ഏഴാം മാസത്തിലാണ്, എല്ലാ പെണ്ണുങ്ങളെയും പോലെ പ്രസവത്തിന് വീട്ടിലേക്ക് പോകാനൊരുങ്ങി പേളി മാണി

നടിയും അവതാരകയുമായ പേളി മാണിയുടെ പ്രണയവും വിവാഹവും ഗര്‍ഭകാലവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ബിഗ് ബോസിലൂടെയുള്ള പേളി-ശ്രീനിഷ് പ്രണയം പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നത് പോലെ തന്റെ വിശേഷങ്ങള്‍ നടി പുറംലോകത്തോട് പങ്കുവെക്കുന്നത് പതിവാണ്.

ആദ്യം ഗര്‍ഭിണിയായതിനെ കുറിച്ച് പേളി പറഞ്ഞ ഓരോ വാക്കുകളും തരംഗമായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകളും പ്രചരിച്ചു. രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. ഇതിനിടെ ഏറ്റവും പുതിയതായി തന്റെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തെ കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പേളി പറയുന്നത്.

srini-pearleee

ഗര്‍ഭകാലത്തിന്റെ ഏഴാം മാസം ആസ്വദിച്ച് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാണ് പേളി സംസാരിച്ച് തുടങ്ങുന്നത്. പ്രസവത്തോട് അടുക്കുമ്പോള്‍ എല്ലാവരും സ്വന്തം വീട്ടിലേക്ക് പോകാറുണ്ട്. അതുപോലെ താനും ആലുവയിലെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അതിന് മുന്‍പ് വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനെ കുറിച്ചാണ് പേളി പറയുന്നത്.

പുതിയൊരാള്‍ കൂടി വരുന്നുണ്ടെന്ന് മാത്രമല്ല, മൂത്തമകള്‍ നിലയ്ക്കും സഹോദരി റേച്ചലിന്റെ മകനും വേണ്ടിയാണ് മാറ്റങ്ങള്‍ വരുത്തിയത്. മക്കള്‍ക്ക് കളിക്കാനുള്ള മുറി സ്വന്തം ഇഷ്ടത്തിന് പറഞ്ഞ ഡിസൈനിലേക്കാണ് പേളി മാറ്റിയിരിക്കുന്നത്. അതുപോലെ കിടപ്പുമുറിയിലടക്കം വലിയ വ്യത്യാസം വരുത്തി.

ചെറുപ്പത്തില്‍ കളര്‍ഫുള്‍ ആയിട്ടുള്ള മുറിയായിരുന്നു താനും റേച്ചലും ഉപയോഗിച്ചിരുന്നത്. അന്ന് തങ്ങളുടെ ബെഡ് റൂമിലേക്ക് ആരെങ്കിലും വന്നാല്‍ കണ്ണടച്ച് പോകുമല്ലോ എന്നാണ് പറയാറുള്ളത്. എന്നാല്‍ പ്രായം കൂടുന്നതിന് അനുസരിച്ച് തന്റെ ചിന്തകളിലും മാറ്റം വന്നു. ഇപ്പോള്‍ വാഴയിലയൊക്കെയാണ് ഇഷ്ടമുള്ള കാര്യമെന്നാണ് പേളി പറയുന്നത്.

താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ടേബിള്‍ ഇപ്പോഴാണ് പൊളിച്ച് പുതിയത് ഉണ്ടാക്കുന്നത്. രണ്ട് മുറികള്‍ ഏറ്റവും മനോഹരമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ്. എല്ലാം മക്കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റിയെടുക്കുകയായിരുന്നു എന്നാണ് താരം സൂചിപ്പിക്കുന്നത്.

srini-pearleee

രണ്ടാമതും ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലാണ് പേളിയും ഭര്‍ത്താവ് ശ്രീനിഷും. ഉടനെ തന്നെ വളെക്കാപ്പ് ചടങ്ങ് ഉണ്ടാവുമെന്നും പേളി വ്യക്തമാക്കുന്നുണ്ട്. അതേ സമയം പേളിയുടെ വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. 'എന്ത് സങ്കടം ആയാലും ചേച്ചിന്റെ വീഡിയോ കണ്ടാല്‍ മനസിന് ഒരു സമാധാനം കിട്ടുമെന്നാണ്', ഒരു ആരാധിക പറയുന്നത്.

ശരിക്കും പേളി എന്ന് പറയുമ്പോള്‍ തന്നെ പോസിറ്റീവ് വൈബാണ്. എല്ലാ കാര്യത്തിലും പേളി പ്രചോദനമാവാറുണ്ട്. പേളിയെ പോലെ കുഞ്ഞതിഥിയെ കാണാന്‍ തങ്ങളും കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്.

ശരിക്കും ഭാഗ്യം ചെയ്ത ആളാണ് പേളിയെന്നാണ് ഫാന്‍സ് പറയുന്നത്. നല്ലൊരു കുടുംബത്തില്‍ ജനിച്ചു, പിന്നീടുള്ള ജീവിതത്തിലെല്ലാം സൗഭാഗ്യങ്ങളാണ് തേടി വന്നത്. ശ്രീനിഷിനെ പോലെ മികച്ചൊരാള്‍ ഭര്‍ത്താവായി വന്നതോട് കൂടിയാണ് പേളി ശരിക്കും എല്ലാം തികഞ്ഞവളായത്. വരും ദിവസങ്ങളില്‍ കുടുംബത്തിലുണ്ടാവുന്ന സന്തോഷം കാണാന്‍ ഞങ്ങളും കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X