പേളിക്ക് കിട്ടിയത് സംഭവമാണെന്ന് അദ്ദേഹം പറയുന്നു. . അവര്‍ ഇങ്ങോട്ട് അന്വേഷിച്ച് വരികയായിരുന്നു. അനുരാഗ് ബസു പേളിയെ അന്വേഷിച്ച് വരികയെന്ന് പറഞ്ഞാല്‍ അത് അഭിമാനകരമായ കാര്യമാണ്. ഞാനും ആ സമയത്ത് മുംബൈയിലുണ്ടായിരുന്നു. പേളിക്ക് അത്ര സുഖമില്ലായിരുന്നു. ശരീരഭാരം കുറഞ്ഞിരുന്ന അവസ്ഥയായിരുന്നു.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന്‍രെ പിറ്റേന്നായിരുന്നു അത്. എന്നാണ് വരുന്നതെന്നായിരുന്നു അവര്‍ ചോദിച്ചത്. ഇന്റര്‍വ്യൂ ഒന്നുമുണ്ടായിരുന്നില്ല. പേളിയുടെ പോസിറ്റിവിറ്റി കൊള്ളാമല്ലോയെന്നായിരുന്നു അന്നാലോചിച്ചത്. പേൡനന്നായി ചെയ്തിട്ടുണ്ടെന്നും അവളെ എല്ലാവരും ഓര്‍ക്കുമെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.

ഹിന്ദിയില്‍
അവള്‍ക്ക് ഹിന്ദി അറിയാം, എന്നാല്‍ അത്ര ഫ്‌ളുവന്റല്ല അവള്‍. ഒറ്റയ്ക്ക് അവിടെ പോയി നിന്ന് ചെയ്യുകയായിരുന്നു അവള്‍. അഭിഷേക് ബച്ചനൊക്കെ മെസ്സേജ് അയയ്ക്കാറുണ്ട്. നോര്‍ത്തിന്ത്യന്‍സൊക്കെ ആരാണ് പേളിയെന്ന് ചോദിച്ചിരുന്നു ട്രെയിലര്‍ കണ്ടപ്പോള്‍. ക്യൂട്ട് കര്‍ളി പേളിയെന്നായിരുന്നു അഭിഷേക് ബച്ചന്‍ കൊടുത്ത മറുപടി.

മദര്‍ തരേസ എഴുതിയ കത്ത്
മദര്‍ തരേസയുടെ കത്ത് ലഭിച്ചിരുന്നു. അത് ഇപ്പോഴും അതേ പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കല്‍ക്കത്തയില്‍ വെച്ച് കാണാനാവുമോയെന്ന് ചോദിച്ചായിരുന്നു കത്തെഴുതിയത്. ചെറുപ്രായത്തില്‍ അവളെ ഓര്‍ഫനേജിലേക്ക് കൊണ്ടുപോവാറുണ്ടായിരുന്നു. രാവിലെ കൊണ്ടുവിട്ട് ഉച്ചയ്ക്ക് വിളിക്കാന്‍ ചെല്ലും. കുഞ്ഞിക്കുട്ടികളുടെ കാര്യങ്ങളെല്ലാം അവള്‍ ചെയ്യാറുണ്ട്. അവളും കുഞ്ഞാണ് ആ സമയത്ത്. ആ സമയത്ത് ഞാന്‍ മെന്റല്‍ ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അവിടേക്ക് കൊണ്ടുപോവാറില്ലായിരുന്നു. അവള്‍ക്ക് ഉടുപ്പ് വേണോയെന്ന് ചോദിച്ചാല്‍ ഓര്‍ഫനേജിലെ അവര്‍ക്കും വേണമെന്നായിരുന്നു പറഞ്ഞത്.

പ്രണയം അറിഞ്ഞപ്പോള്‍
പേളി പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ എന്താണ് തോന്നിയെന്നും അദ്ദേഹത്തോട് ചോദിച്ചത്. താന്‍ ബിഗ് ബോസ് കാണാറുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സങ്കടമുള്ള സിനിമകളോ നെഗറ്റീവുണ്ടാക്കുന്ന കാര്യങ്ങളോ കാണരുതെന്ന് ഞാന്‍ എല്ലാരോടും പറയാറുണ്ട്. ബിഗ് ബോസിനെക്കുറിച്ച് മറ്റുള്ളവരില്‍ നിന്നാണ് അറിയാറുള്ളത്. ആദ്യം രണ്ടുമൂന്ന് ദിവസം കണ്ടിരുന്നു. പേളി ഒറ്റപ്പെട്ടിരിക്കുകയാണ്, ഒരാളുമായി അടുക്കുകയാണെന്നൊക്കെ ആള്‍ക്കാര്‍ പറഞ്ഞിരുന്നു. അതിനൊക്കെയുള്ള സ്വാതന്ത്ര്യം ഞാന്‍ അന്നേ അവള്‍ക്ക് കൊടുത്തിരുന്നു.

പരിപാടിയിലെ ട്വിസ്റ്റ്
ഇത് ബിഗ് ബോസിലെ ഒരു സ്‌റ്റോറി ലൈനായിരിക്കുമെന്ന് കരുതിയിരുന്നു. അങ്ങനെയല്ലെങ്കിലും പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. പേളിയുടെ വരനെക്കുറിച്ചൊന്നും തീരുമാനിച്ചിരുന്നില്ല. അത് അവളുടെ തീരുമാനമാണ്. അങ്ങനെയൊന്നും ചിന്തിക്കാന്‍ പാടില്ല. അവള്‍ ഇങ്ങനെയുള്ള ആളെയേ കെട്ടാന്‍ പാടുളളൂവെന്നൊന്നും ഞാന്‍ വിചാരിച്ചിട്ടില്ല. അവള്‍ക്ക് ഇഷ്ടപ്പെടുന്നയാളെ അവള്‍ കെട്ടണമെന്നാണ് ആഗ്രഹിച്ചത്.

തുണി എടുത്തിരുന്നില്ല
ബിഗ് ബോസില്‍ പേളി തെറ്റായ തീരുമാനമെടുത്തോയെന്നോര്‍ത്ത് ടെന്‍ഷനടിച്ചിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം തിരിച്ച് വരാമെന്ന് കരുതിയാണ് പേളി പോയത്. അതിനുള്ള തുണികളൊക്കെ എടുത്താണ് പോയത്. ഇട്ടിരുന്ന തുണികളൊക്കെയാണ് അവള്‍ ഇട്ടത്. പേളി പോവുന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും പേടിയൊന്നുമുണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ എനിക്ക് തിരിച്ച് വരാന്‍ പറ്റുമെന്നായിരുന്നു കരുതിയത്. വോട്ടിംഗ് എങ്ങനെയാണെന്നുള്ള കാര്യത്തെക്കുറിച്ച് ഇവിടെ ആര്‍ക്കും അറിയില്ല. ഞാനാണെങ്കില്‍ ആ പരിപാടി കാണാറുമില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പേളിയുടെ പാട്ട്
വില്ലേജ് ഓഫീസിലേക്ക് പോയിരുന്നു ഒരിക്കല്‍. അവിടെ നിന്നിരുന്ന സമയത്ത് ഒരാളുടെ റിംഗ് ടോണ്‍ കേട്ടു. ചെല്ലക്കുട്ടിയെ എന്ന പാട്ടായിരുന്നു. ഇത് പേളിയുടെ പാട്ടാണല്ലോയെന്നായിരുന്നു കൂടെയുണ്ടായിരുന്ന കസിന്‍ പറഞ്ഞത്. ഇതൊക്കെ റിംഗ് ടോണ്‍ ആക്കിയോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അവള്‍ സക്‌സസാണെന്ന് എനിക്കറിയാവുന്ന കാര്യമാണ്. പരാജയമുണ്ടാവുമ്പോള്‍ അവളെ ഒരിക്കലും കുറ്റപ്പെടുത്താറില്ല.
Recommended Video

മകള്‍ക്ക് നല്‍കിയ ഉപദേശം
മദര്‍ഹുഡൊന്നും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ലല്ലോ, ഒരമ്മയ്ക്ക് എങ്ങനെയാണ് അമ്മ എന്നുള്ളത് പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ലല്ലോ. നാച്ചുറല്‍ ഫുഡ്‌സ് മാക്‌സിമം കഴിക്കാനാണ് പറഞ്ഞത്. എഴുതിത്തരുന്ന ഗുളിക മാത്രം കഴിച്ച് നില്‍ക്കല്ലേ. ഇത്രയുമേ ഞാന്‍ പറഞ്ഞിട്ടുള്ളൂയെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴൊന്നും അവള്‍ നോട്ടിതിങ്‌സ് അങ്ങനെ ചെയ്യാറില്ല. അന്നൊക്കെ എന്നെ മിക്കപ്പോഴും വിളിപ്പിക്കാറുണ്ടായിരുന്നുവെന്നും മാണി പോള്‍ പറയുന്നു.


Click it and Unblock the Notifications