For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറുമായി പേളി മാണിയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ പകര്‍ത്തി ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദ്

  |

  അര്‍ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങി മലയാളത്തിലെ യുവതാരങ്ങളെല്ലാം ആദ്യ കണ്മണി പിറന്ന സന്തോഷത്തിലാണ്. ഇനി പേളി മാണിയും ശ്രീനിഷ് അരവിന്ദുമാണ് കുഞ്ഞ് ജനിക്കാനായി കാത്തിരിക്കുന്നത്. മാര്‍ച്ചില്‍ കുഞ്ഞതിഥി എത്തുമെന്ന കാര്യം പേളി തന്നെ പുറംലോകത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് താരദമ്പതിമാര്‍.

  ഭക്ഷണം, യാത്ര, ഫോട്ടോഷൂട്ട് തുടങ്ങി ഗര്‍ഭിണിയായത് മുതലുള്ള തന്റെ വിശേഷങ്ങള്‍ പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ നിറവയറില്‍ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി എത്തിയിരിക്കുകയാണ് നടി. വീഡിയോയ്ക്ക് പിന്നില്‍ ഭര്‍ത്താവ് ശ്രീനിഷിമുണ്ട്.

  ബിഗ് ബോസ് താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും ആദ്യകണ്മണിയെ സ്വീകരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി. ആദ്യ മാസങ്ങളില്‍ ഗര്‍ഭിണിയായതിന്റെ പ്രശ്‌നങ്ങള്‍ പേളിയെ അലട്ടിയിരുന്നു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്തത് പോലുള്ള ശാരീരിക ബുദ്ധിമുട്ടുകളായിരുന്നു. മാസങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് അതിലെല്ലാം മാറ്റം വന്നു. ഇപ്പോള്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ച് ഗര്‍ഭകാലം ആസ്വദിക്കുകയാണ് നടി. തന്റെ സാധാരണയുള്ള ജീവിതം പോലെ കിലുക്കാംപെട്ടിയെ പോലെ ചിരിച്ചും സന്തോഷിച്ചും കഴിയുകയാണ് പേളി.

  നിറവയറ് വ്യക്തമാക്കി കൊണ്ട് പോസ്റ്റ് ചെയ്യുന്ന ചില ചിത്രങ്ങളിലൂടെ പേളി വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഈ സമയത്തും ഇത്രയും ഗ്ലാമറാകണോ എന്നായിരുന്നു ചിലരുടെ പ്രതികരണം. അത്തരക്കാരുടെ വാക്കുകള്‍ക്ക് മുഖം കൊടുക്കാതെ തന്റെ ഇഷ്ടങ്ങള്‍ക്ക് വില കൊടുക്കുകയാണ് താരം. അങ്ങനെയാണ് ഏറ്റവും പുതിയ ഡാന്‍സ് വീഡിയോ എത്തുന്നത്. ബേബി മമ്മ ഡാന്‍സ് എന്ന ക്യാപഷനില്‍ കിടിലന്‍ പെര്‍ഫോമന്‍സാണ് പേളി കാഴ്ച വെച്ചിരിക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ബേബിയുടെ ഡാഡി ആണെന്ന് അവസാനം പറയുന്നു.

  അടുക്കളയില്‍ നിന്നുമാണ് ഡാന്‍സ് തുടങ്ങുന്നത്. രാത്രിയില്‍ ഫുഡ് കഴിക്കാന്‍ എഴുന്നേറ്റതിന് ശേഷം തോന്നിയ ഐഡിയ ആയിരിക്കും ഇതെന്നാണ് കമന്റുകളിലൂടെ ആരാധകര്‍ ചോദിക്കുന്നത്. വെളുപ്പിന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടതോടെ പേളിയ്ക്ക് ഉറക്കം പോലുമില്ലേ എന്ന ചോദ്യവുമായി ആരാധകരുമെത്തി. ഇത്രയും പിന്തുണയുമായി നില്‍ക്കുന്ന ഭര്‍ത്താവ് ശ്രീനിഷിനെ കുറിച്ചും അഭിപ്രായങ്ങളും നിറയുകയാണ്.

  ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ഥികളായി വന്നതോടെയാണ് പേളിയും ശ്രീനിഷും അടുപ്പത്തിലാവുന്നത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടി തുടങ്ങിയ കുറച്ച് നാളുകളില്‍ തന്നെ ഇരുവരും പ്രണയത്തിലായി. പുറത്ത് വന്നതിന് ശേഷം വിവാഹിതരായി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് പേളി ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും ചേര്‍ന്ന് പുറംലോകത്തെ അറിയിച്ചത്.

  Pearly Maaney's latest photoshoot has gone viral across social media

  പേളിയുടെ വീഡിയോ കാണാം

  English summary
  Pregnant Pearle Maaney Shared Baby Mamma Dance Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X