കുഞ്ഞുവാവ അനങ്ങി തുടങ്ങി, പുതിയ സന്തോഷം പങ്കുവെച്ച് പേളി മാണി

By Prashant V R

ഗര്‍ഭിണിയായ വിവരം അടുത്തിടെ പ്രേക്ഷകരുമായി പങ്കുവെച്ച താരമാണ് പേളി മാണി. ശ്രീനിഷിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുഞ്ഞതിഥി ജീവിതത്തിലേക്ക് വരുന്ന സന്തോഷം പേളി പങ്കുവെച്ചത്. അവതാരകയായും നടിയായും മലയാളത്തില്‍ ശ്രദ്ധേയയായ താരത്തിന് ആരാധകര്‍ ഏറെയാണ്. ഗര്‍ഭിണിയായ ശേഷമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം പേളി എത്താറുണ്ട്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

ബിഗ് ബോസില്‍ എത്തിയ ശേഷമായിരുന്നു ശ്രീനിഷുമായുളള പേളിയുടെ പ്രണയവും വിവാഹവുമെല്ലാം നടന്നത്. കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും കല്യാണം നടന്നത്. തുടര്‍ന്ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് കുഞ്ഞതിഥി വരുന്ന കാര്യം പേളിയും ശ്രീനിഷും അറിയിച്ചത്.

ഞങ്ങള്‍ പ്രൊപോസ് ചെയ്ത്

ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുളളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു ശ്രീനി എന്ന് കുറിച്ചുകൊണ്ടായിരുന്നു സന്തോഷ വാര്‍ത്ത പേളി മാണി ആരാധകരെ അറിയിച്ചത്. ഒപ്പം ഞങ്ങളുടെ കുഞ്ഞിന് എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും വേണമെന്നും പേളി കുറിച്ചിരുന്നു.

പിന്നാലെ അച്ഛനാവുന്നതിന്‌റെ

പിന്നാലെ അച്ഛനാവുന്നതിന്‌റെ സന്തോഷം ശ്രീനിഷും ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് പേളിക്കും ശ്രീനിഷിനും ആശംസകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ എത്തിയിരുന്നു. അതേസമയം പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വയറ്റില്‍ കുഞ്ഞുവാവ

വയറ്റില്‍ കുഞ്ഞുവാവ ചെറുതായി അനങ്ങി തുടങ്ങിയെന്ന സന്തോഷമാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു ഫീലിംഗാണെന്നും നടി പറയുന്നു. കുഞ്ഞ് അനങ്ങുന്നതിന്റെ സന്തോഷം ഫ്‌ളാറ്റിലുളള സഹോദരി റിനിതയെയാണ് താന്‍ അറിയിച്ചതെന്നും പേളി പറയുന്നു. റിനിതയെ ഈ വിവരം ചാറ്റിലൂടെ അറിയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും പേളി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
ബേബി മൂവിംഗ് എന്ന്

ബേബി മൂവിംഗ് എന്ന് പേളി കുറിച്ചപ്പോള്‍ ഇതിന് മറുപടിയായി എന്ത്, ഞാന്‍ ഉടനെ അങ്ങോട്ട് വരാം എന്നായിരുന്നു റിനിതയുടെ മറുപടി. അതേസമയം പേളിയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടിയുടെ പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുന്‍പ് അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തുകയെന്ന് പേളിയും ശ്രീനിഷും അറിയിച്ചിരുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X