അമ്മായിയമ്മയെ ആദ്യമായി മേക്കപ്പ് ചെയ്ത് പേളി മാണി; സന്തോഷ വിവരം പങ്കുവെച്ച് പേളിയും ശ്രീനിഷും
ആദ്യ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ് പേളി. ആദ്യത്തെ മൂന്ന് മാസം വരെ ഗര്‍ഭകാലത്തിന്റെ അസ്വസ്ഥകള്‍ അലട്ടിയതിനെ കുറിച്ചും ഇപ്പോള്‍ അതിന് മാറ്റം വന്നുവെന്നും പേളി പറഞ്ഞിരുന്നു. ഓരോ ദിവസവും തനിക്ക് വരുന്ന മാറ്റങ്ങളെ കുറിച്ചാണ് പേളി പറയാറുള്ളത്.
ഇപ്പോഴിതാ അമ്മായിയമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടി. പേളിയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ശ്രീനിഷ് അരവിന്ദിന്റെ മാതാവിന്റെ ജന്മദിനമാണിന്ന്. അമ്മയ്ക്ക് ജന്മദിന സന്ദേശങ്ങള്‍ പങ്കുവെച്ച് ആദ്യമെത്തിയത് ശ്രീനിഷ് ആയിരുന്നു. ശ്രീനിഷ് ചെറുതായിരിക്കുമ്പോള്‍ അമ്മയുടെ മടിയിലിരിക്കുന്ന ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. 'പിറന്നാള്‍ ആശംസകള്‍, മിസ് യൂ അമ്മ' എന്നായിരുന്നു ചിത്രങ്ങള്‍ക്ക് താഴെ ശ്രീനിഷ് കൊടുത്ത ക്യാപ്ഷന്‍. പേളിയുടെ സഹോദരി റേച്ചല്‍ മാണി, ബിഗ് ബോസ് താരങ്ങളായ ഷിയാസ് കരീം, പവന്‍ ജിനോ തോമസ്, തുടങ്ങി നിരവധി സെലിബ്രിറ്റികളും കമന്റുകളുമായി എത്തിയിരുന്നു.

സ്വീറ്റായ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. 'അമ്മയ്ക്ക് മേക്കപ്പ് ചെയ്യാനുള്ള അനുമതി എനിക്ക് തന്നു. അവരുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും മേക്കപ്പ് ചെയ്തിരുന്നില്ല. എല്ലാ കാര്യങ്ങളുടെ തുടക്കത്തിനും ഒരു ദിവസം ഉണ്ടാവുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. എന്നുമാണ് പിറന്നാള്‍ സന്ദേശത്തിനൊപ്പം പേളി എഴുതിയിരിക്കുന്നത്. അമ്മായിയമ്മയ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രമായിരുന്നു പേളി പങ്കുവെച്ചത്. ചിത്രത്തില്‍ മേക്കപ്പ് ചെയ്ത് ശ്രീനിയുടെ അമ്മയായിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ഥികളായിരുന്നു ശ്രീനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ യില്‍ നിന്ന് തന്നെ ഇരുവരും പ്രണയത്തിലായി. പുറത്ത് വന്ന് മാസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിച്ച് ഇരുവരും മാതൃകയായി. 2019 മേയ് മാസമായിരുന്നു പേളി-ശ്രീനിഷ് വിവാഹം.

മലയാളക്കര ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു ഇരുവരുടേതും. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഞങ്ങള്‍ ഇനി മുതല്‍ മൂന്ന് പേരാണെന്ന കാര്യം പേളിയും ശ്രീനിഷും പുറംലോകത്തെ അറിയിച്ചത്. ഗര്‍ഭിണിയായതോടെ കൊറോണയുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതില്‍ സിനിമ, ടെലിവിഷന്‍ മേഖലകളില്‍ നിന്നും താല്‍കാലികമായി ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് താരം. മാര്‍ച്ചില്‍ കുഞ്ഞുവാവ എത്തുമെന്നാണ് പേളി പറയുന്നത്.


Click it and Unblock the Notifications