പേളിക്കൊപ്പം എത്തി പ്ലിംഗായ റിമി ടോമി, വീഡിയോ പങ്കുവെച്ച് നടി
പേളി മാണിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ എത്താറുളള താരമാണ് പേളി. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പോസ്റ്റ് ചെയ്യാറുണ്ട്. പേളി മാണിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. ഗര്‍ഭിണിയായ ശേഷവും നടി മിക്ക സമയങ്ങളിലും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തുന്നത്. തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് കുഞ്ഞുണ്ടാകാന്‍ പോവുന്നതിന്റെ സന്തോഷം പേളിയും ശ്രീനിഷും പങ്കുവെച്ചത്. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു പേളി.

ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തിയ താരം പിന്നാലെ മലയാളത്തിലും എത്തുകയായിരുന്നു. അടുത്തിടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ദീപാവലി സമയത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്താണ് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുളള അവസരം പേളി മാണിക്ക് ലഭിച്ചത്.

ഗര്‍ഭിണിയായ സമയത്തും ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പ് പലതവണ പേളി മാണി എത്തി. സിനിമ കണ്ട് പേളി കലക്കിയെന്ന് അടുത്ത സുഹൃത്തും ഗായികയുമായ റിമി ടോമിയും പറഞ്ഞു. പേളി നിനക്കായ് ലൂഡോ കാണുകയാണ്. നീ കലക്കി ട്ടോ. ഇത്രയും പോപുലര്‍ ആയ ഒരു ബോളിവുഡ് സിനിമയിലെ ഒരു റോള്‍, അതും നമ്മുടെ പേളി.

എന്റെ പേളിക്കുട്ടി നിന്നെയോര്‍ത്ത് അഭിമാനം, മലയാളി പണ്ടേ പൊളി അല്ലെ എന്നാണ് സുഹൃത്തിനെ അഭിനന്ദിച്ച് മുന്‍പ് റിമി കുറിച്ചത്.
പിന്നാലെ ഇതിന് നന്ദി പറഞ്ഞ് പേളിയും റിമിയുടെ പോസ്റ്റിന് താഴെ എത്തി. ഇപ്പോഴിതാ ഇവരുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇത്തവണ റിമിക്കൊപ്പം എല്ലാവര്‍ക്കും മുന്‍കൂട്ടി ക്രിസ്മസ് ആശംസകള്‍ നേരുകയാണ് പേളി. ഇതില്‍ വീഡിയോ ആണോയെന്ന് ചോദിച്ച് ചമ്മി നില്‍ക്കുന്ന റിമിയെയും കാണിക്കുന്നു. പ്ലിങ് എന്ന ക്യാപ്ഷനിലാണ് ഈ വീഡിയോ പേളി തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. ഒപ്പം റിമി ടോമിക്കൊപ്പം എടുത്ത ഒരു സെല്‍ഫി ചിത്രവും പേളി മാണി പോസ്റ്റ് ചെയ്തു.

അതേസമയം ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി മാണി എല്ലാവരുടെയും പ്രിയങ്കരിയായത്. അവതരണത്തിന് പുറമെ നടിയായും സിനിമകളില്‍ പേളി തിളങ്ങി. നായികയായും സഹനടിയായുമെല്ലാം നടി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അവതരണത്തിനും അഭിനയത്തിനും പുറമെ മോട്ടിവേഷണല്‍ സ്പീക്കറായും പേളി ആരാധകര്‍ക്ക് മുന്നില്‍ എത്തി.


Click it and Unblock the Notifications