വയറില്‍ കിടന്ന് കുഞ്ഞ് ചവിട്ടുന്നു; ആരാണ് എന്നെ എഴുന്നേല്‍പ്പിച്ചതെന്ന് മനസിലായോ? വീഡിയോയുമായി പേളി മാണി

ലോക്ഡൗണ്‍ നാളുകളില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട ഗര്‍ഭിണിമാരില്‍ ഒരാള്‍ നടിയും അവതാരകയുമായ പേളി മാണിയാണ്. താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ആദ്യകണ്മണി വരുമെന്നുമുള്ള വിവരം പറഞ്ഞത് മുതല്‍ പേളിയുടെ പിന്നാലെയാണ് എല്ലാവരും. മാര്‍ച്ചിലാണ് ഡേറ്റ്. അതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും നടി സൂചിപ്പിച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ഞിന്റെ അനക്കം വ്യക്തമായി കാണിക്കുന്ന മനോഹര വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി. വെളുപ്പിന് നാലുമണിയ്ക്ക് എടുത്ത വീഡിയോയിലുടനീളം കുഞ്ഞ് വയറിനുള്ളില്‍ കിടന്ന് ചവിട്ടി മെതിക്കുകയാണ്. ആരാണ് എന്നെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചതെന്ന് പറയാമോ? എന്ന് ചോദിച്ച് കൊണ്ടാണ് പേളി വീഡിയോ പങ്കുവെച്ചത്.

pearele-srinish

ഗര്‍ഭകാലത്തിന്റെ ഒന്‍പതാം മാസത്തിലാണ് പേളിയിപ്പോള്‍. ഇനി ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് പിറക്കുകയും ചെയ്യും. ഈ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം കാത്തിരിക്കുന്നത്. ഇതിനിടെ തന്റെ കുടുംബത്തിലുണ്ടായ മറ്റൊരു സന്തോഷത്തെ കുറിച്ച് കൂടി പേളി വെളിപ്പെടുത്തിയിരുന്നു.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

സഹോദരി റേച്ചല്‍ മാണി വിവാഹിതയാവാന്‍ പോവുന്നു എന്ന വാര്‍ത്തയുമായിട്ടാണ് പേളി മാണി ഈ ദിവസങ്ങളില്‍ രംഗത്ത് വന്നത്. റൂബന്‍ ബിജിയാണ് വരന്‍. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ വിവാഹനിശ്ചയത്തിനിടയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയ പേജില്‍ വൈറലാവുകയാണ്. നിറവയറ് കൊണ്ട് ചടങ്ങില്‍ തിളങ്ങി നിന്നത് പേളിയും ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദുമായിരുന്നു.

Recommended Video

വിലങ്ങുതടിയായ കാമുകനോട് പോയി പണി നോക്കാൻ പറഞ്ഞ മജ്‌സിയ | FilmiBEat Malayalam

ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. ഇവിടെ നിന്നും കണ്ട് ഇഷ്ടപ്പെട്ട താരങ്ങള്‍ പുറത്ത് വന്നതിന് ശേഷം വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ഡൗണില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. പിന്നാലെ കുഞ്ഞ് കൂടി വരികയാണെന്നുള്ള കാര്യം താരങ്ങള്‍ പുറംലോകത്തെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X