പേളി മാണി ആദ്യമായി ഗര്‍ഭിണിയായതാണ്, ചിലത് സങ്കടപ്പെടുത്തി, ബിഗ് ബോസിന് ശേഷം എല്ലാം പരസ്യമാണ്
കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പേളി മാണി. അഞ്ചാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ചും ഇവരെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്.
ഗര്‍ഭിണിയായ സമയത്തും നെഗറ്റീവ് പ്രതികരണങ്ങള്‍ തേടിയെത്തിയിരുന്നുവെന്നും, തുടക്കത്തില്‍ അതൊക്കെ വായിച്ച് സങ്കടപ്പെട്ടിരുന്നുവെന്നും പേളി പറയുന്നു. ആര്‍ജെ മൈക്കിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബിഗ് ബോസിനു ശേഷം എനിക്ക് പബ്ലിക് ലൈഫ്, പ്രൈവറ്റ് ലൈഫ് എന്നൊന്നില്ല. ഞാനും ശ്രീനിയും തമ്മിലുള്ള ബന്ധം തുടങ്ങിയ കാലം മുതൽ എല്ലാം ആളുകൾ കാണുന്നതാണ്. അവർക്ക് എന്റെ ലൈഫ് അറിയാം. അതുകൊണ്ട് കൂടുതൽ മറക്കാനും ഒളിക്കാനും ഒന്നും പറ്റില്ലെന്നും പേളി മാണി പറയുന്നു. ഗർഭിണി ആയപ്പോൾ ആദ്യം ആ വാർത്ത ഒളിച്ചുവെയ്ക്കാം എന്നാണ് ഓർത്തത്. ഡെലിവറി കഴിഞ്ഞ് അറിയിക്കാം എന്നോർത്തു. പിന്നെ അറിയിക്കാം എന്നോർത്തു.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് നാൾ ആക്റ്റീവ് ആവാതെ ഇരിക്കാൻ കഴിയുന്നതെങ്ങനെ? എനിക്കാണെങ്കിൽ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം.പോസ്റ്റുകൾക്ക് താഴെ വരുന്ന നല്ല കമന്റുകൾ മാത്രമാണ് ഞാൻ മനസ്സിലേക്ക് എടുക്കുന്നത്. ബാക്കി വെറുതെ വായിച്ചു കളയുകയാണ് പതിവ്. സൈബർ ബുള്ളിയിംഗ് എല്ലാക്കാലത്തുമുണ്ട്. ഒരു ആർട്ടിസ്റ്റിനോ സെലബ്രിറ്റിയ്ക്കോ അതിനെ അഭിമുഖീകരിക്കാതെ ഇരിക്കാൻ ആവില്ല. നമ്മൾ മാറുക എന്നുള്ളതാണ്. നെഗറ്റീവ് കമന്റുകളെ ഭയപ്പെടാതെ മുന്നോട്ടുപോവുക.
വർഷങ്ങൾ കൊണ്ട് നമ്മൾ കരുത്തരാകും. ആളുകൾ എങ്ങനെയാണോ അതുപോലെ മനസ്സിലാക്കാൻ ശ്രമിക്കുക. എന്നെ സംബന്ധിച്ച് ഞാനാണ് മാറിയത്. നല്ല കമന്റുകൾ മാത്രം ഞാൻ എൻജോയ് ചെയ്യും. ചിലർ വേദനിപ്പിക്കാൻ വേണ്ടി തന്നെ കമന്റ് ചെയ്യുന്നതാണ്, അത് കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യാറുള്ളതെന്നും പേളി മാണി പറയുന്നു.


Click it and Unblock the Notifications











