ശ്രീനിയുടെ അച്ഛന്‍ കെട്ടിപ്പിടിച്ച് ഉമ്മ തന്നു! ആദ്യം കണ്ടത് പോലെയല്ല അച്ഛനുമായിട്ടുള്ള ബന്ധമെന്ന് പേളി മാണി

പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ഒന്നായ താരങ്ങള്‍ ദാമ്പത്യ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോവുകയാണ്. വീണ്ടും താരങ്ങള്‍ മാതാപിതാക്കന്മാരാവാന്‍ പോവുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഏഴ് മാസത്തോളം ഗര്‍ഭിണിയായ പേളി വൈകാതെ ഒരു കുഞ്ഞിന് കൂടി ജന്മം കൊടുക്കും. കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ മുന്നൊരുക്കത്തിലാണ് താരകുടുംബവും. ഇതിന് മുന്നോടിയായി പേളിയുടെ വളൈക്കാപ്പ് ചടങ്ങുകള്‍ നടത്തിയിരിക്കുകയാണ്. കൈയ്യില്‍ മൈലാഞ്ചിയൊക്കെ ഇട്ട് പട്ട് സാരിയും മുല്ലപ്പൂവുമൊക്കെ ചൂടി വളരെ സുന്ദരിയായിട്ടാണ് പേളി ചടങ്ങില്‍ പങ്കെടുത്തത്.

pearlish

ചടങ്ങിനിടയില്‍ നിന്നുള്ള രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. മുഖത്ത് ചന്ദനം തേക്കുന്നതും കൈയ്യില്‍ കുപ്പിവള ഇട്ട് കൊടുക്കുന്നതുമായ പലതും വീഡിയോയിലുണ്ട്. എന്നാല്‍ ആദ്യം ഗര്‍ഭിണിയായപ്പോഴുണ്ടായിരുന്നതിനെക്കാളും ഒത്തിരി മാറ്റങ്ങള്‍ ഇത്തവണ ഉണ്ടായെന്ന് പറയുകയാണ് പേളി.

ശ്രീനിയുമായി വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞതോടെ ബന്ധങ്ങളിലും മാറ്റമുണ്ടായെന്ന് നടി സൂചിപ്പിച്ചു. അതില്‍ പ്രധാനം ഭര്‍ത്താവിന്റെ പിതാവുമായിട്ടുണ്ടായ അടുപ്പത്തെ കുറിച്ച് പേളി എടുത്ത് പറഞ്ഞതാണ്. വളൈക്കാപ്പ് ചടങ്ങിനിടെ പേളിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ശ്രീനിയുടെ പിതാവിനെ കാണാമായിരുന്നു. ശരിക്കും അത് തനിക്ക് നിറയെ വാത്സല്യം തോന്നിച്ച നിമിഷമാണെന്നാണ് പേളി പറയുന്നത്.

ശ്രീനിയുടെ പിതാവിനെ കുറിച്ചും തുടക്കത്തിലുണ്ടായിരുന്ന തോന്നലുമൊക്കെ ഇപ്പോള്‍ മാറിയെന്നാണ് പേളി വെളിപ്പെടുത്തുന്നത്. 'വിവാഹം കഴിഞ്ഞ് ആദ്യം ചെന്നപ്പോള്‍ ശ്രീനിയുടെ അച്ഛനും ഞാനും തമ്മില്‍ ഒരു ഫോര്‍മല്‍ റിലേഷന്‍ഷിപ്പ് ആയിരുന്നു. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛനോടാണ് ഏറ്റവും കൂടുതല്‍ അടുപ്പം.

ബഹുമാനത്തിന് പുറമേ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് അച്ഛനോട്. വളൈക്കാപ്പിന് വന്നപ്പോള്‍ അച്ഛന്‍ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നൊരു ഫോട്ടോയുണ്ട്. അത് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി. അതാണിപ്പോള്‍ ഫോണിന്റെ വാള്‍പേപ്പര്‍ എന്നും പേളി വ്യക്തമാക്കുന്നു.

pearlish

ഇതിനിടെ ചില രസകരമായ കാര്യങ്ങളും പേളി പറയുന്നുണ്ട്. വളൈക്കാപ്പിന് കൈയ്യില്‍ എത്ര വള ഇട്ടിട്ടുണ്ടോ അത്രയും പിള്ളേര്‍ ഉണ്ടാവുമെന്നാണ് പറയുന്നതെന്ന് ഇടയ്ക്ക് തമാശരൂപേണ പേളി പറഞ്ഞത്. ഇത് കേട്ട് ഞെട്ടുകയാണ് ശ്രീനി. എന്നാല്‍ അങ്ങനെയൊന്നുമില്ല, ഞാന്‍ വെറുതേ പറഞ്ഞതാണെന്ന് പറഞ്ഞ് പേളി തമാശയാക്കുന്നു.

ഇത്തവണ ഒത്തിരി മാറ്റങ്ങള്‍ വന്നുവെന്നാണ് വളൈക്കാപ്പിനെ പറ്റി പേളി പറയുന്നത്. നിലുവിനെ ഗര്‍ഭിണിയായി വളൈക്കാപ്പ് നടത്തിയപ്പോള്‍ ഒന്നോ രണ്ടോ പിള്ളേര്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ജനറേഷന്‍ മാറുകയും പോപ്പുലേഷന്‍ കൂടുകയും ചെയ്തു. കുറേ പിള്ളേരായിരുന്നു ചടങ്ങിനെത്തിയതെന്ന് താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ശേഷം പേളിയുടെ മകള്‍ നിലയെയും സഹോദരി റേച്ചലിന്റെ മക്കളെയുമൊക്കെ വീഡിയോയില്‍ കാണിക്കുന്നു. വാരാന്‍ പോവുന്നത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നൊന്നും അറിയില്ല. എങ്കിലും ഞങ്ങള്‍ ശരിക്കും നിന്നെ കാത്തിരിക്കുകയാണ് കുഞ്ഞേ, അത്രയും ആകാംഷയാണെന്നും പറഞ്ഞ് കൊണ്ടാണ് താരങ്ങള്‍ വീഡിയോ അവസാനിക്കുന്നത്.

ശരിക്കും പേളി വളരെ ഭാഗ്യവതിയാണെന്നാണ് ആരാധകരുടെയും അഭിപ്രായം. നല്ലൊരു കുടുംബത്തില്‍ ജനിച്ച് വളര്‍ന്നു. നല്ലൊരു കുടുംബത്തിലേക്ക് വിവാഹിതയായി. മതമോ ജാതിയോ ഒന്നും സ്‌നേഹത്തിന് മുന്നില്‍ പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് ഇരുവരും ചേര്‍ന്ന്.

കുടുംബപരമായിട്ടുള്ള ഈ ഐക്യമാണ് എല്ലാവരും കണ്ട് പഠിക്കേണ്ടത്. ശ്രീനിയുടെ മാതാപിതാക്കളെ പേളി ചേര്‍ത്ത് നിര്‍ത്തുന്നത് കണ്ടാല്‍ തന്നെ അവരോടുള്ള സ്‌നേഹം മനസിലാക്കാന്‍ സാധിക്കും എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X